ലോകത്തിലെ ഏറ്റവും വലിയ പുഷ്പം വിടർന്നു നിൽ‌ക്കുന്ന കാഴ്ച, വൈറലായി വീഡിയോ

By Web TeamFirst Published Sep 30, 2022, 9:42 AM IST
Highlights

ഇന്തോനേഷ്യയിലെ മഴക്കാടുകളിലൂടെ നടക്കുന്നതിനിടയിൽ അപ്രതീക്ഷിതമായിട്ടാണ് ഇയാൾ‌ ഈ പൂവ് വിടർന്ന് നിൽക്കുന്നത് കണ്ടത് എന്ന് പറയുന്നു.

പ്രകൃതി അതിമനോ​ഹരമാണ്. അതിന്റെ മായാജാലവും സൗന്ദര്യവും കാട്ടി അത് പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. എന്നാൽ, അതിലെ ഏറ്റവും മികവുറ്റ കാഴ്ചകൾ കാണാൻ അപൂർവം ചിലർക്കാണ് ഭാ​ഗ്യം ലഭിക്കുക. അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ പൂവ് വിടർന്ന് നിൽക്കുന്നത് കാണാൻ ഒരാൾക്ക് അവസരം ലഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ പൂവായ റഫ്ലേഷ്യ വിടർന്ന് നിൽക്കുന്നതാണ് ഇന്തോനേഷ്യക്കാരനായ ഇയാൾ കണ്ടത്. 

@nowthisnews പങ്കുവച്ച ഇതിന്റെ ഒരു വീഡിയോ വൈറലായി. അതിന് ഇങ്ങനെ അടിക്കുറിപ്പ് നൽകിയിട്ടുണ്ട്; ഇന്തോനേഷ്യൻ കാടുകളിലൂടെ നടക്കുമ്പോൾ ഒരാൾ അപൂർവമായ ഈ പൂവ് കണ്ടെത്തി. റഫ്ലേഷ്യ അർനോൾഡി ലോകത്തിലെ തന്നെ ഏറ്റവും വലിയ പുഷ്പമാണ്. കുറച്ച് ദിവസങ്ങൾ മാത്രമാണ് അത് വിടർന്ന് നിൽക്കുന്നത്. പ്രാദേശികമായി ഇത് ശവംനാറിപ്പൂവ് എന്നും അറിയപ്പെടാറുണ്ട്. അതിന്റെ രൂക്ഷമായ ​ഗന്ധമാണ് അതിന് കാരണം. 

A man came across this rare flower while walking through an Indonesian forest. The rafflesia arnoldii is the largest flower in the world & only blooms for a couple of days. It is colloquially known as a corpse flower for the overpoweringly stinky odor it emits while mid-bloom. pic.twitter.com/LJmJDgfpqd

— NowThis (@nowthisnews)

വളരെ വേ​ഗത്തിൽ തന്നെ മുപ്പതിനായിരത്തിലധികം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. ഇന്തോനേഷ്യയിലെ മഴക്കാടുകളിലൂടെ നടക്കുന്നതിനിടയിൽ അപ്രതീക്ഷിതമായിട്ടാണ് ഇയാൾ‌ ഈ പൂവ് വിടർന്ന് നിൽക്കുന്നത് കണ്ടത് എന്ന് പറയുന്നു. ചുവന്ന നിറത്തിലുള്ള ഈ പുഷ്പം മുഴുവനായും വിടർന്ന് നിൽക്കുന്നതാണ് കാണാൻ കഴിയുന്നത്. അതിന്റെ വളരെ അടുത്ത് നിന്നുമുള്ള ദൃശ്യം പകർത്തിയിരിക്കുന്നത് കാണാം. ഏതായാലും ഈ വീഡിയോ വളരെ അധികം ആളുകൾ കണ്ടു. ഒരാൾ പറഞ്ഞത് ഇതെന്തോ അന്യ​ഗ്രഹജീവികളുടെ വസ്തുക്കൾ പോലെ ഉണ്ട് എന്നാണ്.

ഈ പൂവ് മൂന്നടി വരെ ഉയരത്തിൽ വളരുകയും 15 പൗണ്ട് വരെ ഭാരം വയ്ക്കുകയും ചെയ്യും. അഞ്ച് മുതൽ ഏഴ് ദിവസം വരെ ചിലപ്പോൾ ഇവ വിടർന്ന് നിൽക്കും. ഈ പുഷ്പത്തിന് ഇലയോ തണ്ടോ ഇല്ല. ലോകത്തിലെ ഏറ്റവും അധികം തേൻ ഉത്പാദിപ്പിക്കുന്ന പുഷ്പം കൂടിയാണ് ഇത് എന്ന് പറയപ്പെടുന്നു. 

click me!