റഷ്യൻ പട്ടാളക്കാർ സ്ത്രീകളെ പൂട്ടിയിട്ട് ബലാത്സം​ഗം ചെയ്‍തു, ഒമ്പതുപേർ ​ഗർഭിണികളെന്ന് റിപ്പോർട്ട്

Published : Apr 13, 2022, 12:40 PM ISTUpdated : Apr 13, 2022, 12:42 PM IST
റഷ്യൻ പട്ടാളക്കാർ സ്ത്രീകളെ പൂട്ടിയിട്ട് ബലാത്സം​ഗം ചെയ്‍തു, ഒമ്പതുപേർ ​ഗർഭിണികളെന്ന് റിപ്പോർട്ട്

Synopsis

യുക്രൈനിൽ നടക്കുന്ന ഈ യുദ്ധക്കുറ്റങ്ങളിലെ വസ്തുതകൾ കണക്കിലെടുക്കണമെന്ന് അവർ യുഎൻ മനുഷ്യാവകാശകമ്മീഷനോട് അഭ്യർത്ഥിക്കുകയും ചെയ്‍തു. 

എല്ലാ യുദ്ധത്തിന്റെയും ആദ്യ ഇരകൾ ഒരുപക്ഷേ സ്ത്രീകളും കുട്ടികളുമായിരിക്കും. യുക്രൈനിലെ റഷ്യൻ(Russian) അധിനിവേശത്തിലും അത് അങ്ങനെ തന്നെയാണ്. കണ്ണില്ലാത്ത ക്രൂരതകളാണ് യുക്രൈനി(Ukraine)ൽ റഷ്യൻ പാട്ടാളക്കാർ കാണിച്ചു കൂട്ടുന്നത്. സ്ത്രീകളെ പൂട്ടിയിടുകയും വീട്ടുകാരുടെ മുന്നിൽ വച്ച് തന്നെ സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുകയും(rape) ചെയ്യുന്നുവെന്ന ഹൃദയഭേദകമായ വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിലെല്ലാം തന്നെ പുറത്ത് വന്നിരുന്നു. 

പുറത്ത് വരുന്ന ചില റിപ്പോർട്ടുകൾ പ്രകാരം ഒരു ബുച്ച ബേസ്മെന്റിൽ(Bucha basement) റഷ്യൻ പട്ടാളക്കാർ 25 ദിവസത്തോളം സ്ത്രീകളെയും കുട്ടികളെയും അടച്ചിട്ടു. അതിൽ ഒമ്പതുപേർ ഇപ്പോൾ ഗർഭിണികളാണെന്ന് മനുഷ്യാവകാശങ്ങൾക്കായുള്ള ഉക്രൈനിന്റെ ഔദ്യോഗിക ഓംബുഡ്സ്മാൻ ലുഡ്മില ഡെനിസോവ സ്ഥിരീകരിച്ചു. റഷ്യൻ സേനയുടെ നേതൃത്വത്തിൽ നടന്ന ബലാത്സംഗം, ദുരുപയോഗം, പീഡനം എന്നിവയുടെ വിശദാംശങ്ങളും ഡെനിസോവ പങ്കുവച്ചു. ബുച്ച, കീവിന് പുറത്തുള്ള മറ്റ് നിരവധി ഉക്രേനിയൻ പട്ടണങ്ങൾ എന്നിവയെല്ലാം റഷ്യൻ പട്ടാളക്കാർ അതിക്രമങ്ങളഴിച്ചുവിട്ട പ്രദേശങ്ങളാണെന്ന് ഡെനിസോവ പറഞ്ഞു.

14 -നും 24 -നും ഇടയിൽ പ്രായമുള്ള 25 -ഓളം പെൺകുട്ടികളും സ്ത്രീകളും ബലാത്സംഗം ചെയ്യപ്പെട്ടതായി ഡെനിസോവ അവകാശപ്പെട്ടു. ബുച്ചയിലെ ഒരു വീടിന്റെ ബേസ്‌മെന്റിൽ ബന്ദികളാക്കിയ ഇവരിൽ ഒമ്പത് പേർ ഗർഭിണികളാണ് എന്നും അവർ അവകാശപ്പെടുന്നുണ്ട്. ബിബിസിയുമായുള്ള സംഭാഷണത്തിൽ അവർ പറഞ്ഞത്, "ഉക്രേനിയൻ കുട്ടികൾ ഉണ്ടാകുന്നത് തടയാൻ, ഒരു പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കാത്ത തരത്തിൽ അവരെ ബലാത്സംഗം ചെയ്യുമെന്നാണ് ആ റഷ്യൻ സൈനികർ അവരോട് പറഞ്ഞത്"  എന്നാണ്. 

അഞ്ചുപേർ ചെന്ന് ബലാത്സം​ഗം ചെയ്ത ഒരു പതിനാലുകാരി ​ഗർഭിണിയായ സംഭവവും ഉണ്ടായിട്ടുണ്ട് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതുപോലെ ഒരു 11 വയസുള്ള ആൺകുട്ടിയെ അമ്മയെ കസേരയിൽ കെട്ടിയിട്ട് അവർക്ക് മുന്നിൽ വച്ച് പീഡിപ്പിച്ചു എന്നും മാധ്യമങ്ങളെഴുതുന്നു. റഷ്യൻ സൈന്യം ഭാഗികമായി പിടിച്ചടക്കിയ ഇർപിനിലെ കീവ് പ്രാന്തപ്രദേശത്ത് 20 വയസ്സുള്ള ഒരു സ്ത്രീയെ മൂന്ന് റഷ്യക്കാർ ചേർന്ന് ബലാത്സംഗം ചെയ്ത മറ്റൊരു സംഭവത്തെ കുറിച്ചും ഡെനിസോവ പറയുന്നു. 

ഇതേക്കുറിച്ച് അവർ തന്റെ ഫേസ്ബുക്കിലും കുറിച്ചു. റഷ്യൻ പട്ടാളക്കാർ കാണിക്കുന്ന ക്രൂരതകൾക്ക് അതിരില്ല എന്നായിരുന്നു അവർ തന്റെ പോസ്റ്റിൽ സൂചിപ്പിച്ചത്. കുട്ടികളെ അടക്കം ബലാത്സം​ഗം ചെയ്യുകയാണ് എന്നും റഷ്യൻ പട്ടാളക്കാർ കൊടും ക്രൂരരാണ് എന്നും അവർ തന്റെ പോസ്റ്റിൽ സൂചിപ്പിക്കുന്നു. യുക്രൈനിൽ നടക്കുന്ന ഈ യുദ്ധക്കുറ്റങ്ങളിലെ വസ്തുതകൾ കണക്കിലെടുക്കണമെന്ന് അവർ യുഎൻ മനുഷ്യാവകാശകമ്മീഷനോട് അഭ്യർത്ഥിക്കുകയും ചെയ്‍തു. 

അന്ന (പേര് സാങ്കൽപികം) എന്ന സ്ത്രീ, വീട്ടിൽ അവരും ഭർത്താവും ഇരിക്കെ കടന്നുവന്നൊരു റഷ്യൻ പട്ടാളക്കാരൻ തോക്കിൻമുനയിൽ അവളെ അടുത്ത ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി എന്നും അവിടെ വച്ച് ബലാത്സം​ഗം ചെയ്‍തു എന്നും പറയുന്നു. അതേ സമയം നാല് പട്ടാളക്കാർ കൂടി അവിടെ എത്തി. എന്നാൽ, അവർ അയാളെ അവിടെ നിന്നും വിളിച്ചുകൊണ്ടുപോയി എന്നും അന്ന പറയുന്നു. അവർ വീട്ടിലെത്തിയപ്പോൾ കണ്ടത് വെടിയേറ്റ് കിടക്കുന്ന ഭർത്താവിനെയാണ്. 

തിങ്കളാഴ്ച, ഒരു മുതിർന്ന യുഎൻ ഓഫീസറായ സിമ ബഹൂസ് സെക്യൂരിറ്റി കൗൺസിലിനോട് പറഞ്ഞത്, എല്ലാ ആരോപണങ്ങളും ​ഗൗരവമുള്ളതാണ് എന്നും സ്വതന്ത്രമായി അന്വേഷിക്കപ്പെടേണ്ടതുണ്ട് എന്നുമാണ്. അതേസമയം, റഷ്യയുടെ ഡെപ്യൂട്ടി യുഎൻ അംബാസഡർ ഗെന്നഡി കുസ്മിൻ ഈ ആരോപണങ്ങൾ നിഷേധിച്ചു. ഉക്രൈനും അതിന്റെ സഖ്യകക്ഷികളുടെയും റഷ്യൻ സൈനികരെ സാഡിസ്റ്റുകളും പീഡകരുമായി അവതരിപ്പിക്കാനുള്ള വ്യക്തമായ ഉദ്ദേശ്യമാണ് അതിന് പിന്നിലെന്നുമാണ് കുസ്മിന്റെ ആരോപണം.

PREV
Read more Articles on
click me!

Recommended Stories

പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ
സതീഷും സാജിദും ബാല്ല്യകാലസുഹൃത്തുക്കൾ, ഒരുമിച്ച് പാട്ടത്തിനെടുത്ത സ്ഥലത്ത് തിരഞ്ഞു, കിട്ടിയത് ലക്ഷങ്ങളുടെ വജ്രം!