'ഭഗവാന്‍റെ നിദ്രയ്ക്ക് ഭംഗം വരും'; ജഗന്നാഥ ക്ഷേത്രത്തില്‍ എലി ശല്യം രൂക്ഷം, കൊല്ലാനാകാതെ പൂജാരിമാര്‍

By Web TeamFirst Published Mar 22, 2023, 12:35 PM IST
Highlights

യന്ത്ര സഹായത്താല്‍ എലികളെ തുരത്താന്‍ ശ്രമിച്ചു.  വലിയ ശബ്ദം പുറപ്പെടുവിക്കുന്ന യന്ത്രമാണ് വച്ചത്.  ശബ്ദം എലികളെ ഭയപ്പെടുത്തുമെന്നാണ് ഓപ്പറേറ്റര്‍ പറഞ്ഞത്. എന്നാല്‍. ശബ്ദം ദൈവങ്ങളുടെ നിദ്രയ്ക്ക് ഭംഗം വരുത്തുമെന്നതിനാല്‍  അതും വേണ്ടെന്ന് വയ്ക്കുകയായിരുന്നു.


പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ പൂജാരിമാര്‍ വലിയൊരു പ്രതിസന്ധിയിലാണ്. ക്ഷേത്രത്തിലെ എലി ശല്യമാണ് പൂജാരിമാരുടെ ഉറക്കം കെടുത്തുന്നത്. എലികള്‍ ക്ഷേത്രത്തിലെ ആരാധനാ മൂര്‍ത്തികളുടെ വസ്ത്രങ്ങളും പൂജാ സാധനങ്ങളും കരണ്ട് തിന്നുന്നു. ഇത് പൂജാരിമാരെയാണ് ഏറെ ബാധിക്കുന്നത്. എലികളെ കൊല്ലാനുള്ള മരുന്നുകള്‍ ലഭ്യമാണ്. എന്നാല്‍ അവ ക്ഷേത്രത്തിന് അകത്ത് ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് ക്ഷേത്രപൂജാരിമാരുടെ വാദം. കാരണം 'ഭഗവാന്‍റെ നിദ്രയ്ക്ക് ഭംഗം' വരുമെന്നത് തന്നെ. 

ഇത് തന്നെയാണ് കാര്യങ്ങളെ സങ്കീര്‍ണ്ണമാക്കുന്നതും. ക്ഷേത്രത്തിനകത്ത് മൃഗങ്ങളെ കൊല്ലാനോ അവയ്ക്ക് വിഷം നല്‍കാനോ അനുവാദമില്ല. അതിനാല്‍ തന്നെ ക്ഷേത്രത്തിനുള്ളില്‍ വച്ച് അവയെ കൊല്ലുകയെന്നത് ആലോചിക്കാന്‍ പോലും കഴിയില്ല. "എലികൾ ദൈവങ്ങളുടെ വസ്ത്രങ്ങൾ വലിച്ചുകീറുന്നത് ഒരു വലിയ പ്രശ്നമായി മാറിയിരിക്കുന്നു." എന്ന് ഒരു ക്ഷേത്ര പൂജാരി പരാതിപ്പെട്ടതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

യുഎഇയില്‍ ആറാം നൂറ്റാണ്ടിലെ ക്രിസ്തീയ നഗരം; മുത്ത് വ്യാപാരത്തിന് പേര് കേട്ട നഗരമെന്ന് പുരാവസ്തു ഗവേഷകര്‍

ക്ഷേത്രപരിസരത്തും ക്ഷേത്രത്തിനകത്തും എലികൾ ഓടി നടക്കുന്നത് പൂജാദികർമങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും പൂജാരിമാര്‍ പരാതിപ്പെടുന്നു. യന്ത്ര സഹായത്താല്‍ എലികളെ തുരത്താന്‍ ശ്രമിച്ചു.  വലിയൊരു ശബ്ദം പുറപ്പെടുവിക്കുന്ന യന്ത്രമാണ് വച്ചത്. ശബ്ദം എലികളെ ഭയപ്പെടുത്തുമെന്നാണ് ഓപ്പറേറ്റര്‍ പറഞ്ഞത്. എന്നാല്‍. ശബ്ദം ദൈവങ്ങളുടെ നിദ്രയ്ക്ക് ഭംഗം വരുത്തുമെന്നതിനാല്‍  അതും വേണ്ടെന്ന് വച്ചെന്ന് ക്ഷേത്രത്തിന്‍റെ അഡ്മിനിസ്ട്രേറ്റർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ദേവന്മാർക്കുള്ള ഭക്ഷണസാധനങ്ങൾ എലികൾ മലിനമാക്കുകയാണെന്നും പൂജാരിമാര്‍ പരാതിപ്പെടുന്നു. കരിങ്കല്‍ത്തറയുടെ ഇടയിലൂടെ എലികള്‍ ഭൂമിക്കടിയിലേക്ക് ഇറങ്ങുന്നത് ക്ഷേത്രത്തിന്‍റെ അടിത്തറയുടെ ബലത്തെ കുറിച്ചും ആശങ്കയുയര്‍ത്തുന്നു. 

ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകളായ ജഗന്നാഥന്‍റെയും ബലഭദ്രന്‍റെയും സുഭദ്രയുടെയും ഉറക്കം കെടുത്താതിരിക്കാൻ ഒരു ഭക്തൻ ക്ഷേത്രത്തിന് സംഭാവന നൽകിയ എലി നിവാരണ മരുന്ന് വേണ്ടെന്ന് പറഞ്ഞ പൂജാരിമാർ ഇപ്പോൾ വിഗ്രഹങ്ങളെ എലികളില്‍ നിന്നും സംരക്ഷിക്കാന്‍  സ്റ്റീൽ ഗ്രിൽ വേണമെന്നാണ് പറയുന്നത്. ഒടുവില്‍ എലി പിടിക്കാന്‍ ക്ഷേത്രഭരണ സമിതി തന്നെ ഒരു തന്ത്രം കണ്ടെത്തി. ഇതിനായി  ശർക്കര ചേർത്ത ഇടുങ്ങിയ തലയുള്ള കുടങ്ങൾ ഉപയോഗിക്കും. എലികളെ ആകര്‍ഷിക്കാനായാണ് വായ് വട്ടം കുറഞ്ഞ കുടങ്ങളില്‍ ശര്‍ക്കര വയ്ക്കുന്നത്. ഇതിനകത്ത് കയറിയ എലികളെ പിന്നാട് പുറത്ത് തുറന്ന് വിടുമെന്നും ക്ഷേത്ര ഉദ്യോഗസ്ഥര്‍ പറയുന്നു. 

ഒമ്പത് മാസം ഗര്‍ഭിണി, ഒരു മൈൽ ദൂരം ഓടി തീര്‍ത്തത് 5.17 മിനിറ്റില്‍!

click me!