വയറ് കീറി കൊലപ്പെടുത്തിയ നിലയിൽ ​ഗർഭിണി, എന്തെങ്കിലും ആചാരത്തിന്റെ ഭാ​ഗമോ എന്ന് സംശയിച്ച് പൊലീസ്

Published : Sep 27, 2022, 11:25 AM IST
വയറ് കീറി കൊലപ്പെടുത്തിയ നിലയിൽ ​ഗർഭിണി, എന്തെങ്കിലും ആചാരത്തിന്റെ ഭാ​ഗമോ എന്ന് സംശയിച്ച് പൊലീസ്

Synopsis

മറ്റ് ചിലരും അന്നേ ദിവസം പുലർച്ചെ മൂന്ന് മണിയോടെ അതേ കറുത്ത കാറിൽ യുവതിയെ കണ്ടു എന്ന് പൊലീസിനോട് പറയുകയുണ്ടായി. പൊലീസ് അന്വേഷണം തുടങ്ങി കഴിഞ്ഞു.

ഗർഭിണിയായിരുന്ന ഒരു സ്ത്രീയെ വയറ് കീറി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ആചാരപരമായ എന്തോ കാര്യത്തിനാവും യുവതിയുടെ വയറ് കീറിയത് എന്നാണ് പൊലീസ് വിശ്വസിക്കുന്നത്. ബ്രസീലിയൻ സംസ്ഥാനമായ സാവോ പോളോയിലാണ് സംഭവം നടന്നത്. 24 -കാരിയായ ഒഹാന കരോലിൻ എന്ന സ്ത്രീയെയാണ് സപ്തംബർ 21 -ന് മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഇതിനോടകം തന്നെ ഇവർക്ക് മൂന്ന് മക്കൾ വേറെയുണ്ട്. അതിലൂടെ കടന്നു പോയ ആളുകളാണ് മൃതദേഹം കണ്ട് അധികൃതരെ വിവരമറിയിച്ചത്. ഒരു ടീഷർട്ടും സ്ലിപ്പറും മാത്രമായിരുന്നു ആ സമയം യുവതി ധരിച്ചിരുന്നത്. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് യുവതിയുടെ വയറ് കീറി ​ഗർഭപാത്രം പുറത്തെടുത്ത നിലയിലായിരുന്നു. ഇതെങ്ങനെയാണ് കുഞ്ഞിനെ ബാധിച്ചത് എന്ന് വ്യക്തമല്ല. 

ഏതോ ആചാരത്തിന്റെ ഭാ​ഗമായിട്ടാണോ സ്ത്രീയുടെ വയറ് കീറി ​ഗർഭപാത്രം പുറത്തെടുത്തത് എന്നാണ് പൊലീസ് സംശയിക്കുന്നത്. അതിന്റെ അന്വേഷണം ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. സംഭവം നടന്ന ദിവസം അർധരാത്രിയിൽ ഒഹാനയെ ഒരു കറുത്ത കാറിൽ കണ്ടിരുന്നു എന്ന് ഒഹാനയുടെ സുഹൃത്തുക്കളിൽ ഒരാൾ മൊഴി നൽകിയിട്ടുണ്ട്. 

മറ്റ് ചിലരും അന്നേ ദിവസം പുലർച്ചെ മൂന്ന് മണിയോടെ അതേ കറുത്ത കാറിൽ യുവതിയെ കണ്ടു എന്ന് പൊലീസിനോട് പറയുകയുണ്ടായി. പൊലീസ് അന്വേഷണം തുടങ്ങി കഴിഞ്ഞു. ലീ​ഗൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനലിസ്റ്റിക്സിൽ നിന്നുമുള്ള കൂടുതൽ വിവരങ്ങൾക്ക് വേണ്ടി പൊലീസ് കാത്തിരിക്കുകയാണ്. ഈ കേസ് കൊലപാതകമായിട്ടാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

കൂടുതൽ വിവരങ്ങളൊന്നും ലഭിക്കാത്ത കേസിൽ, എന്തിനാണ് അത്രയേറെ ക്രൂരമായ കൊലപാതകം നടത്തിയത്, എന്തെങ്കിലും ആചാരത്തിന്റെ ഭാ​ഗമാണോ അത് എന്നതെല്ലാം അന്വേഷിക്കും. 

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!