സ്വന്തം മൂത്രമൊഴിച്ച് കണ്ണുകൾ വൃത്തിയാക്കും, വീഡിയോയുമായി യുവതി, കടുത്ത വിമര്‍ശനം, മുന്നറിയിപ്പ് നൽകി ഡോക്ടർ

Published : Jun 26, 2025, 06:57 PM ISTUpdated : Jun 26, 2025, 07:40 PM IST
viral video

Synopsis

രാവിലെയുള്ള ആദ്യത്തെ മൂത്രമാണ് എടുക്കേണ്ടത് എന്നും അത് എങ്ങനെയാണ് മുഴുവനായും കണ്ണിനുള്ളിലാക്കേണ്ടത് എന്നുമൊക്കെയാണ് പിറ്റി തന്റെ വീഡിയോയിൽ കാണിക്കുന്നത്.

പൂനെയിൽ നിന്നുള്ള നൂപുർ പിറ്റി എന്ന യുവതി സോഷ്യൽ മീഡ‍ിയയിൽ പങ്കുവച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ആളുകളെ ഞെട്ടിക്കുന്നത്. മിക്കവരും തങ്ങളുടെ സൗന്ദര്യസംരക്ഷണത്തിന്റെയും സെൽഫ് കെയറിന്റെയും ഒക്കെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട് അല്ലേ? എന്നാൽ, പിറ്റി പങ്കുവച്ചിരിക്കുന്ന വീഡിയോ കണ്ട് എന്തെല്ലാം കാണണം എന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്.

തന്റെ കണ്ണിന്റെ സംരക്ഷണത്തിന് വേണ്ടി ചെയ്യുന്ന ഒരു കാര്യമാണ് പിറ്റി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. അവർ തന്നെത്തന്നെ വിശേഷിപ്പിക്കുന്നത് മെഡിസിൻ ഫ്രീ ലൈഫ് കോച്ച് എന്നാണ്. മരുന്നുകളൊന്നും ഉപയോ​ഗിക്കാതെ പ്രകൃതിദത്തമായ മാർ​ഗങ്ങളാണ് എന്നും പറഞ്ഞാണ് അവർ പല കാര്യങ്ങളും പരിചയപ്പെടുത്തുന്നതും. ഈ വീഡിയോയിൽ പിറ്റി പറയുന്നത് എങ്ങനെയാണ് മൂത്രം കൊണ്ട് കണ്ണുകൾ കഴുകുന്നത് എന്നാണ്.

രാവിലെയുള്ള ആദ്യത്തെ മൂത്രമാണ് എടുക്കേണ്ടത് എന്നും അത് എങ്ങനെയാണ് മുഴുവനായും കണ്ണിനുള്ളിലാക്കേണ്ടത് എന്നുമൊക്കെയാണ് പിറ്റി തന്റെ വീഡിയോയിൽ കാണിക്കുന്നത്. 

 

 

നിരവധി അവാര്‍ഡുകള്‍ നേടിയ ഹെപ്പറ്റോളജിസ്റ്റ് കൂടിയായ ഡോ. സിറിയക് ആബി ഫിലിപ്‌സ് (TheLiverDoc), ഇതിന്റെ ഒരു വീഡിയോ എക്സിൽ (ട്വിറ്ററിൽ) പങ്കുവച്ചുകൊണ്ട് ഇതിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദയവായി നിങ്ങളുടെ മൂത്രം കണ്ണിനുള്ളിലാക്കരുതെന്നും മൂത്രം അണുവിമുക്തമല്ല എന്നും പറഞ്ഞുകൊണ്ടാണ് ഡോക്ടർ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

നിരവധി കാഴ്ച്ചക്കാരും പിറ്റിയെ വിമർശിച്ചുകൊണ്ട് കമന്റുകൾ നൽകിയിട്ടുണ്ട്. എന്തുകൊണ്ടാണ് ആളുകൾ ഇത്തരത്തിലുള്ള തെറ്റായ കാര്യങ്ങളും നിർദ്ദേശിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ എത്തുന്നത് എന്നാണ് പലരും ചോദിച്ചത്.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?