1.3 ലക്ഷത്തിന്‍റെ മാസ ശമ്പളം വേണ്ടെന്ന് വച്ച് ഹോംസ്റ്റേ തുടങ്ങി, ഒരു വർഷത്തിന് ശേഷം സംഭവിച്ചത് കേട്ട് കണ്ണുതള്ളി നെറ്റിസെന്‍സ്

Published : Nov 03, 2025, 09:56 AM IST
homestay

Synopsis

പ്രതിമാസം 1.3 ലക്ഷത്തിൻറെ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഹോംസ്റ്റേ ബിസിനസ്സ് ആരംഭിച്ച 26-കാരനായ രാജസ്ഥാൻ സ്വദേശി ഒരു വർഷത്തിന് ശേഷം ഇരട്ടി വരുമാനം നേടിയതെങ്ങനെ എന്ന് തന്‍റെ അനുഭവത്തിലൂടെ വിവരിച്ചപ്പോൾ, കുറിപ്പ് ഏറ്റെടുത്ത് സമൂഹ മാധ്യമ ഉപയോക്താക്കൾ. 

 

സ്വന്തം സ്വപ്നങ്ങൾക്ക് പുറകെ പോയ ഒരു യുവാവ് പ്രതിമാസം 1.3 ലക്ഷം രൂപ ശമ്പളമുള്ള ലഭിക്കുന്ന ജോലി ഉപേക്ഷിച്ചു. ഒരു വർഷത്തിനുശേഷം, തനിക്ക് പ്രതിമാസം 2.5 ലക്ഷം രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തിൽ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 26 -കാരനായ രാജസ്ഥാന്‍ യുവാവിന്‍റെ വിജയ കഥയാണ് ഇപ്പോൾ റെഡ്ഡിറ്റില്‍ ഏറെ സംസാര വിഷയം. മാസം ലക്ഷങ്ങൾ ലഭിക്കുന്ന കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഹോംസ്റ്റേ തുടങ്ങിയ അദ്ദേഹം ഇന്ന് ഇരട്ടി പണം സമ്പാദിക്കുന്നുവെന്നു. '9-5 ജോലി ഉപേക്ഷിച്ച ശേഷം എന്‍റെ മാസ ശമ്പളം പഴയ സാലറിയെ മറികടന്നു' എന്ന തലക്കെട്ടോടെയാണ് അദ്ദേഹം തന്‍റെ അനുഭവം. 

ക്ഷമയും കഠിനാധ്വാനവും വിജയമന്ത്രം

കഴിഞ്ഞ വർഷം രാജസ്ഥാനിലുടനീളം ഹോംസ്റ്റേകൾ ആരംഭിക്കുന്നതിനായി പ്രതിമാസം 1.3 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചതായി റെഡ്ഡിറ്റ് ഉപയോക്താവ് തന്‍റെ റെഡ്ഡിറ്റ് ഹാന്‍റിലില്‍ എഴുതി. സ്വന്തമായി എന്തെങ്കിലും നിർമ്മിക്കാനും കൂടുതൽ യാത്ര ചെയ്യാനുമുള്ള ആഗ്രഹം മാത്രമായിരുന്നു തന്‍റെ ലക്ഷ്യമെന്നും അയാൾ കൂട്ടിച്ചേര്‍ത്തു. " ആദ്യത്തെ കുറച്ച് മാസങ്ങൾ സംശയങ്ങളുടെയും കൃത്യമായ വരുമാനമില്ലാത്തതുമായിരുന്നു. ചിലപ്പോഴൊക്കെ അത് വളരെ ഭീകരമായിരുന്നു" എന്നും അദ്ദേഹം എഴുതുന്നു. 

 

 

എന്നാല്‍, ഒരു വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ തന്‍റെ പരിശ്രമം ഫലം കണ്ടു. ഈ മാസം, എയർബിഎൻബി ബുക്കിംഗുകളിൽ നിന്ന് മാത്രം അദ്ദേഹം തനിക്ക് 2.18 ലക്ഷം രൂപ സമ്പാദിക്കാന്‍ കഴിഞ്ഞു. അതേസമയം തന്‍റെ മൊത്തം വരുമാനം 2.5 ലക്ഷം കവിഞ്ഞെന്നും കൂട്ടിച്ചേർത്ത അദ്ദേഹം ഇത് തന്‍റെ മുന്‍ കോർപ്പറേറ്റ് ശമ്പളത്തിന്‍റെ ഇരട്ടിയാണെന്നും കൂട്ടിച്ചേര്‍ത്തു. തന്‍റെ വരുമാനം വര്‍ദ്ധിച്ചത് ഒറ്റ രാത്രി കൊണ്ടല്ലെന്നും മറിച്ച് ക്ഷമയുടെയും മാസങ്ങൾ നീണ്ട കഠിനാധ്വാനത്തിന്‍റെയും ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ഒരു വർഷം മുമ്പ് ഞാൻ ഭയപ്പെട്ടിരുന്നു, തികഞ്ഞ അനിശ്ചിതത്വത്തിലായിരുന്നു, അതിനാലാണ് ഇവിടെ ഈ വിജയ കഥ എഴുതുന്നത്. ഇതുപോലുള്ള കുറിപ്പുകൾ വായിക്കുന്നത് അത് സാധ്യമാണെന്ന് വിശ്വസിക്കാൻ എന്നെ സഹായിച്ചു" അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാത്രകളെ ഇഷ്ടപ്പെടുന്ന ഉദയ്പൂരില്‍ ഹോംസ്റ്റേ നടത്തുന്ന യുവാവാണ് കുറിപ്പെഴുതിയത്. എന്നാല്‍, അദ്ദേഹത്തിന്‍റെ പേര് വെളിപ്പെടുത്തിയിട്ടില്ല.

പ്രതികരണം

കുറിപ്പ് തങ്ങളെയും പ്രചോദിപ്പിച്ചെന്ന് നിരവധി വായനക്കാരാണ് മറുപടിയായി കുറിച്ചത്. സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് ഇടയിലും സ്വന്തമായ വഴി കണ്ടെത്തി അതിൽ ഉറച്ച് നില്‍ക്കാന്‍ കാണിച്ച ധൈര്യത്തെ നിരവധി പേരാണ് അഭിനന്ദിച്ചത്. ഒരിക്കൽ ആരംഭിച്ച് കഴിഞ്ഞാല്‍ പിന്നെ തിരിച്ച് പോക്കില്ലാത്ത യാത്രയാണത്. പക്ഷേ, അതിനുള്ള ക്ഷമയും ധൈര്യവും ഉണ്ടായിക്കുക എന്നത് പ്രധാനമാണ്. ഇത്തരം കുറിപ്പുകൾ തങ്ങളെ പോലുള്ളവര്‍ക്ക് പ്രചോദനമാകുന്നുവെന്നും നിരവധി പേര്‍ എഴുതി.

 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ