'രാമനും ശിവനും വിശ്വാമിത്രനും ഇന്ത്യക്കാരല്ല, നേപ്പാളികൾ'; നേപ്പാൾ പ്രാധാനമന്ത്രി കെ പി ശർമ്മ ഒലി

Published : Jul 09, 2025, 02:34 PM IST
Nepal Prime Minister K P Sharma Oli

Synopsis

വാല്മീകി രാമായണത്തെ ഉദ്ധരിച്ച് കൊണ്ടാണ് നേപ്പാൾ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി തന്‍റെ വാദങ്ങൾ അവതരിപ്പിച്ചത്.

ഹിന്ദുക്കൾ ആരാധിക്കുന്ന രാമനും ശിവനും വിശ്വാമിത്രനുമൊന്നും ഇന്ത്യക്കാരല്ലെന്നും അവര്‍ നേപ്പാളിന്‍റെ മണ്ണില്‍ ജനിച്ചവരാണെന്നും ആവര്‍ത്തിച്ച് നേപ്പാളി പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി. സിപിഎന്‍ - യുഎംഎസ്‍ ടൂറിസം - സിവിൽ ഏവിയേഷന്‍ വകുപ്പ് കാഠ്മണ്ഡുവില്‍ സംഘടിപ്പിച്ച ഒരു യോഗത്തില്‍ സംസാരിക്കവെയാണ് കെ പി ശര്‍മ്മ ഒലി ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്. രാമന്‍റെ ജന്മ സ്ഥലം ഉത്തര്‍പ്രദേശിലെ അയോധ്യയാണെന്ന ഇന്ത്യന്‍ ഹിന്ദുക്കളുടെ വിശ്വാസത്തെയും അദ്ദേഹം ചോദ്യം ചെയ്തു.

തന്‍റെ വാദത്തെ സാധൂകരിക്കരിക്കാന്‍ അദ്ദേഹം വാല്‍മീകി രാമായണത്തിലെ വരികൾ ഉദ്ധരിച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. 'ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ച് നമ്മൾ സംസാരിക്കുന്നു, പക്ഷേ രാമൻ മറ്റെവിടെയെങ്കിലും ജനിച്ചുവെന്ന് പറയുന്ന ഒരു കഥ എങ്ങനെ കണ്ടുപിടിക്കാൻ കഴിയും? രാമൻ ഇന്ന് നേപ്പാളിലെ പ്രദേശത്താണ് ജനിച്ചത്. അന്ന് അതിനെ നേപ്പാൾ എന്ന് വിളിച്ചിരുന്നോ ഇല്ലയോ എന്നത് മറ്റൊരു കാര്യമാണ്. ആ പ്രദേശം ഇപ്പോൾ നേപ്പാളിലാണ്.' രാമനെ ചിലര്‍ ദൈവമായി കാണുന്നുണ്ടെന്നും എന്നാല്‍ നേപ്പാൾ ഈ വിശ്വാസത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

'ഞങ്ങൾ അതിനെക്കുറിച്ച് സംസാരിക്കാൻ മടിക്കുന്നു. നമ്മൾ അത് വേണ്ടത്ര പ്രസംഗിക്കുന്നില്ല. ചിലർക്ക് ഇത് അരോചകമായി തോന്നിയേക്കാം. എന്നാൽ, രാമനെ ആരാധിക്കുന്നവർക്ക് ജന്മസ്ഥലം പവിത്രമാണ്.' അദ്ദേഹം ഇന്ത്യന്‍ ഹിന്ദു വിശ്വാസത്തെ കുറിച്ച് എടുത്ത് പറയാതെ പറഞ്ഞു. രാമന്‍ മാത്രമല്ല, ശിവനും ആദി കാവ്യമെഴുതിയ വാല്‍മീകിയും ഹിന്ദു പുരാണങ്ങളിലെ മറ്റനേകം ആരാധനാ പാത്രങ്ങളും നേപ്പാലില്‍ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'വിശ്വാമിത്രൻ ചതാരയിൽ നിന്നുള്ളയാളാണ്. രാമൻ കോശി നദി കടന്ന് പടിഞ്ഞാറോട്ട് പോയതിന് ശേഷം അദ്ദേഹം ലക്ഷ്മണനെ പഠിപ്പിച്ചുവെന്നും വാൽമീകിയുടെ രാമായണത്തിൽ പരാമർശിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടിയെന്ന് എക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

2020 -ല്‍, യഥാർത്ഥ അയോധ്യ നേപ്പാളിലെ ചിത്വാൻ ജില്ലയിലെ തോറിയിലാണെന്ന് അവകാശപ്പെട്ട കെ പി ശർമ്മ ഒലി അവിടെ രാമക്ഷേത്ര നിര്‍മ്മാണത്തിനും ഉത്തരവിട്ടിരുന്നു. വാല്മീകി മഹര്‍ഷി താമസിച്ചിരുന്ന ബാൽമീകി ആശ്രമം നേപ്പാളിലാണെന്നും രാമന്‍റെ ജനനത്തിനായി ദശരഥ രാജാവ് യാഗം നടത്തിയ സ്ഥലം റിഡിയിലാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു 'രാമൻ ഇന്ത്യക്കാരനല്ല, അയോധ്യ നേപ്പാളിലാണ്' എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രഖ്യാപനം. നേപ്പാളിന്‍റെ ടൂറിസം വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി ആത്മീയ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനാണ് കെ പി ശര്‍മ്മ ഓലി ഇത്തരം പ്രസ്ഥാനകൾ നടത്തുന്നത് എന്ന ആരോപണവും നേരത്തെ ഉയര്‍ന്നിരുന്നു. രാഷ്ട്രീയ ലക്ഷങ്ങൾക്ക് വേണ്ടി മതവിശ്വാസങ്ങളെ ഉപയോഗിച്ചതിന് അദ്ദേഹത്തിന്‍റെ പാർട്ടിയും ഭരണകക്ഷിയുമായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അംഗങ്ങൾ നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

ഓരോരോ ഹോബികളെ; ഇല്ലാത്ത നായയെ പരിശീലിപ്പിക്കുക, ട്രെൻഡായി ഹോബി ഡോഗിംഗ്
സിനിമയുടെ ത്രികോണഘടനയിലൂടെ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നാല് പതിറ്റാണ്ടുകൾ