കാറിന്റെ പഞ്ചറൊട്ടിച്ചു, റിപ്പയർമാനുമായി പ്രണയത്തിലായി ധനികയായ യുവതി, പ്രണയകഥ വൈറൽ

Published : Jan 11, 2023, 12:20 PM IST
കാറിന്റെ പഞ്ചറൊട്ടിച്ചു, റിപ്പയർമാനുമായി പ്രണയത്തിലായി ധനികയായ യുവതി, പ്രണയകഥ വൈറൽ

Synopsis

അധികം വൈകാതെ ജിസൺ കാർ ശരിയാക്കി നൽകി. അതോടെ അയേഷയ്ക്ക് വലിയ സന്തോഷമായി. ജിസൺ ജോലി ചെയ്യുന്ന രീതിയും അനായാസമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയും അവൾക്ക് ഇഷ്ടപ്പെടുകയും ചെയ്തു.

പ്രണയം എപ്പോൾ, എവിടെ വച്ച്, എങ്ങനെ സംഭവിക്കും എന്ന് പറയുക സാധ്യമല്ല. അത് ആർക്ക് എപ്പോൾ വേണമെങ്കിലും എവിടെ വച്ച് വേണമെങ്കിലും സംഭവിക്കാം. എന്തൊക്കെ പറഞ്ഞാലും വിവാഹത്തിന്റെ കാര്യം വരുമ്പോൾ പലരും തങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ സ്ഥിതിയൊക്കെ നോക്കാറുണ്ട്. എന്നാൽ, അതൊന്നും കാര്യമാക്കാതെ മനുഷ്യന്റെ പെരുമാറ്റത്തിലും സ്വഭാവത്തിലുമാണ് കാര്യം എന്ന് കരുതുന്നവരും ഉണ്ട്. 

പാതിസ്ഥാനിൽ വളരെ അധികം ധനികയായ ഒരു യുവതി ഒരു റിപ്പയർമാനുമായി പ്രണയത്തിലായി. പിന്നീട് ഇരുവരും വിവാഹിതരുമായി. യുവതിയുടെ കാറിന്റെ ടയർ പഞ്ചറൊട്ടിച്ചയാളുമായിട്ടാണ് അവൾ പ്രണയത്തിലായത്. അയേഷ എന്നാണ് യുവതിയുടെ പേര്. അവൾ പ്രണയത്തിലായ റിപ്പയർമാന്റെ പേര് ജിസൺ. 

സയ്‍ദ് ബാസിത്ത് അലി എന്ന യൂട്യൂബറോടാണ് അവർ തങ്ങളുടെ പ്രണയകഥ വിവരിച്ചത്. അയേഷ കാർ ഓടിച്ച് പോകുന്നതിനിടയിലാണ് കാറിന്റെ ടയർ തകരാറിലായത്. ജിസണെ വിളിക്കുന്നതിന് മുമ്പ് തന്നെ മറ്റ് ചിലരും എത്തി നോക്കിയെങ്കിലും ടയർ ശരിയായില്ല. അങ്ങനെ അവരുടെ കൂടി സഹായത്തോടെ വണ്ടി ജിസന്റെ റിപ്പയറിം​ഗ് ഷോപ്പിൽ എത്തിക്കുകയായിരുന്നു. 

അധികം വൈകാതെ ജിസൺ കാർ ശരിയാക്കി നൽകി. അതോടെ അയേഷയ്ക്ക് വലിയ സന്തോഷമായി. ജിസൺ ജോലി ചെയ്യുന്ന രീതിയും അനായാസമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയും അവൾക്ക് ഇഷ്ടപ്പെടുകയും ചെയ്തു. തനിക്ക് ജിസൺ ചായ വരെ തയ്യാറാക്കി തന്ന കാര്യം അവൾ ഓർക്കുന്നു. അധികം വൈകാതെ അവൾ ജിസണെ ഇഷ്ടപ്പെട്ട് തുടങ്ങി. അയാളെ കാണാൻ കിട്ടുന്ന ഒരു അവസവും അവൾ മിസ് ചെയ്തില്ല. 

ജിസണെ കാണാൻ വേണ്ടി മനപ്പൂർവം കാർ തകരാറാക്കിയ അവസരം പോലും ഉണ്ടായിട്ടുണ്ട്. അധികം വൈകാതെ ഇരുവരും തമ്മിൽ പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തു. തങ്ങൾ വളരെ ഹാപ്പിയായ ദമ്പതികളാണ് എന്നാണ് ഇരുവരും പറയുന്നത്. ഏതായാലും വീഡിയോ കണ്ടവരെല്ലാം ഇരുവരുടെയും സ്നേഹത്തെ അഭിനന്ദിക്കുകയാണ്. 

PREV
Read more Articles on
click me!

Recommended Stories

വനംവകുപ്പ് ഉദ്യോഗസ്ഥനെ കീഴ്മേൽ കുത്തി മറിച്ച് കാട്ടുപന്നി, തല്ലിയോടിക്കാൻ ശ്രമിച്ച് സഹപ്രവ‍ർത്തകർ
'മോശം വായു, ആസ്മ രൂക്ഷം, മരുന്നിന് കാശില്ല'; 19 -കാരനായ യുപിക്കാരന്‍റെ കുറിപ്പിന് സഹായ ഹസ്തം