വിക്ടോറിയ രാജ്ഞിയുടെ പ്രിയസുഹൃത്ത്, ഇന്ത്യയിൽ നിന്നുള്ള പരിചാരകൻ, കൊട്ടാരത്തിലെ മറ്റുള്ളവർ വെറുത്തതെന്തിന്?

By Web TeamFirst Published Sep 6, 2021, 11:07 AM IST
Highlights

1901 -ൽ രാജ്ഞി മരിച്ചപ്പോൾ, അടയ്ക്കുന്നതിനുമുമ്പ് അവരുടെ മൃതദേഹം അവസാനമായി കണ്ടത് അദ്ദേഹമായിരുന്നു. അതിനുശേഷം, കൊട്ടാരത്തിൽ നിന്നും അദ്ദേഹത്തെ പുറത്താക്കി, ഇന്ത്യയിലേക്ക് മടക്കി.

വിക്ടോറിയ രാജ്ഞിക്ക് അവസാനകാലത്ത് ഒരു സുഹൃത്തുണ്ടായിരുന്നു. അത് മറ്റാരുമല്ല, ഇന്ത്യയില്‍ നിന്നുമുള്ള ചെറുപ്പക്കാരനായ ഒരു പരിചാരകനായിരുന്നു. 1887 -ലാണ്, ക്വീന്‍ വിക്ടോറിയ തന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുകയായിരുന്നു. ഇന്ത്യയില്‍ നിന്നും അവര്‍ക്ക് അന്ന് ഒരു സമ്മാനം കിട്ടി. അത് രണ്ട് പരിചാരകരായിരുന്നു. അതിലൊരാള്‍ ആഗ്രയില്‍ നിന്നുള്ള ക്ലര്‍ക്കായിരുന്ന 24 -കാരനായ അബ്ദുള്‍ കരീം ആയിരുന്നു. ബ്രിട്ടനിൽ എത്തുന്നതിന് തൊട്ടുമുമ്പ് അദ്ദേഹത്തിന് ഇംഗ്ലീഷ് ഭാഷയിലും പെരുമാറ്റത്തിലും ഒരു ക്രാഷ് കോഴ്സ് നല്‍കി. 

അദ്ദേഹം രാജ്ഞിയെ സേവിക്കുകയും വിരുന്നിൽ ഇന്ത്യൻ പ്രമുഖരുമായി സംവദിക്കാൻ അവരെ സഹായിക്കുകയും ചെയ്തു. തുടക്കം മുതല്‍ തന്നെ വിക്ടോറിയ്ക്ക് തന്‍റെ ഇന്ത്യയില്‍ നിന്നുള്ള പരിചാരകന്‍റെ പെരുമാറ്റം ഇഷ്ടപ്പെട്ടു. അവർ അവനെ നല്ല ഉയരമുള്ള, ഗൗരവമുള്ള മുഖഭാവത്തോടെയുള്ള ചെറുപ്പക്കാരന്‍ എന്നാണ് എന്ന് വിശേഷിപ്പിച്ചത്. ഒരു ദിവസം കരീം, ദാലും പുലാവുമൊത്ത് ചിക്കൻ കറി അവര്‍ക്ക് വിളമ്പി. വിക്ടോറിയയക്ക് അത് വളരെയധികം ഇഷ്ടപ്പെടുകയും എല്ലാ ദിവസത്തേയും മെനുവില്‍ അത് ഉള്‍പ്പെടുത്തുകയും ചെയ്തു. 

അവർ തമ്മിലുള്ള ആശയവിനിമയം കടുപ്പമേറിയതായിരുന്നു. ഉർദു പഠിപ്പിക്കാൻ അവര്‍ കരീമിനോട് ആവശ്യപ്പെട്ടു. കരീമിന്റെ ഇംഗ്ലീഷ് പാഠങ്ങളും ഇരട്ടിയാക്കി. താമസിയാതെ അവർക്ക് ഇടനിലക്കാരില്ലാതെ തന്നെ സംവദിക്കാന്‍ കഴിഞ്ഞു. രാജ്ഞി അദ്ദേഹത്തോട് നന്നായി പെരുമാറിയെങ്കിലും, കരിമിന് അവിടം പെട്ടെന്നൊന്നും ഒത്തുപോവാനായില്ല. വീട്ടിൽ നിന്ന് വളരെ അകലെ, അയാൾക്ക് ഒരു വിചിത്ര ദേശത്തും വിചിത്രമായ ആളുകൾക്കിടയിലും താന്‍ ഒരു പ്രവാസിയായി തോന്നി.

ഇന്ത്യയിലേക്ക് മടങ്ങാൻ അയാൾ ആഗ്രഹിച്ചു, അതിനാൽ വിക്ടോറിയയ്ക്ക് അവനെ നിലനിർത്താൻ എന്തെങ്കിലും നല്ലൊരു ജോലിയോ പോസ്റ്റോ കൊണ്ടുവരേണ്ടിവന്നു. അദ്ദേഹത്തിന്റെ വരവിനു ഒരു വർഷത്തിനുശേഷം, അദ്ദേഹത്തെ രാജ്ഞിയുടെ സ്വകാര്യ അധ്യാപകനായ "മുൻഷി" ആയി സ്ഥാനക്കയറ്റം നല്‍കി. എന്നാല്‍, ഒറ്റവര്‍ഷത്തിനുള്ളില്‍ തന്നെ ഇങ്ങനെയൊരു സ്ഥാനക്കയറ്റം അദ്ദേഹത്തിന് നല്‍കിയതില്‍ കൊട്ടാരത്തിലെ മറ്റുള്ളവര്‍ക്ക് അതൃപ്തി തോന്നിത്തുടങ്ങി. 

കരീം 'താഴ്ന്ന' നിലയില്‍ പെട്ടയാളായിരുന്നത് കൊണ്ട് ആളുകളില്‍ അതൃപ്തിയുണ്ടാക്കി. അദ്ദേഹം വിക്ടോറിയയോടൊപ്പം യാത്ര ചെയ്യുകയും രണ്ട് തവണ അദ്ദേഹത്തെ ഇന്ത്യയിലേക്ക് പോകാൻ അനുവദിക്കുകയും ചെയ്തിരുന്നു. കരീമിന്റെ അഭ്യർത്ഥനപ്രകാരം അദ്ദേഹത്തിന്‍റെ പിതാവിന് ഒരു പെൻഷനും, കരീമിന് മുമ്പ് ജോലിയിലുണ്ടായിരുന്നയാള്‍ക്ക് സ്ഥാനക്കയറ്റവും അനുവദിച്ചിട്ടുണ്ടായിരുന്നു. മുൻഷിയ്ക്ക് ബ്രിട്ടനിലെ പ്രധാന രാജകീയ എസ്റ്റേറ്റുകളിലും ആഗ്രയിലും താമസസ്ഥലം നൽകി. അദ്ദേഹത്തിന്റെ ഭാര്യയും അധികം വൈകാതെ അദ്ദേഹത്തോടൊപ്പം ബ്രിട്ടനിൽ ചേർന്നു, രാജ്ഞി പതിവായി അവര്‍ക്കൊപ്പം ചായ കുടിച്ചു. അദ്ദേഹത്തിന് മികച്ച ഓപ്പറ സീറ്റുകൾ നല്‍കി. ജോൺ ബ്രൗണിന്റെ ബെഡ്‌ചേമ്പറിലേക്ക് മാറ്റുകയും ചെയ്തു. 

1883 -ൽ മരണമടഞ്ഞ രാജ്ഞിയുടെ മുൻ സേവകനും പ്രിയപ്പെട്ടവനുമായിരുന്നു ബ്രൗൺ. 1895 -ൽ കരിം ഇന്ത്യൻ സാമ്രാജ്യത്തിന്റെ ഓർഡർ ഓഫ് കമ്പനി സ്ഥാനം നൽകി. വിക്ടോറിയ തന്റെ വിശ്വസ്തന്റെ നിരവധി ഛായാചിത്രങ്ങൾ ഉണ്ടാക്കിച്ചു. അവര്‍ അദ്ദേഹത്തിന് എഴുതിയ കത്തുകളിൽ ചുംബനങ്ങളും "നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്ത്", "നിങ്ങളുടെ സ്നേഹനിധിയായ അമ്മ" എന്നിവയെഴുതിയും ഒപ്പിട്ടു.

1901 -ൽ രാജ്ഞി മരിച്ചപ്പോൾ, അടയ്ക്കുന്നതിനുമുമ്പ് അവരുടെ മൃതദേഹം അവസാനമായി കണ്ടത് അദ്ദേഹമായിരുന്നു. അതിനുശേഷം, കൊട്ടാരത്തിൽ നിന്നും അദ്ദേഹത്തെ പുറത്താക്കി, ഇന്ത്യയിലേക്ക് മടക്കി. വിക്ടോറിയയുടെ കത്തുകൾ പുതിയ രാജാവിന്റെ ഉത്തരവ് പ്രകാരം കരീമിന്റെ മുന്നിൽ വച്ചുതന്നെ കത്തിച്ചു. ഇങ്ങനെയൊരു മുൻഷിയും സുഹൃത്തും രാജ്ഞിക്കുണ്ടായിരുന്നു എന്നതിന്റെ തെളിവുകളെല്ലാം നശിപ്പിച്ചു എന്ന് ഉറപ്പ് വരുത്തി. പക്ഷേ അദ്ദേഹത്തിന്റെ ഡയറി രക്ഷപ്പെട്ടു. 1909 -ൽ അദ്ദേഹത്തിന്റെ മരണത്തിന് ഏകദേശം ഒരു നൂറ്റാണ്ടിനുശേഷം അദ്ദേഹത്തിന്റെ കഥ വ്യാപകമായി അറിയപ്പെട്ടു.

click me!