Sauropodomorpha footprint : 20 കോടി വർഷം പഴക്കമുള്ള ദിനോസർ കാൽപ്പാടുകൾ! ഇനത്തെ മനസിലാക്കി ​ഗവേഷകർ

Published : Jan 02, 2022, 03:13 PM IST
Sauropodomorpha footprint : 20 കോടി വർഷം പഴക്കമുള്ള ദിനോസർ കാൽപ്പാടുകൾ! ഇനത്തെ മനസിലാക്കി ​ഗവേഷകർ

Synopsis

2020 മുതൽ തന്നെ ഇത് സംബന്ധിച്ച് പഠനം നടക്കുന്നുണ്ട്. ലിവർപൂൾ ജോൺ മൂർസ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്. 

200 മില്ല്യൺ വർഷ(200 million year)ങ്ങൾക്ക് മുമ്പുള്ള, ദിനോസറിന്റെ കുടുംബത്തിൽ പെട്ടതെന്ന് കരുതപ്പെടുന്ന ജീവിയുടെ കാൽപ്പാടുകൾ സൗത്ത് വെയിൽസിൽ കണ്ടെത്തി. നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം പാലിയന്റോളജിസ്റ്റുകൾ വിശ്വസിക്കുന്നത് ഈ കാൽപ്പാടുകൾ വളരെ നേരത്തെയുള്ള ഒരു സോറാപോഡമോർഫമ (Sauropodomorpha) -യുടേതാവാം എന്നാണ്. സൗരിച്ച്യൻ ദിനോസറുകളുടെ വംശനാശം സംഭവിച്ച ഒരു ജീവശാഖ ആണ് സോറാപോഡമോർഫ 

2020 -ൽ അമേച്വർ പാലിയന്റോളജിസ്റ്റ് കെറി റീസ്, വാൽ ഓഫ് ഗ്ലാമോർഗനിലെ പെനാർത്തിലെ ഒരു കടൽത്തീരത്ത് ഈ അടയാളങ്ങൾ കണ്ടെത്തി, ഈ കണ്ടെത്തൽ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടിൽ ആദ്യം സംശയം തോന്നിയ ഡോ. സൂസന്ന മൈഡ്‌മെന്റും പ്രൊഫസർ പോൾ ബാരറ്റും ഒരു അന്വേഷണം നടത്തി, ഇപ്പോൾ കാൽപ്പാടുകൾ ദിനോസറിന്റെ പൂർവികരുടേത് ആവാം എന്ന നി​ഗമനത്തിലെത്തിയിരിക്കുകയാണ്. 

2020 മുതൽ തന്നെ ഇത് സംബന്ധിച്ച് പഠനം നടക്കുന്നുണ്ട്. ലിവർപൂൾ ജോൺ മൂർസ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്. ആദ്യമായിട്ടല്ല വെയിൽസിൽ നിന്നും ദിനോസറിന്റെ കാൽപാടുകൾ കണ്ടെത്തുന്നത്. പക്ഷേ, ഇത്രയും പഴക്കം ചെന്ന കാൽപാടുകൾ കണ്ടെത്തുന്നത് ആദ്യമായിട്ടാണ്. ട്രെയ്‌സ് ഫോസിലുകളുടെ 3D മോഡലുകളും സംഘം സൃഷ്ടിച്ചു, അവ ട്രയാസിക് (237-201.3 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്) മുതലുള്ളതാണ്, അവ കൂടുതൽ വിശദമായി പരിശോധിക്കാൻ കഴിയും. 

231.4-66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നതും പ്രസിദ്ധമായ ജുറാസിക് കാലഘട്ടത്തിലെ ഡിപ്ലോഡോക്കസും ഉൾപ്പെടുന്നതുമായ സസ്യാഹാരികളായ, നീളമുള്ള കഴുത്തുള്ള ദിനോസറുകളുടെ ഒരു കൂട്ടമാണ് സോറാപോഡമോർഫ. നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ പ്രൊഫസർ പോൾ ബാരറ്റ് പറഞ്ഞത്, കാൽപ്പാടുകളുടെ എണ്ണം കാണിക്കുന്നത് ഈ പ്രദേശം സൗരോപോഡുകൾ ഒത്തുകൂടിയ സ്ഥലമാണെന്ന തോന്നൽ സാധ്യമാക്കുന്നു എന്നാണ്. 

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം