പടക്കം പൊട്ടുന്നത് കേട്ട് പേടിച്ചു, നായ നേരെ പോയത് പൊലീസ് സ്റ്റേഷനിലേക്ക്

Published : Nov 16, 2022, 09:15 AM IST
പടക്കം പൊട്ടുന്നത് കേട്ട് പേടിച്ചു, നായ നേരെ പോയത് പൊലീസ് സ്റ്റേഷനിലേക്ക്

Synopsis

ഹാർപ്പർ അവളെയും അവരുടെ മറ്റൊരു നായയായ ലേസറിനെയും കൊണ്ട് പട്ടണത്തിലെ സൗത്ത്ഫീൽഡ് പാർക്കിലൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് അത് സംഭവിച്ചത്. പടക്കം പൊട്ടുന്ന ശബ്ദം കേട്ട് റോസി ആകെ പരിഭ്രാന്തയായി.

വഴി തെറ്റിപ്പോയാൽ ചിലപ്പോൾ മനുഷ്യരൊക്കെ സഹായം തേടി പൊലീസ് സ്റ്റേഷനിൽ ചെന്നെന്നിരിക്കും. എന്നാൽ, ഒരു നായ അങ്ങനെ ചെയ്യുമോ? ഇവിടെ ഒരു നായ വീട്ടിൽ നിന്നും കാണാതായതിന് പിന്നാലെ ഒരു പൊലീസ് സ്റ്റേഷനിൽ ചെന്നു. 

നവംബർ മൂന്നിനാണത്രെ സംഭവം നടന്നത്. പടക്കം പൊട്ടുന്ന ശബ്ദം കേട്ടതിനെ തുടർന്ന് ഭയന്നുപോയ റോസി എന്ന നായയാണ് പൊലീസ് സ്റ്റേഷനിൽ ചെന്ന് ഉദ്യോ​ഗസ്ഥരുടെ സഹായം തേടിയത്. ലോഫ്‌ബറോ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ നായ സ്റ്റേഷനിലെത്തുന്നതും അവിടുത്തെ വെയിറ്റിം​ഗ് റൂമിൽ ഇരിക്കുന്നതും കാണാം. 

പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥർ ആദ്യം ക്ഷീണിതയായ നായയ്ക്ക് കുടിക്കാൻ വെള്ളം നൽകി. പിന്നാലെ, ഐഡി ടാ​ഗിൽ നോക്കി അവളുടെ ഉടമയെ വിളിച്ച് വരുത്തി. റോസിയുടെ ഉടമകളായ സ്റ്റീവും ജൂലി ഹാർപ്പറും പത്ത് വയസുള്ള റോസിയെ നാല് മണിക്കാണ് കാണാതായത് എന്ന് പറയുന്നു. 

ഹാർപ്പർ അവളെയും അവരുടെ മറ്റൊരു നായയായ ലേസറിനെയും കൊണ്ട് പട്ടണത്തിലെ സൗത്ത്ഫീൽഡ് പാർക്കിലൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് അത് സംഭവിച്ചത്. പടക്കം പൊട്ടുന്ന ശബ്ദം കേട്ട് റോസി ആകെ പരിഭ്രാന്തയായി. പിന്നാലെ, അവൾ അവിടെ നിന്നും വേലി കടന്ന് പുറത്തേക്ക് പോയി. പാർക്കിന്റെ പിന്നിലായിരുന്നു പൊലീസ് സ്റ്റേഷൻ. റോസി നേരെ പോയത് പൊലീസ് സ്റ്റേഷനിലേക്കാണ്. 

ഹാർപ്പറും ഭർത്താവും റോസിയെ കാണാതെ ആകെ ടെൻഷനായി. പിന്നെ, ലേസറിനെ വീട്ടിൽ കൊണ്ടു ചെന്നാക്കി. ആ സമയത്താണ് പൊലീസ് സ്റ്റേഷനിൽ നിന്നും ഫോൺ വരുന്നതും നായ സ്റ്റേഷനിലുണ്ട് എന്ന് പറയുന്നതും. അവൾ പൊലീസ് സ്റ്റേഷൻ കണ്ടു പിടിച്ച് നേരെ അങ്ങോട്ട് തന്നെ പോയി എന്നത് തങ്ങൾക്ക് സന്തോഷമുണ്ടാക്കി എന്നും ഹാർപർ പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

ദില്ലിയിലെ വിഷ വായു, 20 ദിവസം കൊണ്ട് രക്തം ഛർദ്ദിച്ചു, ബെംഗളൂരുവിലേക്ക് തിരികെ പോകണം; യുവാവിന്‍റെ കുറിപ്പ് വൈറൽ
രണ്ട് മക്കളടങ്ങുന്ന കുടുംബം, ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു, എങ്ങനെ ജീവിക്കും, ഇന്ത്യൻ ടെക്കിയുടെ പോസ്റ്റ്