വിദ്യാർത്ഥിയെ കെട്ടിടത്തിൽ നിന്നും താഴേക്ക് തലകീഴായി തൂക്കിപ്പിടിച്ചു, പ്രിൻസിപ്പൽ അറസ്റ്റിൽ

Published : Nov 01, 2021, 10:52 AM IST
വിദ്യാർത്ഥിയെ കെട്ടിടത്തിൽ നിന്നും താഴേക്ക് തലകീഴായി തൂക്കിപ്പിടിച്ചു, പ്രിൻസിപ്പൽ അറസ്റ്റിൽ

Synopsis

ഇതിന് സാക്ഷിയായി അവന് ചുറ്റും സ്കൂളിലെ മറ്റു കുട്ടികളുമുണ്ടായിരുന്നു. കുട്ടി കരഞ്ഞു മാപ്പു പറഞ്ഞതിനു ശേഷം മാത്രമാണ് അവനെ താഴെ നിർത്തിയത്. 

യുപിയിലെ ഒരു സ്കൂളിലെ പ്രധാനാധ്യാപകൻ വികൃതി കാണിച്ചതിന് രണ്ടാം ക്ലാസ്കാരനെ കെട്ടിടത്തിനു മുകളിൽനിന്നു തലകീഴായി തൂക്കിയിട്ടത് വലിയ വിവാദമായി. ഉത്തർപ്രദേശിലെ മിർസാപ്പുരിലാണ്(Mirzapur) സംഭവം. ഇതിന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ(social media) പ്രചരിച്ചതോടെ പ്രിൻസിപ്പലിനെ പൊലീസ്(police) അറസ്റ്റ്(arrest) ചെയ്തു.

പ്രിൻസിപ്പലിന്റെ പേര് മനോജ് വിശ്വകർമ. ഒക്‌ടോബർ 28 -ന് മിർസാപൂരിലെ അഹ്‌റൗറയിലുള്ള സദ്ഭാവ്‌ന ശിക്ഷൺ സൻസ്ഥാൻ ജൂനിയർ ഹൈസ്‌കൂളിലാണ് സംഭവം. രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടി ഭക്ഷണം കഴിക്കുന്നതിനിടെ വികൃതി കാണിച്ചതിനാണ് അധ്യാപകന്റെ ഈ ക്രൂരമായ ശിക്ഷാനടപടി. രോഷാകുലനായ പ്രിൻസിപ്പൽ വിദ്യാർത്ഥിയായ സോനു യാദവിനെ ഒന്നാം നിലയിലേക്ക് വലിച്ചിഴച്ചു. തുടർന്ന് ബാൽക്കണിയിൽ നിന്ന് തലകീഴായി തൂക്കിപ്പിടിക്കുകയായിരുന്നു. 'സോറി' പറഞ്ഞില്ലെങ്കിൽ താഴെയിടുമെന്ന് ഭീഷണിപ്പെടുത്തി.

ഇതിന് സാക്ഷിയായി അവന് ചുറ്റും സ്കൂളിലെ മറ്റു കുട്ടികളുമുണ്ടായിരുന്നു. കുട്ടി കരഞ്ഞു മാപ്പു പറഞ്ഞതിനു ശേഷം മാത്രമാണ് അവനെ താഴെ നിർത്തിയത്. കുട്ടിയെ ചട്ടം പഠിപ്പിക്കാൻ ശ്രമിച്ച പ്രിൻസിപ്പലിന് എന്നാൽ എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ കലക്ടർ റിപ്പോർട്ട് തേടി. തുടർന്ന് പ്രിൻസിപ്പലിനെതിരെ പരാതി നൽകാൻ മിർസാപൂർ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ഇപ്പോൾ മനോജിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുകയാണ്.

ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ വകുപ്പുകൾ പ്രകാരമായിരുന്നു അറസ്റ്റ്. "അവനെ നന്നാക്കാൻ അവന്റെ അച്ഛനാണ് ഞങ്ങളോട് പറഞ്ഞത്" കുറ്റം ചുമത്തപ്പെട്ട മനോജ് വിശ്വകർമ പറഞ്ഞു. "സോനു ഭയങ്കര വികൃതിയാണ്. അവൻ കുട്ടികളെ കടിക്കും. അധ്യാപകരെയും കടിക്കും. അവനെ തിരുത്താൻ അവന്റെ പിതാവാണ് ഞങ്ങളോട് ആവശ്യപ്പെട്ടത്. അതിനാൽ അവനെ ഞങ്ങൾ ഒന്ന് ഭയപ്പെടുത്താൻ മാത്രമാണ് ശ്രമിച്ചത്" അയാൾ കൂട്ടിച്ചേർത്തു.  

PREV
Read more Articles on
click me!

Recommended Stories

ഇന്ന് ലോക മനുഷ്യാവകാശ ദിനം, സംരക്ഷിക്കപ്പെടേണ്ടതുണ്ട് ഓരോ അവകാശവും
16 വയസിൽ താഴെയുള്ളവർക്ക് ഇനി സോഷ്യൽ മീഡിയ വേണ്ട, നിയമം പ്രാബല്ല്യത്തിൽ, ആദ്യരാജ്യമായി ഓസ്ട്രേലിയ