കണ്ടുപഠിക്കണം; അതിരാവിലെ ഉണരും, വഴിയരികിലെ മാലിന്യമെല്ലാം പെറുക്കിയെടുക്കും, റിട്ട. പൊലീസ് ഉദ്യോ​ഗസ്ഥന്റെ വീഡിയോ പങ്കിട്ട് ആനന്ദ് മ​ഹീന്ദ്ര

Published : Jul 23, 2025, 10:21 PM IST
viral video

Synopsis

ചണ്ഡീഗഢിൽ നിന്നുള്ള 88 -കാരനായ ഒരു റിട്ട. പൊലീസ് ഉദ്യോഗസ്ഥനാണ് വീഡിയോയിൽ. ഇന്ദർജിത് സിംഗ് സിദ്ധു എന്നാണ് അദ്ദേഹത്തിന്റെ പേര്.

നമ്മുടെ വീടും പരിസരവും ശുചിയാക്കുക എന്നത് ഏറ്റവും പ്രാഥമികമായ കാര്യമാണ് അല്ലേ? എന്നാൽ, അതുപോലും ചെയ്യാൻ തയ്യാറാവാത്ത ഒരുപാട് ആളുകളുണ്ട്. അതും കൂടാതെ എവിടെയും മാലിന്യം വലിച്ചെറിയാൻ മടി കാണിക്കാത്ത ആളുകളെയും അനേകം കാണാം. എന്നാൽ, അവർക്കൊക്കെയും മാതൃകയാക്കാൻ പറ്റുന്ന ഒരാളുടെ വീഡിയോയാണ് വ്യവസായിയായ ആനന്ദ് മഹീന്ദ്ര സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.

ചണ്ഡീഗഢിൽ നിന്നുള്ള 88 -കാരനായ ഒരു റിട്ട. പൊലീസ് ഉദ്യോഗസ്ഥനാണ് വീഡിയോയിൽ. ഇന്ദർജിത് സിംഗ് സിദ്ധു എന്നാണ് അദ്ദേഹത്തിന്റെ പേര്. ചണ്ഡീഗഢിലെ സെക്ടർ 49 -ലെ തെരുവുകളിലൂടെ ഒരു സൈക്കിൾ കാർട്ടും തള്ളിക്കൊണ്ടുപോകുന്ന ഇന്ദർജിത് സിം​ഗ് സിദ്ധുവിനെയാണ് വീഡിയോയിൽ കാണുന്നത്. ആ നടപ്പ് ഒരു പതിവാണ് എന്നാണ് പോസ്റ്റിൽ പറയുന്നത്. വെറുതെ നടക്കുകയല്ല. മറിച്ച് അവിടെയുള്ള മാലിന്യമെല്ലാം പെറുക്കി വണ്ടിയിലാക്കിയാണ് അദ്ദേഹം നടക്കുന്നത്. പരിസരം ശുചിയാക്കുക എന്നത് ഒരു സമരം പോലെ അദ്ദേഹം ഏറ്റെടുത്തിരിക്കയാണ് എന്നാണ് പോസ്ര്റിൽ നിന്നും മനസിലാവുന്നത്.

 

 

രാവിലെ 6 മണിക്ക് തന്നെ അദ്ദേഹം തന്റെ ഓരോ ദിവസവും ആരംഭിക്കുന്നു. ആരിൽ നിന്നും പ്രശംസയോ അം​ഗീകാരമോ ആ​ഗ്രഹിച്ചല്ല അദ്ദേഹം ഇത് ചെയ്യുന്നത്. മറിച്ച് ശുചിത്വത്തിന്റെ കാര്യം വരുമ്പോൾ തന്റെ നാട് താഴെ പോകുന്നതിൽ അദ്ദേഹത്തിന് വലിയ വിഷമമുണ്ട്. എന്നാൽ, ആരോടെങ്കിലും പരാതി പറയുന്നതിന് പകരം അദ്ദേഹം തന്നെ തന്നെക്കൊണ്ട് കഴിയുന്നത് ചെയ്യുകയാണ്.

നിരവധിപ്പേരാണ് ആനന്ദ് മഹീന്ദ്ര പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 88 -ാമത്തെ വയസ്സിലും അദ്ദേഹം ഈ ചെയ്യുന്നത് ആരും മാതൃകയാക്കേണ്ടുന്ന കാര്യമാണ് എന്ന് നിരവധിപ്പേർ അഭിപ്രായപ്പെട്ടു. അദ്ദേഹത്തെ കുറിച്ച് അഭിമാനം തോന്നുന്നു എന്നും എന്തെങ്കിലും ചെയ്യണം എന്നുണ്ടെങ്കിൽ അധികാരം വേണമെന്നില്ല അത് ചെയ്യാനുള്ള മനസുണ്ടായാൽ മതി എന്നും അഭിപ്രായപ്പെട്ടവരുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ