എലിസബത്ത് രാജ്ഞിയുടെ കസിന്റെ ബം​ഗ്ലാവ് വിൽപനയ്ക്ക്, വില 4.75 മില്ല്യൺ പൗണ്ട്!

By Web TeamFirst Published Sep 30, 2022, 11:16 AM IST
Highlights

25 വർഷങ്ങൾക്ക് ശേഷം ഇത് കുടുംബത്തിലേക്ക് തന്നെ തിരികെ എത്തി. അലീസ് രാജകുമാരിയുടെ ഭർത്താവ് പ്രിൻസ് രാജകുമാരൻ £37,000 -ത്തിന് ഇത് വാങ്ങുകയായിരുന്നു. 

അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ കസിന്റെ ബം​ഗ്ലാവ് വിൽപനയ്ക്ക്. 436 വർഷമാണ് ഇതിന്റെ പഴക്കം. രാജ്ഞിയുടെ ഫസ്റ്റ് കസിൻ ആയ ഡ്യൂക്ക് ഓഫ് ഗ്ലൗസെസ്റ്ററിന്റേതാണ് ബം​ഗ്ലാവ്. 4.75 മില്ല്യൺ പൗണ്ടിനാണ് ബം​ഗ്ലാവ് വിൽപനയ്ക്ക് വച്ചിരിക്കുന്നത്. നോർത്താംപ്ടൺഷയറിലെ ബാൺവെൽ മാനറിലുള്ള വീട്ടിൽ 40 മുറികളാണ് ഉള്ളത്. അതിൽ നാല് റിസപ്ഷൻ റൂമുകളും എട്ട് കിടപ്പുമുറികളും ആറ് ബാത്ത്‍റൂമുകളും അടങ്ങിയിരിക്കുന്നു എന്നും പറയുന്നു. 

ചാൾസ് മൂന്നാമൻ രാജാവിന്റെ ആദ്യത്തെ കസിൻ റിച്ചാർഡ് രാജകുമാരൻ തൊണ്ണൂറുകളുടെ പകുതി വരെ ഡച്ചസ് ഓഫ് ഗ്ലൗസെസ്റ്റർ ബിർഗിറ്റ് വാൻ ഡ്യൂർസിനൊപ്പം ഇവിടെ താമസിച്ചിരുന്നു. പിന്നീട്, അവർക്ക് അവിടെ താമസിക്കാനായില്ല എന്ന് പറയുന്നു. അങ്ങനെ അവർ അവിടെ നിന്നും ഇറങ്ങുകയായിരുന്നു.

ശേഷം, അവർ ഔദ്യോ​ഗികമായി ഇത് ഒരു ആന്റിക്സ് ഫേമിന് കൈമാറുകയും കെനിം​ഗ്സ്റ്റൺ പാലസിലെ ഒരു അപാർട്മെന്റിലേക്ക് താമസം മാറുകയും ചെയ്തു. ഏതായാലും പിന്നീടും ഈ ബം​ഗ്ലാവ് പല കൈ മറിഞ്ഞുപോയി. എന്നാൽ, 25 വർഷങ്ങൾക്ക് ശേഷം ഇത് കുടുംബത്തിലേക്ക് തന്നെ തിരികെ എത്തി. അലീസ് രാജകുമാരിയുടെ ഭർത്താവ് പ്രിൻസ് രാജകുമാരൻ £37,000 -ത്തിന് ഇത് വാങ്ങുകയായിരുന്നു. 

ഈ മാസം ആദ്യം വീട്ടിലെ വിവിധ ശിൽപങ്ങളും ഫർണിച്ചറുകളും അടക്കമുള്ള വസ്തുക്കൾ ലേലത്തിൽ വിറ്റിരുന്നു. 1.1 മില്ല്യൺ പൗണ്ടിനും 1.7 മില്ല്യൺ പൗണ്ടിനും ഇടയിലായിരുന്നു ഇവയുടെ വില. ജോർജ്ജ് മൂന്നാമന്റെ ഒരു രൂപം, 19 -ാം നൂറ്റാണ്ടിൽ നിന്നുമുള്ള ഒരു ഇറ്റാലിയൻ മാർബിൾ സ്മാരക സ്തംഭം എന്നിവയെല്ലാം ഇതിൽ പെടുന്നു. 

ഏതായാലും, ഏറെ ചരിത്രപ്രാധാന്യമുള്ള ബം​ഗ്ലാവാണ് നിലവിൽ വിൽപനയ്‍ക്കെത്തിയിരിക്കുന്നത് എന്ന് പറയുന്നു. 

click me!