അയൽക്കാരുടെ ബന്ധുവെന്ന് തെറ്റിദ്ധരിപ്പിച്ചു, 60 -കാരിയെ വീട്ടിൽകയറി ഉപദ്രവിച്ച 36 -കാരൻ അറസ്റ്റിൽ

Published : Mar 26, 2022, 01:45 PM IST
അയൽക്കാരുടെ ബന്ധുവെന്ന് തെറ്റിദ്ധരിപ്പിച്ചു, 60 -കാരിയെ വീട്ടിൽകയറി ഉപദ്രവിച്ച 36 -കാരൻ അറസ്റ്റിൽ

Synopsis

ഫോൺ നഷ്ടപ്പെട്ടതിനാലും കണ്ണട കണ്ടെത്താനാകാത്തതിനാലും സഹായത്തിനായി ആരെയും വിളിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഒരു അയൽവാസി കാണാതായ നായയെ കണ്ടെത്തി തിരികെ നൽകാനായി അവരുടെ വീട്ടിലെത്തി. പക്ഷേ വാതിൽ തുറന്നപ്പോൾ, അവരുടെ അവസ്ഥ കണ്ട് അദ്ദേഹം ഞെട്ടിപ്പോയി. 

യുകെയിലെ മാഞ്ചസ്റ്ററിൽ ഒരു 60 വയസുകാരിയുടെ വീട്ടിലേയ്ക്ക് അതിക്രമിച്ചു കയറുകയും, അവരെ ബോധരഹിതയാക്കി ഒന്നിലധികം തവണ ബലാത്സംഗം ചെയ്യുകയും ചെയ്ത കുറ്റത്തിന് ഒരു 36 -കാരൻ ഇരുമ്പഴിക്കുള്ളിലായി. രക്ഷപ്പെടാനുള്ള പിടച്ചിലിൽ അയാളുടെ ലിംഗത്തിൽ അവർ കടിച്ച് മുറിവേല്പിക്കാൻ ശ്രമിച്ചു. ഇതോടെ കൂടുതൽ പ്രകോപിതനായ കുറ്റവാളി നിരവധി തവണ അവളെ ഉപദ്രവിച്ചു.

പ്രതി ബ്രയാൻ ബ്രോ(Brian Brough), 2021 മാർച്ച് 19 -നാണ് അയൽവാസിയുടെ ബന്ധുവാണെന്ന് കള്ളം പറഞ്ഞ് സാൽഫോർഡിലെ ലിറ്റിൽ ഹൾട്ടണിലുള്ള സ്ത്രീയുടെ വീട്ടിലേക്ക് കയറി ചെന്നത്. രാത്രി പത്ത് മണിയ്ക്ക് ഉറങ്ങാൻ കിടന്ന അവരുടെ വാതിലിൽ മുട്ടിയതായും, അവളുടെ ടോയ്‌ലറ്റ് ഉപയോഗിക്കാൻ അനുവാദം തേടിയതായും പറയുന്നു. രാത്രിയായതു കൊണ്ട് നായ്ക്കൾ കൂട്ടിലായിരുന്നു. പ്രതിയെ ഇതുവരെ കണ്ടിട്ടില്ലെങ്കിലും, അയൽവാസിയുടെ പേര് പറഞ്ഞതുകൊണ്ട് അവൾ അയാളെ വീടിനകത്ത് കയറ്റുകയായിരുന്നു. തുടർന്ന്, അവൾ മുൻവശത്തെ മുറിയിലേക്ക് പോയി. പക്ഷേ, പ്രതി പിന്നാലെ ചെന്നു. അവൾ സോഫയിൽ ഇരിക്കുമ്പോൾ അയാൾ അവളുടെ അടുത്ത് വന്നിരുന്നു. തുടർന്ന് അയാൾ ബലം പ്രയോ​ഗിച്ച് അവരെ കീഴ്പ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പ്രതികരണമായി, അവൾ പ്രതിയുടെ ലിംഗത്തിൽ കടിച്ചു. ഇതോടെ ദേഷ്യപ്പെട്ട അയാൾ അവരെ പലതവണ ഉപദ്രവിച്ചു.

അവൾ തടയാൻ ശ്രമിച്ചു. എന്നാൽ തുടരെയുള്ള അയാളുടെ തല്ലിൽ അവരുടെ ബോധം പോയി. ഓർമ്മ തെളിയുമ്പോഴേക്കും അയാൾ പോയിരുന്നു. പിറ്റേന്ന് രാവിലെ ബോധം വന്നപ്പോൾ, നായകളിലൊന്നിനെ കാണാനില്ലെന്ന് അവൾ മനസ്സിലാക്കി. ഫോൺ നഷ്ടപ്പെട്ടതിനാലും കണ്ണട കണ്ടെത്താനാകാത്തതിനാലും സഹായത്തിനായി ആരെയും വിളിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഒരു അയൽവാസി കാണാതായ നായയെ കണ്ടെത്തി തിരികെ നൽകാനായി അവരുടെ വീട്ടിലെത്തി. പക്ഷേ വാതിൽ തുറന്നപ്പോൾ, അവരുടെ അവസ്ഥ കണ്ട് അദ്ദേഹം ഞെട്ടിപ്പോയി. അദ്ദേഹം ഉടനെ പൊലീസിൽ വിവരം അറിയിച്ചു. പിന്നീട് സാൽഫോർഡ് റോയൽ ഹോസ്പിറ്റലിലെ ട്രോമ അസസ്‌മെന്റ് യൂണിറ്റിലേക്ക് കൊണ്ടുപോയി. മുകളിലും താഴെയുമുള്ള താടിയെല്ലിന് ഒടിവുകളുണ്ടായിരുന്നു. മുഖത്ത് പലയിടത്തും മുറിഞ്ഞിരുന്നു. കൂടാതെ ആക്രമണത്തിൽ അവരുടെ പല്ലുകളും നഷ്ടമായി. ഇതിനിടയിൽ പൊലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു.  

കത്തി കൈവശം വയ്ക്കൽ, കവർച്ച, ആക്രമണാത്മക ആയുധം കൈവശം വയ്ക്കൽ എന്നിവയുൾപ്പെടെ 50 കുറ്റകൃത്യങ്ങൾ മുൻപ് തന്നെ ബ്രോവിന്റെ റെക്കോർഡിലുണ്ട്. 2007 -ൽ 32 മാസം അയാൾ ജയിലിൽ കിടക്കുകയുണ്ടായി. പിന്നത്തെ വർഷം കടയിലെ സെക്യൂരിറ്റി ജീവനക്കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയതിനും ബ്ലേഡുള്ള സാധനങ്ങൾ കൈവശം വച്ചതിനും വീണ്ടും ഒരു 54 മാസം കൂടി ജയിലിൽ കിടന്നു. പിന്നെയും നിരവധി തവണ അയാൾ ജയിൽ ശിക്ഷ അനുഭവിച്ചു. കഴിഞ്ഞ നവംബറിൽ നടന്ന വിചാരണയിൽ, ബ്രോ ആരോപണം നിഷേധിക്കുകയും നിയമപരമായി ഹാജരാകാൻ വിസമ്മതിക്കുകയും ചെയ്തു. ഒടുവിൽ കോടതി ശിക്ഷാവിധി പുറപ്പെടുവിച്ചപ്പോൾ യാതൊരു ഭാവഭേദവും കൂടാതെ അയാൾ അതെല്ലാം കേട്ടിരുന്നു. അയാളെ കോടതി 12 വർഷം തടവിന് ശിക്ഷിച്ചു. ഒരിക്കൽ പുറത്തിറങ്ങിയാൽ, ശിക്ഷാ വ്യവസ്ഥകൾ പ്രകാരം 2044 വരെ ലൈസൻസിലായിരിക്കും. കൂടാതെ, ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിൽ ആജീവനാന്തം അയാളുടെ പേരുണ്ടാകും. അങ്ങേയറ്റം നിർദ്ദയവും, അക്രമാസക്തവുമായ ബലാത്സംഗമെന്നാണ് ജഡ്ജ് ജോൺ എഡ്വേർഡ്‌സ് സംഭവത്തെ വിശേഷിപ്പിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

എഐ വിപ്ലവം: 4- 5 വർഷത്തിനുള്ളിൽ വൈറ്റ് കോളർ ജോലികൾ ഭീഷണിയിൽ, മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്
വ്യാജ പിസ ഹട്ട് ഉദ്ഘാടനത്തിന് പാക് പ്രതിരോധ മന്ത്രി, യുഎസ് കമ്പനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ട്രോളോട് ട്രോൾ