
ഈ തലക്കെട്ട് കണ്ടിട്ട് നെറ്റി ചുളിക്കേണ്ട, ഇന്ത്യാ രാഷ്ട്രീയം അതിന്റെ ചരിത്രത്തിലെ ഏറ്റവും 'കൂൾ' ആയ ഒരു ട്രാക്കിലേക്ക് മാറിയിരിക്കുന്നു. ഇത്തവണ കളത്തിൽ ഇറങ്ങിയിരിക്കുന്നത് സാക്ഷാൽ രാഹുൽ ഗാന്ധിയാണ്. 55-കളുടെ ഗൗരവം മാറ്റിവെച്ച്, തന്നെ 'സർ' എന്ന് വിളിക്കാതെ 'ബ്രോ' എന്ന് വിളിച്ചോളാൻ പറഞ്ഞ രാഹുലിന്റെ ജെൻ സി ക്ലാസ് കണ്ടാൽ ആരും ചിരിച്ചുപോകും. യുവതലമുറയുടെ മനസ്സ് വായിച്ച്, അവരുടെ ഭാഷയിൽ സംസാരിക്കാൻ പഠിക്കുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
വോട്ടർമാരിലെ പുതിയ താരങ്ങളായ ജെൻ സി കളുമായി നടത്തിയ ഈ സൗഹൃദ സംഭാഷണം ഒരുവശത്ത് നർമ്മം ഒളിപ്പിക്കുമ്പോൾ മറുവശത്ത് 2029-ലെ തിരഞ്ഞെടുപ്പിനായുള്ള കിടിലൻ 'പൊളിറ്റിക്കൽ റിസ്' തന്ത്രമാണ് തുറന്നു കാണിക്കുന്നത്. ജെൻ സികളുമായുള്ള സംവാദത്തിന്റെ വീഡിയോ രാഹുൽ ഗാന്ധി തന്നെയാണ് യൂട്യൂബിൽ പങ്കുവെച്ചത്.
രാജ്യത്തിന്റെ ഭാവി, രാഷ്ട്രീയം തുടങ്ങിയ ഗൗരവമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനിടയിൽ, ജെൻ സി വിദ്യാർത്ഥികൾ അവർ ഉപയോഗിക്കുന്ന ചില ന്യൂജെൻ വാക്കുകളും അതിൻ്റെ അർത്ഥം സഹിതം രാഹുലിന് പഠിപ്പിച്ചു, ക്ലാസിലെ ചില ഹൈലൈറ്റുകൾ ഇങ്ങനെ:
"നിങ്ങളെ എന്താണ് വിളിക്കേണ്ടത് സർ?" എന്ന് ചോദിച്ചതിന്, "ബോറിങ് ആയ 'സർ' വിളി വേണ്ട. എന്നെ 'ബ്രോ' എന്ന് വിളിച്ചോളൂ," എന്നായിരുന്നു രാഹുലിൻ്റെ മറുപടി. ജെൻ സി വിദ്യാർത്ഥികളുമായി നടത്തിയ ഈ സംഭാഷണം, ചിരിയും 'പൂക്കി' വിളിയും മാത്രമല്ല, രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകളും ഉൾക്കൊള്ളുന്നതായിരുന്നു. രാഷ്ട്രീയത്തിന്റെ പരമ്പരാഗത ചട്ടക്കൂട് ഭേദിച്ച്, യുവജനതയുടെ ഭാഷയിൽ, അവരുടെ ആശങ്കകളോടും പ്രതീക്ഷകളോടും സംവദിക്കാൻ രാഹുൽ ശ്രമിച്ചു. ഈ സംവാദം മൂന്ന് പ്രധാന വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു.
പൊതുവെ ഗൗരവം നിറഞ്ഞ രാഷ്ട്രീയ ലോകത്ത്, ജെൻ സികളുമായി ഇത്ര ലളിതമായി ഇടപെഴകാനുള്ള രാഹുൽ ഗാന്ധിയുടെ ശ്രമം വലിയ ചർച്ചയാവുകയാണ്. സോഷ്യൽ മീഡിയയിൽ ഇത് ട്രെൻഡാകുമ്പോൾ, യുവവോട്ട് ഉറപ്പിക്കാനുള്ള കോൺഗ്രസ് നീക്കത്തിന് 'റിസ്' ഉണ്ടോ എന്ന് കാത്തിരുന്ന് കാണാം.