ലിം​ഗത്തിൽ കൊക്കൈൻ പുരട്ടി, സെക്സിനിടയിൽ കാമുകി മരിച്ചു; കേസിൽ നിർണായക വിധി

Published : Oct 24, 2022, 03:56 PM IST
ലിം​ഗത്തിൽ കൊക്കൈൻ പുരട്ടി, സെക്സിനിടയിൽ കാമുകി മരിച്ചു; കേസിൽ നിർണായക വിധി

Synopsis

കൊല്ലപ്പെട്ട, ഹെയർഡ്രെസ്സറായ ഇവോൻ വർഷങ്ങളായി ഡോക്ടർ നീഡർബിച്ലറുടെ രോഗിയായിരുന്നു. അതുകൊണ്ടുതന്നെ ഇവർക്ക് ഡോക്ടറുമായി ദീർഘകാലമായി ബന്ധമുണ്ടായിരുന്നു, ഡോക്ടറെ വലിയ വിശ്വാസവുമായിരുന്നു.

ഓറൽ സെക്‌സ് ചെയ്യുന്നതിനിടെ അമിതമായ അളവിൽ കൊക്കൈൻ ശരീരത്തിൽ ചെന്ന് കാമുകി കൊല്ലപ്പെട്ട സംഭവത്തിൽ കാമുകനായ ഡോക്ടറോട് 11,000 പൗണ്ട് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. ഡോ. കോക്ക് പെനിസ്' എന്നറിയപ്പെടുന്ന ജർമ്മനിയിൽ നിന്നുള്ള ഡോക്ടറോടാണ് തടവ് ശിക്ഷ കൂടാതെ നഷ്ടപരിഹാര തുക കൂടി നൽകാൻ കോടതിയുടെ ഉത്തരവ്.

2019 -ൽ കാമുകിയെ വഞ്ചിച്ച് കൊലപ്പെടുത്തിയ കുറ്റത്തിന് ജർമൻ സർജനായ ഡോ. ആൻഡ്രിയാസ് നീഡർബിച്‌ലറിന് 9 വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. 46 -കാരനായിരുന്ന ഇയാളുമായുള്ള സെക്സിന് ഇടയിലാണ് കാമുകി ഇവോൻ എം കൊല്ലപ്പെട്ടത്. 

ജർമ്മനിയിലെ മാഗ്‌ഡെബർഗിലെ കോടതിയുടെതാണ് ഉത്തരവ്, ഇവോനിന്റെ ചികിത്സയ്ക്കായി അവൾ മരിക്കുന്നതിന് മുമ്പ് പണമടച്ച മെഡിക്കൽ ഇൻഷുറർമാരായ ഐകെകെ ഗെസുണ്ട് പ്ലസിനാണ് ഡോക്ടർ 11,000 പൗണ്ട് നൽകേണ്ടത്.  
എന്നാൽ ഇവോൻ സ്വമേധയാ കൊക്കൈയ്ൻ കഴിച്ചതാണെന്ന് അവകാശപ്പെട്ട് നേരത്തെ പണം നൽകാൻ നീഡർബിച്ലറുടെ അഭിഭാഷകർ വിസമ്മതിച്ചിരുന്നു.

കൊല്ലപ്പെട്ട, ഹെയർഡ്രെസ്സറായ ഇവോൻ വർഷങ്ങളായി ഡോക്ടർ നീഡർബിച്ലറുടെ രോഗിയായിരുന്നു. അതുകൊണ്ടുതന്നെ ഇവർക്ക് ഡോക്ടറുമായി ദീർഘകാലമായി ബന്ധമുണ്ടായിരുന്നു, ഡോക്ടറെ വലിയ വിശ്വാസവുമായിരുന്നു. ഉഭയസമത പ്രകാരമുള്ള സെക്‌സിൽ യുവതി ഏർപ്പെട്ടിരുന്നതായി പ്രോസിക്യൂട്ടർമാർ കോടതിയിൽ പറഞ്ഞു. പിന്നീട് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ ഇവരുടെ ശരീരത്തിൽ അമിതമായ അളവിൽ കൊക്കൈൻ  കണ്ടെത്തി.

എന്നാൽ തൻറെ ലിം​ഗത്തിൽ കൊക്കൈൻ ഉണ്ടായിരുന്നു എന്ന കാര്യം യുവതിക്ക് അറിയാമായിരുന്നു എന്ന് ഡോക്ടർ കോടതിയിൽ വാദിച്ചു. എന്നാൽ, കൊലക്കുറ്റം ചുമത്തുന്നതിൽ നിന്നും ഈ വാദം അയാളെ രക്ഷിച്ചില്ല. തുടർന്നുള്ള അന്വേഷണത്തിൽ ഇയാൾ ഇത്തരത്തിൽ ലിം​ഗത്തിൽ കൊക്കൈൻ പുരട്ടിയതിനുശേഷം മറ്റു മൂന്നു സ്ത്രീകളുമായി കൂടി സെക്സ് നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി.

2015 സെപ്റ്റംബറിനും 2018 ഫെബ്രുവരിക്കും ഇടയിൽ മറ്റ് മൂന്ന് സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പ് ഡോ. നീഡർബിച്ലർ തന്റെ ലിം​ഗത്തിൽ കൊക്കെയ്ൻ പുരട്ടിയതായി കോടതി പറഞ്ഞു.  ഷാംപെയ്ൻ ഗ്ലാസുകളിലും അവരുടെ ലിപ്സ്റ്റിക്ക്, ടൂത്ത്പേസ്റ്റ് എന്നിവയിലും സർജൻ രഹസ്യമായി കൊക്കെയ്ൻ ഇട്ടു. കൂടുതൽ ലൈംഗിക ആസ്വാദനം ലഭിക്കാനാണ് താൻ ഇത്തരത്തിൽ ചെയ്യുന്നത് എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

PREV
click me!

Recommended Stories

ഭർത്താവിന് 520 സ്തീകളുമായി ബന്ധം, സ്വന്തം കഥ 'കോമിക്കാ'ക്കി ഭാര്യ; യുവതിയുടെ പ്രതികാരം വൈറൽ
ഔദ്ധ്യോഗിക വസതിയിൽ എസ്എച്ച്ഒ വെടിയേറ്റ് മരിച്ചു, പിന്നാലെ വനിത കോൺസ്റ്റബിൾ കൊലപാതക കുറ്റത്തിന് അറസ്റ്റിൽ; സംഭവം യുപിയിൽ