ലോക്കൽ മുറുക്കാനല്ല, 1 ലക്ഷം രൂപ വിലയുള്ള വെറൈറ്റി പാൻ, വിവാഹദിനത്തിലെ സ്പെഷ്യൽ

Published : Aug 19, 2024, 08:39 AM IST
ലോക്കൽ മുറുക്കാനല്ല, 1 ലക്ഷം രൂപ വിലയുള്ള വെറൈറ്റി പാൻ, വിവാഹദിനത്തിലെ സ്പെഷ്യൽ

Synopsis

നവദമ്പതികളാണ് മിക്കവാറും ഈ പാൻ വാങ്ങുന്നത്. അവർക്ക് ഈ പാൻ പ്രിയപ്പെട്ടതാവാൻ കാരണം അതിന്റെ വില മാത്രമല്ല. ഈ പാൻ പൊതിഞ്ഞിരിക്കുന്നത് സ്വർണ ഫോയിൽ കൊണ്ടാണ്. ഒപ്പം പ്രിൻസ് ആൻഡ് പ്രിൻസസ് എന്നിങ്ങനെ രണ്ട് ബോക്സുകളിലായിട്ടാണ് കിട്ടുക.

മുറുക്കാൻ ഇഷ്ടപ്പെടുന്നവർ ഒരുപാടുണ്ട്. ഇന്ത്യൻ സംസ്കാരത്തിൽ പാനിന് വലിയ സ്ഥാനം തന്നെയാണ്. വെറുതെ വീട്ടിലിരിക്കുമ്പോൾ മുതൽ വലിയ വലിയ ചടങ്ങുകളിൽ വരെ പ്രധാന ഘടകം തന്നെയാണ് ഈ പാൻ. പ്രത്യേകിച്ചും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ. എന്തായാലും ഇപ്പോൾ വൈറലാവുന്നത് ഒരു വില കൂടിയ പാനാണ്. വില കൂടിയത് എന്ന് പറയുമ്പോൾ ആയിരമോ പതിനായിരമോ ഒന്നുമല്ല, ഈ പാനിന്റെ വില ഒരുലക്ഷം രൂപയാണ്. 

മുംബൈയിലെ മാഹിമിലുള്ള ദി പാൻ സ്റ്റോറി എന്ന കടയിലാണ് ഈ വ്യത്യസ്തമായ പാൻ ലഭിക്കുക. എംബിഎ ബിരുദധാരിയായ നൗഷാദ് ഷെയ്ഖിന്റേതാണ് ഈ കട. കുടുംബത്തിൽ നിന്നും കൈമാറി വന്ന ഈ കട നടത്താൻ വേണ്ടിയാണത്രെ നൗഷാദ് കോർപറേറ്റ് ജോലികൾക്കൊന്നും പോവാതിരുന്നത്. എന്തായാലും, നൗഷാദിന്റെ കടയിലെ ഈ പാൻ വലിയ ചർച്ചയാണ്. 

നവദമ്പതികളാണ് മിക്കവാറും ഈ പാൻ വാങ്ങുന്നത്. അവർക്ക് ഈ പാൻ പ്രിയപ്പെട്ടതാവാൻ കാരണം അതിന്റെ വില മാത്രമല്ല. ഈ പാൻ പൊതിഞ്ഞിരിക്കുന്നത് സ്വർണ ഫോയിൽ കൊണ്ടാണ്. ഒപ്പം പ്രിൻസ് ആൻഡ് പ്രിൻസസ് എന്നിങ്ങനെ രണ്ട് ബോക്സുകളിലായിട്ടാണ് കിട്ടുക. അതിൽ കുങ്കുമപ്പൂവും, മനോഹരമായ സെന്റും ഒക്കെയുണ്ടാവും. ഇത് കൂടാതെ താജ്‍മഹലിന്റെ ഒരു ചെറിയ രൂപവും ഇതിനൊപ്പമുണ്ടാകും. ഇതൊക്കെ കൊണ്ടാണ് വിവാഹരാത്രികളിലേക്ക് വേണ്ടി ആളുകൾ ഈ പാൻ ഓർഡർ ചെയ്യുന്നത്. 

അടുത്തിടെ ഇന്ത്യ ഈറ്റ് മാനിയ എന്ന ഇൻസ്റ്റ​ഗ്രാം പേജിലും ഈ പാനിന്റെ ചിത്രം പങ്കുവച്ചിരുന്നു. നിരവധിപ്പേരാണ് അതിന് കമന്റുകളുമായി എത്തിയത്. സം​ഗതി പാൻ വെറൈറ്റിയാണ് എങ്കിലും ആളുകൾ എന്തായാലും അതിന്റെ വില കേട്ട് ഞെട്ടിയിട്ടുണ്ട്. 

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ