രണ്ടാമതൊരു പുസ്തകം കൂടി ഇറക്കാനുള്ളത്ര കാര്യങ്ങളുണ്ട്, പക്ഷേ അച്ഛനും സഹോദരനും ഒരിക്കലും പൊറുക്കില്ലെന്ന് ഹാരി 

By Web TeamFirst Published Jan 14, 2023, 4:14 PM IST
Highlights

തന്റെ ​ഗോസ്റ്റ് റൈറ്റുമായി 50 സൂം കോളുകൾ വേണ്ടിവന്നു. ഏതെല്ലാമാണ് പുസ്തകത്തിൽ നിന്നും ഒഴിവാക്കേണ്ടത്, ഏതെല്ലാമാണ് ഉൾപ്പെടുത്തേണ്ടത് എന്നതിനെ ചൊല്ലി വലിയ ആശങ്ക തന്നെ ഉണ്ടായിരുന്നു എന്നും ഹാരി പറഞ്ഞു. 

മൊത്തത്തിൽ ചർച്ചാ വിഷയമാണ് ഇന്ന് ഹാരി രാജകുമാരന്റെ പുസ്തകം സ്പെയർ. അവിശ്വസനീയമെന്ന് തോന്നുന്നതും അമ്പരപ്പുണ്ടാക്കുന്നതുമായ അനവധി കാര്യങ്ങളാണ് ഹാരി പുസ്തകത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടകം തന്നെ ഇതേ ചൊല്ലി വലിയ വിവാദങ്ങൾ ഉണ്ടായിരിക്കുകയാണ്. ഇപ്പോൾ ഹാരി രാജകുമാരൻ പറയുന്നത് രണ്ടാമതൊരു പുസ്തകം കൂടി എഴുതാനുള്ളത്രയും കാര്യങ്ങൾ തന്റടുത്ത് ഉണ്ട്. എന്നാൽ, അത് വെളിപ്പെടുത്തിയാൽ പിന്നൊരിക്കലും അച്ഛനോ സഹോദരനോ തന്നോട് പൊറുക്കില്ല. അതിനാലാണ് വെളിപ്പെടുത്താത്തത് എന്നാണ്. 

ശരിക്കും എഴുതി വന്ന പുസ്തകം അവസാനം എഡിറ്റ് കഴിഞ്ഞ് പുറത്തിറങ്ങിയ പുസ്തകത്തിന്റെ ഇരട്ടിയുണ്ടായിരുന്നു. അതിൽ അച്ഛനെ കുറിച്ചും സഹോദരനെ കുറിച്ചും ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. എന്നാൽ, അതിൽ ലോകം അറിയേണ്ടാത്ത പല കാര്യങ്ങളും ഉണ്ട്. അതിനാലാണ് അത് പുസ്തകത്തിൽ ഇല്ലാത്തത്. പുസ്തകത്തിന്റെ ആദ്യത്തെ ഡ്രാഫ്റ്റ് 800 പേജുണ്ടായിരുന്നു. എന്നാൽ, പുസ്തകം 400 പേജ് മാത്രമേ ഉള്ളൂ എന്നും ഹാരി പറഞ്ഞു. 

ചാള്‍സിന് മേഗന്‍ ഡയാനയേപ്പോലെ ശ്രദ്ധ കവരുമെന്ന അസൂയ; വന്‍ വിവാദമായി ഹാരിയുടെ ആത്മകഥ

ദ ടെല​ഗ്രാഫിനോടാണ് ഹാരി ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ ​ഗോസ്റ്റ് റൈറ്റുമായി 50 സൂം കോളുകൾ വേണ്ടിവന്നു. ഏതെല്ലാമാണ് പുസ്തകത്തിൽ നിന്നും ഒഴിവാക്കേണ്ടത്, ഏതെല്ലാമാണ് ഉൾപ്പെടുത്തേണ്ടത് എന്നതിനെ ചൊല്ലി വലിയ ആശങ്ക തന്നെ ഉണ്ടായിരുന്നു എന്നും ഹാരി പറഞ്ഞു. 

വിവാദത്തിന് തീ കൊളുത്തി ഹാരി രാജകുമാരന്റെ ആത്മകഥ; താലിബാന് പ്രതിഷേധം, ബ്രിട്ടന് ആശങ്ക

ഇറങ്ങുന്നതിന് മുമ്പ് തന്നെ വൻ ചർച്ചകൾക്ക് കാരണമായിത്തീർന്ന പുസ്തകമാണ് സ്പെയർ. വ്യോമസേനാ പൈലറ്റ് ആയിരുന്ന സമയത്ത് 25 താലിബാന്‍കാരെ താൻ കൊലപ്പെടുത്തിയെന്ന് പുസ്തകത്തിൽ ഹാരി പറഞ്ഞിരുന്നു. ഇത് വലിയ വിവാദമായി. അതോടൊപ്പം സഹോദരൻ വില്യം തന്നെ ഉപദ്രവിച്ചിരുന്നുവെന്നും ഹാരി വെളിപ്പെടുത്തി. കൂടാതെ പുസ്തകത്തിൽ താൻ ചാൾസ് രാജാവിന്റെ മകൻ തന്നെയാണോ എന്ന് അദ്ദേഹം സംശയിച്ചിരുന്നു എന്നും ചാള്‍സിന് മേഗന്‍ ഡയാനയേപ്പോലെ ശ്രദ്ധ കവരുമെന്ന അസൂയ ഉണ്ടായിരുന്നു എന്നും ഹാരി എഴുതിയതും വലിയ വിവാദമായിരുന്നു. 

click me!