ആഗസ്തിൽ ഇറങ്ങുന്നു സൽമാൻ റുഷ്ദിയുടെ പുതിയ നോവൽ, 'ക്വിഷോട്ടെ'

By Web TeamFirst Published Apr 18, 2019, 5:32 PM IST
Highlights

ക്വിഷോട്ടെ ' എന്ന് പേരിട്ടിരിക്കുന്ന ഈ നോവൽ ഹാമിഷ് ഹാമിൽട്ടൺ ഇംപ്രിന്റ് വഴി ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നത് പ്രസിദ്ധ പ്രസാധകരായ  പെൻഗ്വിൻ റാൻഡം ഹൗസാണ്. ഒരു ദുരന്തകോമഡി(tragicomedy) വിഭാഗത്തിൽ പെടുന്ന നോവലായിരിക്കും ഇത്. 

സൽമാൻ റുഷ്ദിയുടെ ഏറ്റവും പുതിയ നോവൽ, മിഗ്വേൽ ഡെ സെർവന്റസിന്റെ ഡോൺ ക്വിക്സോട്ട് എന്ന ക്‌ളാസികിൽ നിന്നും പ്രചോദിതമാണ്. മധ്യവയസ്കനായൊരു സെയിൽസ് മാന് ഒരു സിനിമാ നടിയോട് തോന്നുന്ന പ്രണയവും, അത് സാക്ഷാത്കരിക്കാൻ, അവൾക്ക് താൻ അർഹനാണ് എന്ന് തെളിയിക്കാൻ  വേണ്ടി അമേരിക്കയുടെ മണ്ണിലൂടെ അയാൾ നടത്തുന്ന പ്രയാണവുമാണ്  നോവലിന്റെ പ്രമേയം. 

ക്വിഷോട്ടെ ' എന്ന് പേരിട്ടിരിക്കുന്ന ഈ നോവൽ ഹാമിഷ് ഹാമിൽട്ടൺ ഇംപ്രിന്റ് വഴി ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നത് പ്രസിദ്ധ പ്രസാധകരായ  പെൻഗ്വിൻ റാൻഡം ഹൗസാണ്. ഒരു ദുരന്തകോമഡി(tragicomedy) വിഭാഗത്തിൽ പെടുന്ന നോവലായിരിക്കും ഇത്. വളരെ നോൺ ലീനിയർ ആയ ടൈം ലൈൻ ഉള്ള ഈ നോവൽ പിതൃ-പുത്രബന്ധങ്ങൾ, സഹോദരന്മാർ തമ്മിലുള്ള കലഹങ്ങൾ, മയക്കുമരുന്നിന്റെ ലോകത്തെ മത്സരങ്ങൾ, സൈബർ ലോകത്തെ ചാരപ്രവർത്തനം, ലോകാവസാനം തുടങ്ങി പല വിഷയങ്ങളെയും സ്പർശിച്ചു കൊണ്ടാണ് മുന്നോട്ടു പോവുന്നത് എന്ന് പ്രസാധകർ പറഞ്ഞു. 
 

click me!