ശമ്പളം കൂട്ടിക്കിട്ടി, വലിയ ബോണസും, തൊട്ടുപിന്നാലെ ജീവനക്കാരനെ പിരിച്ചുവിട്ട് കമ്പനി

Published : Oct 23, 2024, 12:32 PM IST
ശമ്പളം കൂട്ടിക്കിട്ടി, വലിയ ബോണസും, തൊട്ടുപിന്നാലെ ജീവനക്കാരനെ പിരിച്ചുവിട്ട് കമ്പനി

Synopsis

പിരിച്ചുവിടാനുള്ള തീരുമാനം കേട്ട സമയത്ത് തനിക്ക് ദേഷ്യവും നിരാശയും അപമാനവുമാണ് അനുഭവപ്പെട്ടത് എന്നാണ് യുവാവ് പറയുന്നത്. തനിക്ക് അത് വളരെ അധികം നിരാശാജനകമായ കാര്യമായിരുന്നു എന്നും യുവാവ് പറയുന്നു.

പല കമ്പനികളും ചെലവു ചുരുക്കലിന്റെ ഭാ​ഗമായി വലിയ ശമ്പളം നൽകേണ്ടി വരുന്ന ജീവനക്കാരെ പിരിച്ചുവിടാറുണ്ട്. അതുപോലെ ഒരു അനുഭവമാണ് യുഎസ്സിലെ ഒരു കമ്പനിയിൽ വിപി (വൈസ് പ്രസിഡണ്ട്) ആയിരുന്ന ഒരാൾക്കും ഉണ്ടായത്. ഒരു റെഡ്ഡിറ്റ് പോസ്റ്റിലാണ് തന്റെ അനുഭവം ഇയാൾ പങ്കുവച്ചിരിക്കുന്നത്. 

പ്രസ്തുത പോസ്റ്റിൽ പറയുന്നത്, തന്റെ പെർഫോമൻസിൽ കമ്പനിക്ക് തൃപ്തിയുണ്ടായിരുന്നു ബോണസും കിട്ടിയിരുന്നു, എന്നാൽ പിന്നീട് തന്നെ പിരിച്ചുവിട്ടു എന്നാണ്. 'കഴിഞ്ഞ ബുധനാഴ്ച എന്നെ പിരിച്ചുവിട്ടു. 1.5 വർഷമായി ഞാൻ ഈ കമ്പനിയിൽ VP ആയി ജോലി ചെയ്യുകയായിരുന്നു, ഒരിക്കൽ പോലും എനിക്ക് നെഗറ്റീവ് ഫീഡ്‌ബാക്ക് ലഭിച്ചിരുന്നില്ല. മാർച്ചിലെ എൻ്റെ റിവ്യൂവിൽ, എനിക്ക് വളരെ നല്ല വർദ്ധനവ് ലഭിച്ചു, കൂടാതെ 25% അധിക ബോണസും ലഭിച്ചിട്ടുണ്ടായിരുന്നു' എന്നാണ് ഇയാൾ തന്റെ പോസ്റ്റിൽ പറയുന്നത്. 

തന്നെ പിരിച്ചുവിടുന്നതിന് ഒരാഴ്ച മുമ്പ് കമ്പനിയുടെ സിഇഒയും സിഒഒയും തന്നെ സമീപിച്ചിരുന്നു. പിരിച്ചുവിടാനുള്ള തീരുമാനം വ്യക്തിപരമല്ല എന്നാണ് അവർ പറഞ്ഞത്. 10 ആഴ്ച സമയവും നൽകിയിരുന്നു എന്നും യുവാവ് എഴുതുന്നു.  

പിരിച്ചുവിടാനുള്ള തീരുമാനം കേട്ട സമയത്ത് തനിക്ക് ദേഷ്യവും നിരാശയും അപമാനവുമാണ് അനുഭവപ്പെട്ടത് എന്നാണ് യുവാവ് പറയുന്നത്. തനിക്ക് അത് വളരെ അധികം നിരാശാജനകമായ കാര്യമായിരുന്നു എന്നും യുവാവ് പറയുന്നു. 25% ബോണസും നൽകി പിന്നാലെ പിരിച്ചുവിട്ടതിന്റെ എല്ലാ അമർഷവും നിരാശയും യുവാവിന്റെ പോസ്റ്റിൽ കാണാം. 

നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. കമ്പനി ചെയ്തത് ശരിയായില്ല എന്നായിരുന്നു മിക്കവരും കമന്റ് നൽകിയത്. കുറഞ്ഞ ശമ്പളത്തിൽ അതേ പൊസിഷനിലേക്ക് മറ്റൊരാളെ എടുക്കാനായിരിക്കാം അങ്ങനെ ചെയ്തത് എന്നാണ് മറ്റ് ചിലർ കമന്റ് നൽകിയത്. 

പ്രസവാവധി കഴിഞ്ഞെത്തിയപ്പോൾ വീണ്ടും ​ഗർഭിണി, യുവതിയെ പിരിച്ചുവിട്ടു, 30 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

യുപിയിൽ ഭർത്താവിനെ കുടുക്കാൻ കാമുകനുമായി ചേർന്ന് ഥാറിൽ ബീഫ് വച്ചു, പിന്നാലെ പോലീസിനെ വിളിച്ച് ഭാര്യ
ഒന്നിച്ച് റോബ്ലോക്സ് കളിച്ചു, പിന്നാലെ 26 -കാരി ജർമ്മൻ ഡോക്ടർ, 22 -കാരൻ പാക് കാമുകനെ വിവാഹം കഴിക്കാൻ പറന്നു