മാതാപിതാക്കൾ കുട്ടികളുടെ അരികിൽ ഉണ്ടാവുകയും മാനസികമായി ഫോണിലോ മറ്റ് ഡിജിറ്റൽ ലോകത്തോ മുഴുകിയിരിക്കുന്നതുമാണ് 'സോംബി പാരന്റിങ്'. നിങ്ങളൊരു സോംബി പാരന്റാണോ? എന്താണ് ഇതിൽ പ്രശ്നം?
web-specials-magazine Jan 09 2026
Author: Web Desk Image Credits:Getty
Malayalam
വീഡിയോ
കുട്ടികളോടൊപ്പം സമയം ചിലവഴിക്കുമ്പോൾ അത് ആസ്വദിക്കുന്നതിന് പകരം അതിന്റെ വീഡിയോ എടുക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതും കുട്ടികളുമായുള്ള ബന്ധത്തെ ബാധിക്കുന്നു.
Image credits: Getty
Malayalam
ഭക്ഷണസമയത്ത്
കുടുംബാംഗങ്ങൾ ഒത്തുചേരുന്ന ഭക്ഷണസമയത്ത് ഫോണിൽ നോക്കിയിരിക്കുന്നത് കുട്ടികളുമായുള്ള ബന്ധം ദൃഢമാക്കാനുള്ള അവസരമാണ് ഇല്ലാതാക്കുന്നത്.
Image credits: Getty
Malayalam
പകുതി ശ്രദ്ധ
കുട്ടികൾ സംസാരിക്കുമ്പോൾ ഫോണിൽ നോക്കിക്കൊണ്ട് മറുപടി നൽകുന്നത് അവർക്ക് അവഗണിക്കപ്പെട്ടതായും ഒറ്റപ്പെട്ടതായും തോന്നാൻ കാരണമാകും.
Image credits: Getty
Malayalam
സ്കൂളിൽ
സ്കൂൾ വിട്ട് വരുന്ന കുട്ടികളെ പുഞ്ചിരിയോടെ സ്വീകരിക്കുന്നതിന് പകരം ഫോണിൽ നോക്കിയിരിക്കുന്നത് കുട്ടികൾക്ക് നിരാശയുണ്ടാക്കും.
Image credits: Getty
Malayalam
നടക്കുമ്പോഴും
കുട്ടികളോടൊപ്പം നടക്കുമ്പോഴും മറ്റും ഫോണിൽ ശ്രദ്ധിക്കുന്നത് അവരുമായി സംസാരിക്കാനും ഇടപഴകാനും ഉള്ള അവസരം നഷ്ടപ്പെടുത്തും.
Image credits: Getty
Malayalam
'ബേബിസിറ്റർ'
കുട്ടികൾ ശല്യം ചെയ്യാതിരിക്കാൻ അവർക്ക് ഫോണോ ടാബോ നൽകുന്നത് അവരുടെ മാനസികവും സാമൂഹികവുമായ വളർച്ചയെ ദോഷകരമായി ബാധിക്കും.
Image credits: Getty
Malayalam
സോഷ്യൽ മീഡിയ
കുട്ടികളോടൊപ്പം സന്തോഷമായി ഇരിക്കുന്നതിനേക്കാൾ, തങ്ങൾ സന്തോഷവാന്മാരാണെന്ന് മറ്റുള്ളവരെ കാണിക്കാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്നതിൽ ഇത്തരം മാതാപിതാക്കൾ ശ്രദ്ധിക്കുന്നു.
Image credits: Getty
Malayalam
ഫോണിന് മുൻഗണന
കുട്ടികൾ സഹായത്തിനായി വരുമ്പോൾ ഫോണിലായതുകൊണ്ട് അവരെ മാറ്റിനിർത്തുന്നത് അവരിൽ ദേഷ്യവും വിഷമവും ഉണ്ടാക്കും.
Image credits: Getty
Malayalam
മോശമായി ബാധിക്കും
ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ കുട്ടികളുടെ വൈകാരിക വളർച്ചയെയും മാതാപിതാക്കളുമായുള്ള ബന്ധത്തെയും മോശമായി ബാധിക്കുമെന്ന് പറയുന്നു.