
'വാ വിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കാന്‍ കഴിയില്ലെ'ന്നുള്ള ചൊല്ലിന്‍റെ വില മനസിലാക്കുകയാണ് ഇപ്പോള്‍ റഷ്യക്കാര്‍. 2022 ഫെബ്രുവരി 24 നാണ് റഷ്യ യുക്രൈനെതിരെയുള്ള പ്രത്യേക സൈനിക നടപടിയെന്ന് പേരിട്ട യുദ്ധം ആരംഭിച്ചത്. എന്നാല്‍, യുദ്ധമാരംഭിച്ച് ഒരു വര്‍ഷവും രണ്ട് മാസവും പിന്നിട്ടിട്ടും ലോകത്തിലെ രണ്ടാമത്തെ സൈനിക ശക്തിയായ റഷ്യയ്ക്ക് കാര്യമായ മുന്നേറ്റമൊന്നും യുക്രൈനില്‍ നേടാന്‍ കഴിഞ്ഞില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇതിനിടെയാണ് റഷ്യന്‍ സൈനിക വിമാനം റഷ്യന്‍ നഗരത്തില്‍ തന്നെ ബോംബ് വര്‍ഷിച്ചത്.
യൂക്രൈന്‍റെ അതിര്‍ത്തിക്കടുത്തുള്ള റഷ്യന്‍ നഗരമായ ബെല്‍ഗൊറോഡില്‍ റഷ്യന്‍ യുദ്ധവിമാനം അബദ്ധത്തില്‍ ബോംബിട്ടെന്ന് മോസ്കോയിലെ റഷ്യന്‍ പ്രതിരോധ മന്ത്രാലയം തന്നെ സമ്മതിച്ചു. സ്ഫോടനത്തെ തുടര്‍ന്ന് നഗരത്തില്‍ ഏതാണ്ട് 20 മീറ്റര്‍ വീതിയുള്ള ഒരു വലിയ ഗര്‍ത്തം രൂപപ്പെട്ടെന്ന് പ്രദേശിക ഗവര്‍ണര്‍ വ്യാചെസ്ലാവ് ഗ്ലാഡ്കോവ് അറിയിച്ചു. സ്ഫോടനത്തിനിടെ രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റതായും നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്.
മരണാനന്തര ജീവിതാനുഭവത്തിൽ 'ബാറില്‍ പോയി' എന്ന അവകാശവാദവുമായി ഒരു അമേരിക്കക്കാരൻ
റഷ്യന്‍ പോര്‍വിമാനമായ എസ്‍യു 34 എന്ന ബോംബര്‍ ജെറ്റ് വിമാനമാണ് അബദ്ധത്തില്‍ സ്വന്തം നഗരത്തില്‍ തന്നെ ബോംബ് വര്‍ഷിച്ചതെന്ന് മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഇന്നലെ വൈകീട്ട് 7.15 നാണ് സംഭവം നടന്നതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സാമൂഹിക മാധ്യമങ്ങളില്‍ ബോംബ് വീണ പ്രദേശത്തിന് സമീപത്തെ അപ്പാര്‍ട്ട്മെന്‍റിലെ കേടുപാടുകളുടെ ഫോട്ടോകള്‍ പങ്കുവയ്ക്കപ്പെട്ടു. റഷ്യന്‍ നഗരമായ ബെല്‍ഗൊറോഡിലെ 40 കിലോമീറ്റര്‍ പ്രദേശത്തിനകത്ത് 3,70,000 ത്തോളം പേരാണ് താമസിക്കുന്നത്. യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവിന്‍റെ വടക്കന്‍ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ ദൂരെയാണ് ബെല്‍ഗൊറോഡ് സ്ഥിതി ചെയ്യുന്നത്. യുക്രൈന്‍ ആക്രമത്തിനായി പോകുന്ന് റഷ്യന്‍ ബോംബര്‍ വിമാനങ്ങള്‍ ഈ നഗരത്തിന് മുകളിലൂടെയാണ് യാത്ര ചെയ്യുന്നത്.
സ്കേറ്റിംഗ് നടത്തുന്ന അമ്മൂമ്മമാര്‍; സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി എഐ ചിത്രങ്ങള്‍ !