അപൂർവങ്ങളിൽ അപൂർവം, കാണാനുള്ള സാധ്യത 20 ലക്ഷത്തിൽ ഒന്ന്, നീലക്കൊഞ്ചിനെ കണ്ടെത്തി

Published : Mar 03, 2022, 09:33 AM IST
അപൂർവങ്ങളിൽ അപൂർവം, കാണാനുള്ള സാധ്യത 20 ലക്ഷത്തിൽ ഒന്ന്, നീലക്കൊഞ്ചിനെ കണ്ടെത്തി

Synopsis

ഈ അപൂർവ ലോബ്‌സ്റ്റർ നിയമാനുസൃതമായ വലുപ്പത്തിലാണെങ്കിലും, അതിന്റെ സംരക്ഷണത്തിനായി അതിനെ തിരികെ സമുദ്രത്തിലേക്ക് തിരികെ പോകാൻ അനുവദിച്ചതായി ബിസെക് പറഞ്ഞു. 

അപൂർവങ്ങളിൽ അപൂർവമായ നീലനിറത്തിലുള്ള കൊഞ്ചി(Blue lobster)നെ കണ്ട ആവേശത്തിൽ മത്സ്യത്തൊഴിലാളി. ജെഴ്സി(Jersey)യിൽ കടലിൽ നിന്ന് പിടിച്ച കൊഞ്ചിന്റെ ചിത്രമാണ് ഇയാൾ പങ്കുവച്ചിരിക്കുന്നത്. ജനിതക വൈകല്യം കാരണമാണ് ഇവയ്ക്ക് ഈ നീലനിറം വന്നിരിക്കുന്നത്. ഇത് കാരണം അവ അവയുടെ മറ്റ് ഇനങ്ങളെ അപേക്ഷിച്ച് ഒരു നിശ്ചിത പ്രോട്ടീൻ കൂടുതൽ ഉൽപ്പാദിപ്പിക്കുന്നു. 

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ സുവോളജി ഡിപ്പാർട്ട്‌മെന്റിലെ ഒരു വിദഗ്ധൻ പറയുന്നത്, ഇങ്ങനെ ഒരു നീല ലോബ്‌സ്റ്ററിനെ കാണാനുള്ള സാധ്യത 20 ലക്ഷത്തിൽ ഒന്നായി കണക്കാക്കപ്പെടുന്നു എന്നാണ്. കോർബിയറിന് മൂന്ന് മൈൽ തെക്കായിട്ടാണ് ഇതിനെ പിടിച്ചത് എന്ന് മത്സ്യത്തൊഴിലാളി മോർഗൻ ബിസെക് പറഞ്ഞു.

ഈ അപൂർവ ലോബ്‌സ്റ്റർ നിയമാനുസൃതമായ വലുപ്പത്തിലാണെങ്കിലും, അതിന്റെ സംരക്ഷണത്തിനായി അതിനെ തിരികെ സമുദ്രത്തിലേക്ക് തിരികെ പോകാൻ അനുവദിച്ചതായി ബിസെക് പറഞ്ഞു. ജേഴ്‌സി മത്സ്യബന്ധന ചട്ടങ്ങൾ പ്രകാരം പിടിക്കപ്പെട്ട ലോബ്‌സ്റ്ററുകൾക്ക് അനുവദനീയമായ ഏറ്റവും കുറഞ്ഞ വലുപ്പം 87 മിമി (3.4 ഇഞ്ച്) ആണ്. 

സൊസൈറ്റ് ജെഴ്‌സിയാസിന്റെ മറൈൻ ബയോളജി വിഭാഗം ചെയർമാൻ ഗാരെത്ത് ജെഫ്രിസ് പറഞ്ഞു: "ഇവ വളരെ അപൂർവവും അതുല്യവുമായ കണ്ടെത്തലാണ്. അസാധാരണമായ ജനിതകവൈകല്യം കാരണം അസാധാരണമായ നിറങ്ങളുള്ള ലോബ്‌സ്റ്ററുകളെ ആളുകൾ പിടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്." ബെയ്‌ലിവിക്ക് കടലിൽ ജേഴ്‌സി മത്സ്യത്തൊഴിലാളികൾ ഒരു നീല ലോബ്‌സ്റ്ററിനെ പിടികൂടിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ജേഴ്‌സി മറൈൻ കൺസർവേഷനിലെ കെവിൻ മക്‌ൽവീ പറഞ്ഞു: "ഞങ്ങളുടെ ജലാശയങ്ങളിൽ ധാരാളം നീല ലോബ്‌സ്റ്ററുകൾ ഉണ്ടായിരുന്നു. ലോബ്സ്റ്ററിന്റെ എണ്ണം ഇപ്പോൾ ഗണ്യമായി കുറഞ്ഞു. നീല നിറത്തിലുള്ള ലോബ്സ്റ്റർ പതിവായി കുറയുകയാണ്. ഇത് വളരെ അപൂർവമായ ജനിതകവൈകല്യം ആണ്."

PREV
click me!

Recommended Stories

സെക്യൂരിറ്റി ​ഗാർഡിന് 3 ലക്ഷം സബ്സ്ക്രൈബർമാരുണ്ട്, പോസ്റ്റ് ഷെയർ ചെയ്ത് ഇന്ത്യൻ ഫൗണ്ടർ
പ്രായം 1 വയസും 9 മാസവും, നീന്തിക്കടന്നത് 100 മീറ്റർ, ഏറ്റവും പ്രായം കുറഞ്ഞ നീന്തൽ താരമായി വേദ