ലോട്ടറിയടിച്ച വിവരമറിഞ്ഞ ഉടനെ ബോസിനെ വിളിച്ചു, സ്‍കൂൾ ബസ് ഡ്രൈവർ പറഞ്ഞത് ഇത്

Published : Sep 10, 2023, 11:32 AM IST
ലോട്ടറിയടിച്ച വിവരമറിഞ്ഞ ഉടനെ ബോസിനെ വിളിച്ചു, സ്‍കൂൾ ബസ് ഡ്രൈവർ പറഞ്ഞത് ഇത്

Synopsis

ജോലിയിൽ നിന്നും വിരമിക്കാനായ കാലത്തായിരുന്നു ഈ ഭാ​ഗ്യം അദ്ദേഹത്തെ തേടി എത്തിയത്. എന്നാൽ, അതോടെ വിരമിക്കാൻ വേണ്ടി കാത്തിരിക്കാതെ തന്നെ അദ്ദേഹം ഒരു തീരുമാനം എടുത്തു. 

രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് കാരുണ്യ ലോട്ടറി നറുക്കെടുത്തത്. കുറച്ച് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ ഓണം ബമ്പറടിച്ച ആ ഭാ​ഗ്യവാനോ ഭാ​ഗ്യവതിയോ ആരാണ് എന്നും നമുക്കറിയാം. നമ്മിൽ പലരും ലോട്ടറി ടിക്കറ്റ് എടുത്തവരാവും. സമ്മാനമടിക്കണേ എന്ന് ഉള്ളറിഞ്ഞ് ആ​ഗ്രഹിക്കുന്നവരും. എന്നാൽ, ഭാ​ഗ്യം എത്ര പേരെ തേടിയെത്തും എന്ന് പറയാനാകില്ല. അതുപോലെ തന്നെ ലോട്ടറിയടിച്ചാലും ഇല്ലെങ്കിലും ആ പണം കൊണ്ട് എന്തൊക്കെ ചെയ്യണം എന്ന് നമ്മിൽ പലരും തീരുമാനിച്ച് ഉറപ്പിച്ച് വച്ചിട്ടുണ്ടാവും. അത് ചെയ്യണം, ഇത് ചെയ്യണം എന്നൊക്കെ നിരവധി സ്വപ്നങ്ങൾ നെയ്യുന്നവരാകും നമ്മൾ. 

അങ്ങനെ, കെന്റക്കിയിലെ ഒരു സ്കൂൾ ബസ് ഡ്രൈവറെ തേടി ആ ഭാ​ഗ്യമെത്തി. ജെയിംസ് കിവോൺ എന്ന സ്കൂൾ ബസ് ഡ്രൈവർക്കാണ് ലോട്ടറിയടിച്ചത്. രണ്ടുതവണയായി $100,000 -യാണ് അദ്ദേഹത്തിന് ലോട്ടറി അടിച്ചത്. ജോലിയിൽ നിന്നും വിരമിക്കാനായ കാലത്തായിരുന്നു ഈ ഭാ​ഗ്യം അദ്ദേഹത്തെ തേടി എത്തിയത്. എന്നാൽ, അതോടെ വിരമിക്കാൻ വേണ്ടി കാത്തിരിക്കാതെ തന്നെ അദ്ദേഹം ഒരു തീരുമാനം എടുത്തു. 

ജെയിംസ് ലോട്ടറിയടിച്ച വിവരം അറിഞ്ഞയുടനെ തന്നെ തന്റെ ബോസിനെ വിളിച്ചു. തനിക്ക് ലോട്ടറിയടിച്ചു, താൻ ഇനി ജോലി തുടരാൻ ആ​ഗ്രഹിക്കുന്നില്ല എന്നും ജോലി രാജി വയ്ക്കുകയാണ് എന്നും പറഞ്ഞു. തനിക്ക് ജോലി വളരെ ഇഷ്ടമാണ് എന്നാലും കുറേ കാലമായി വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയായിരുന്നു എന്നും ജെയിംസ് പറ‍ഞ്ഞു.

നികുതി കിഴിവും എല്ലാം കഴിച്ച് 59 ലക്ഷമാണ് ജെയിംസിന് കയ്യിൽ കിട്ടുക. ആ തുക കൊണ്ട് റിട്ടയർമെന്റ് ജീവിതം അടിച്ചു പൊളിച്ച് ജീവിക്കാനാണ് ജെയിംസും ഭാര്യയും തീരുമാനിച്ചിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ