പക്ഷി ഇടിച്ചു; പിന്നാലെ വിമാനത്തില്‍ നിന്നും തീ, അടിയന്തര ലാന്‍റിംഗ്, അത്ഭുതകരമായ രക്ഷപ്പെടല്‍ !

Published : Apr 24, 2023, 10:15 AM IST
പക്ഷി ഇടിച്ചു; പിന്നാലെ വിമാനത്തില്‍ നിന്നും തീ, അടിയന്തര ലാന്‍റിംഗ്, അത്ഭുതകരമായ രക്ഷപ്പെടല്‍ !

Synopsis

ആകാശത്ത് വച്ച് വിമാനത്തിന്‍റെ എഞ്ചിനില്‍ പക്ഷികളോ മറ്റെന്തെങ്കിലും വസ്തുക്കളോ വന്നിടിച്ചാല്‍ വിമാനം തകരാന്‍ അത് കാരണമാകും. ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാകാം.

മേരിക്കൻ എയർലൈൻസിന്‍റെ വിമാനം കൊളംബസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അരിസോണയിലെ ഫീനിക്സിലേക്ക് പറന്നുയര്‍ന്ന് 40 മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ വിമാനത്തിന്‍റെ എഞ്ചിന്‍ ഭാഗത്ത് ഒരു പക്ഷി വന്ന് ഇടിച്ചു. ഇതിന് പിന്നാലെ വിമാനത്തിന്‍റെ ഒരു ചിറകില്‍ നിന്നും തീ ഉയരുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പക്ഷി ഇടിച്ചതിന് പിന്നാലെ വിമാനം യൂ ടേണെടുത്ത് കൊളംബസ് വിമാനത്താവളത്തില്‍ തന്നെ സുരക്ഷിതമായി ഇറങ്ങി. ഇതിനാല്‍ വന്‍ അപകടം ഒഴിവായി. 

ആകാശത്ത് വച്ച് വിമാനത്തിന്‍റെ എഞ്ചിനില്‍ പക്ഷികളോ മറ്റെന്തെങ്കിലും വസ്തുക്കളോ വന്നിടിച്ചാല്‍ വിമാനം തകരാന്‍ അത് കാരണമാകും. ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാകാം. ഇന്നലെ രാവിലെ 7.43 ന് ജോൺ ഗ്ലെൻ കൊളംബസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന്പറന്നുയര്‍ന്ന . ബോയിംഗ് 737 വിമാനമാണ് കൂടുതല്‍ അപകടമില്ലാതെ തിരിച്ചിറങ്ങിയത്. 7.43 ന് പറന്നുയര്‍ന്ന വിമാനം 8.22 ന് അതേ വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറങ്ങി. 

 

രണ്ടാം ലോക മഹായുദ്ധം; 81 വര്‍ഷം മുമ്പ് യുഎസ് സൈന്യം മുക്കിയ ജപ്പാനീസ് കപ്പലിന്‍റെ അവശിഷ്ടം കണ്ടെത്തി

 

കാലാവസ്ഥാ വ്യതിയാനം മൂലം ഇന്ത്യയില്‍ കാര്‍ഷിക വിളവ് കുറയും, ആഗോളതലത്തില്‍ ഉഷ്ണതരംഗം: യു എന്‍ റിപ്പോര്‍ട്ട്

വിമാനത്തില്‍ പക്ഷി ഇടിക്കുമ്പോള്‍ വിമാനം ആയിരക്കണക്കിന് അടി ഉയരത്തിലായിരുന്നു. വിമാനം ഉയര്‍ന്ന് അല്പനേരം കഴിഞ്ഞപ്പോള്‍ എന്തോ ഇടിച്ചതായി തോന്നിയെന്നും വലിയ ശബ്ദം കേട്ടെന്നു പിന്നീട് യാത്രക്കാര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ വിട്ടയച്ചു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണ്. അറ്റകുറ്റപ്പണിയകള്‍ക്ക് ശേഷം വിമാനം വീണ്ടും യാത്രായോഗ്യമായതായി വിമാനത്താവള അധികൃതര്‍ പറഞ്ഞു. പക്ഷി ഇടിച്ചതിനെ തുടർന്ന് എഞ്ചിന് തീപിടിച്ചതായി കരുതുന്ന ക്യാബിനിൽ പുക നിറഞ്ഞതിനാൽ അടിയന്തര ലാൻഡിംഗിന് തയ്യാറെടുക്കാൻ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. വിമാനത്തില്‍ പുക നിറഞ്ഞതിനാൽ ആളുകള്‍ ഓക്സിജൻ മാസ്കുകൾ ഉപയോഗിക്കുന്നതിന്‍റെ വീഡിയോകള്‍ പുറത്ത് വന്നു. യാത്രക്കാര്‍ക്ക് ഗുരുതരമായ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 

37,000 അടി ഉയരത്തില്‍, വിമാനത്തില്‍ വച്ച് പാട്ടു പാടി നൃത്തം ചെയ്യുന്ന വീഡിയോ വൈറല്‍ !

PREV
Read more Articles on
click me!

Recommended Stories

അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്
10 ലക്ഷത്തിന്റെ കാർ വാങ്ങിയത് ജോലിയിലെ ടിപ്പ് മാത്രം ഉപയോ​ഗിച്ചെന്ന് യുവാവ്, ശമ്പളം മുഴുവന്‍ സേവിംഗ്സ്