നിങ്ങളുടെ ഭർത്താവ് എവിടെ? ഇതാണ് ഞങ്ങളുടെ മകളുടെ ഭാര്യ; പുരോഹിതന് മാതാപിതാക്കളുടെ മറുപടി, പോസ്റ്റ് വൈറൽ

Published : May 15, 2025, 04:15 PM IST
നിങ്ങളുടെ ഭർത്താവ് എവിടെ? ഇതാണ് ഞങ്ങളുടെ മകളുടെ ഭാര്യ; പുരോഹിതന് മാതാപിതാക്കളുടെ മറുപടി, പോസ്റ്റ് വൈറൽ

Synopsis

'അതൊരു മധുരതരമായ നിമിഷമായിരുന്നു! നിങ്ങൾ ഒരു ക്വിയർ വ്യക്തി ആണെങ്കിൽ, പുരോഹിതന്റെ നിങ്ങളോടുള്ള ഈ ചോദ്യത്തിന് എങ്ങനെയാവും മറുപടി നൽകുക' എന്ന ക്യാപ്ഷനോടെയാണ് ചടങ്ങുകളുടെ വീഡിയോ സുഭിക്ഷ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 

തന്റെ പങ്കാളിയെ എങ്ങനെയാണ് വീട്ടുകാർ ഇരുകൈകളും നീട്ടി സ്വീകരിച്ചതെന്ന് വെളിപ്പെടുത്തുന്ന ഹൃദയസ്പർശിയായ പോസ്റ്റ് പങ്കുവച്ച് ഇന്ത്യൻ ക്വീർ യുവതി. കാനഡയിൽ കഴിയുന്ന സുഭിക്ഷ സുബ്രഹ്മണി എന്ന യുവതിയാണ് എങ്ങനെയാണ് തന്റെ സ്വവർ​ഗപങ്കാളിയെ വീട്ടുകാർ തുറന്ന മനസ്സോടെ സ്വീകരിച്ചത് എന്ന് വ്യക്തമാക്കുന്ന പോസ്റ്റ് തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്നത്. 

കാനഡയിലെ സുഭിക്ഷയുടെ വീട്ടിൽ നടന്ന പരമ്പരാഗത ഗൃഹപ്രവേശന ചടങ്ങിന്റെ ഭാ​ഗമായി നടന്ന പൂജയ്ക്കിടെ നടന്ന സംഭവമാണ് സുഭിക്ഷ പങ്കുവയ്ക്കുന്നത്. തന്റെ പങ്കാളിയായ ടീനയെ വീട്ടുകാർ അം​ഗീകരിച്ചതിനെ കുറിച്ചാണ് സുഭിക്ഷ പറയുന്നത്. ​സുഭിക്ഷയുടെ ​ഗൃഹപ്രവേശന ചടങ്ങിന് നാട്ടിൽ നിന്നും ഒരു പുരോഹിതൻ എത്തിയിരുന്നു. അവളുടെ മാതാപിതാക്കളും ചടങ്ങിലുണ്ടായിരുന്നു. 

ചടങ്ങ് നടക്കുന്നതിനിടെ പുരോ​ഹിതൻ സാധാരണ എല്ലാവരും ചോദിക്കാറുള്ള ആ ചോദ്യം ചോദിച്ചു. 'നിങ്ങൾ വിവാഹിതയാണോ? നിങ്ങളുടെ ഭർത്താവ് എവിടെ?' ഒരു നിമിഷം പോലും സങ്കോചിച്ച് നിൽക്കാതെ, 'തങ്ങളുടെ മകൾ വിവാഹം കഴിച്ചിരിക്കുന്നത് ടീനയെയാണ്' എന്ന് അവളുടെ മാതാപിതാക്കൾ മറുപടി നൽകുകയായിരുന്നു. 

'തനിക്ക് ഏറെ അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്' എന്നാണ് സുഭിക്ഷ ഈ നിമിഷത്തെ കുറിച്ച് പറയുന്നത്. ഒരിക്കൽ പോലും തന്റെ മാതാപിതാക്കൾ ടീനയെ മരുമകളായി സ്വീകരിക്കാൻ മടിച്ചിരുന്നില്ല എന്നും സുഭിക്ഷ വ്യക്തമാക്കുന്നു. 

'അതൊരു മധുരതരമായ നിമിഷമായിരുന്നു! നിങ്ങൾ ഒരു ക്വിയർ വ്യക്തി ആണെങ്കിൽ, പുരോഹിതന്റെ നിങ്ങളോടുള്ള ഈ ചോദ്യത്തിന് എങ്ങനെയാവും മറുപടി നൽകുക' എന്ന ക്യാപ്ഷനോടെയാണ് ചടങ്ങുകളുടെ വീഡിയോ സുഭിക്ഷ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 

അനേകങ്ങളാണ് സുഭിക്ഷ പങ്കുവച്ചിരിക്കുന്ന ഈ വീഡിയോ കണ്ടിരിക്കുന്നതും അതിന് കമന്റ് നൽകിയിരിക്കുന്നതും. ഒരു യൂസർ കമന്റ് നൽകിയിരിക്കുന്നത്, 'എത്ര മനോഹരമായ നിമിഷം, ഇങ്ങനെ സമാധാനവും അം​ഗീകാരവുമാണ് നാം ഓരോരുത്തരും ആ​ഗ്രഹിക്കുന്നത്' എന്നാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

രണ്ടേരണ്ട് സെക്കന്റ് വീഡിയോയിൽ വൈറലായ 'ബന്ദാന ​ഗേൾ', കിട്ടിയ പണത്തിൽ ഭൂരിഭാ​ഗം ദാനം ചെയ്തു, വീണ്ടും വൈറൽ
നാലാമതും ഗർഭിണിയായ ഭാര്യയോട് ബിസിനസ് ടൂറെന്ന് പറഞ്ഞു, വെള്ളപ്പൊക്കത്തിൽപ്പെട്ടു; അന്വേഷിച്ചപ്പോൾ കാമുകിയുടെ കൂടെ ഹോട്ടലിൽ