3 ഭാര്യമാരുടെ ചെലവില്‍ ജീവിതം, 54 കുട്ടികള്‍ വേണമെന്നാഗ്രഹം, തനിക്ക് പറ്റിയ ജോലിയിതെന്ന് യുവാവ്, വിമര്‍ശനം

Published : Feb 11, 2025, 07:55 PM IST
3 ഭാര്യമാരുടെ ചെലവില്‍ ജീവിതം, 54 കുട്ടികള്‍ വേണമെന്നാഗ്രഹം, തനിക്ക് പറ്റിയ ജോലിയിതെന്ന് യുവാവ്, വിമര്‍ശനം

Synopsis

മൂന്ന് ഭാര്യമാർക്കൊപ്പമാണ് ഇയാൾ താമസിക്കുന്നത്. അതേസമയം ജപ്പാനിൽ ബഹുഭാര്യത്വം അനുവദിക്കുന്നില്ല. അതിനാൽ തന്നെ ഭാര്യമാർ എന്ന് വിളിക്കുന്നുണ്ടെങ്കിലും, ഇവരുടെ വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു. 

ജപ്പാനിൽ നിന്നുള്ള ഒരു സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസറാണ് 36 -കാരനായ റ്യൂത വതനാബെ. ഇയാൾക്ക് മൂന്ന് ഭാര്യമാരുണ്ട്. താൻ മാസത്തിൽ 70,000 രൂപ ചെലവഴിക്കുന്നുണ്ട്, എന്നാൽ വീട്ടുചെലവ് മൊത്തം വഹിക്കുന്നത് തൻ‌റെ മൂന്ന് ഭാര്യമാരും ചേർന്നാണ് എന്നാണ് വതനാബെ പറയുന്നത്. 

തീർന്നില്ല, തനിക്ക് 54 കുട്ടികളുടെ പിതാവാകണം എന്നാണത്രെ ഇയാളുടെ ആ​ഗ്രഹം. ഇതിലൂടെ 53 മക്കളുടെ പിതാവായ ടോകുഗാവ ഇനാരിയുടെ റെക്കോർഡ് തകർക്കുക എന്നതാണുപോലും ലക്ഷ്യം. മനുഷ്യർക്ക് എന്തെല്ലാം വിചിത്രമായ ആ​ഗ്രഹങ്ങളാണ് അല്ലേ? 

'ഹിമോ ഒടോകോ' എന്നാണ് വതനാബെ തന്നെത്തന്നെ വിളിക്കുന്നത്. ആരോ​ഗ്യപരമായി പ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും സാമ്പത്തികമായി സ്ത്രീകളെ ആശ്രയിച്ച് ജീവിക്കുന്ന പുരുഷന്മാരെയാണ് ഇങ്ങനെ വിളിക്കുന്നത്. 

മൂന്ന് ഭാര്യമാർക്കൊപ്പമാണ് ഇയാൾ താമസിക്കുന്നത്. അതേസമയം ജപ്പാനിൽ ബഹുഭാര്യത്വം അനുവദിക്കുന്നില്ല. അതിനാൽ തന്നെ ഭാര്യമാർ എന്ന് വിളിക്കുന്നുണ്ടെങ്കിലും, ഇവരുടെ വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു. 

ഈ മൂന്ന് പങ്കാളികൾക്കും നാല് കുട്ടികൾക്കും ഒപ്പമാണ് വതനാബെ താമസിക്കുന്നത്. അതിൽ രണ്ടുപേർ ഇരട്ടക്കുട്ടികളാണ്. ഇയാൾക്ക് മറ്റൊരു പങ്കാളി കൂടിയുണ്ട്. അവർ വേറെയാണത്രെ താമസം. വിവിധ കാലത്ത് പ്രണയത്തിലായിരുന്ന സ്ത്രീകളിൽ ഇയാൾക്ക് ഏഴ് കുട്ടികൾ വേറെയുമുണ്ടെന്നും ഇയാൾ പറയുന്നു.

സെക്കൻഡറി സ്കൂളിൽ നിന്നും ഇയാൾ പഠനം നിർത്തി. ഒരുപാട് പാർട് ടൈം ജോലികളൊക്കെ ചെയ്തുനോക്കി. എന്നാൽ, ഒന്നും ശരിയായില്ല. ഒടുവിൽ നിറയെ സ്ത്രീകളെ പ്രണയിക്കാനും അവരുടെ ചെലവിൽ ജീവിക്കാനും തീരുമാനിക്കുകയായിരുന്നത്രെ. ഇങ്ങനെ പ്രണയിക്കുന്നതും ജീവിക്കുന്നതുമാണ് തനിക്ക് പറ്റിയ കാര്യമെന്നാണ് ഇയാൾ പറയുന്നത്. 

വലിയ ഫോളോവേഴ്സാണ് ഇയാൾക്ക് സോഷ്യൽ മീഡിയയിൽ ഉള്ളത്. അതേസമയം തന്നെ വലിയ വിമർശനവും ഇയാൾക്ക് നേരെ ഉയരുന്നുണ്ട്. എന്തുകൊണ്ടാണ് കഠിനാധ്വാനികളായ സ്ത്രീകൾ‌ ഇയാളെ പോലൊരാളെ ബന്ധത്തിൽ തെരഞ്ഞെടുക്കുന്നത് എന്ന് സംശയം പ്രകടിപ്പിക്കുന്നവർ ഒരുപാടുണ്ട്. മറ്റ് ചിലർ ആശങ്കപ്പെട്ടത് ഇയാളുടെ മക്കളുടെ ഭാവിയെ കുറിച്ചോർത്താണ്. 

ശ്ശോ ബ്രോയുടെ ഒരു ഭാഗ്യം, ശരിക്കും നിങ്ങള്‍ ജീവിതത്തില്‍ ജയിച്ചു; ഇത് 'വാലന്‍റൈന്‍ എഡിഷന്‍ സ്പെഷ്യല്‍ പറാത്ത'

 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ