കുട്ടികളുടെ ഭക്ഷണത്തില്‍ മനുഷ്യവിസർജ്യം കലര്‍ത്തിയ സ്കൂൾ ശുചീകരണ തൊഴിലാളിക്ക് 8 വർഷം തടവ്

Published : Apr 04, 2025, 02:22 PM IST
കുട്ടികളുടെ ഭക്ഷണത്തില്‍ മനുഷ്യവിസർജ്യം കലര്‍ത്തിയ സ്കൂൾ ശുചീകരണ തൊഴിലാളിക്ക് 8 വർഷം തടവ്

Synopsis

ഇത്തരം പ്രവര്‍ത്തികൾ ചെയ്യുക മാത്രമല്ല, അതിന്‍റെ വീഡിയോ എടുത്ത് സൂക്ഷിക്കുകയും ചെയ്തിരുന്നു ഇയാൾ.  


കുട്ടികളുടെ ഭക്ഷണത്തില്‍ മനുഷ്യവിസർജ്യവും മറ്റ് മനുഷ്യസ്രവങ്ങളും കലർത്തി വിതരണം ചെയ്തതിനും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ കൈവശം വച്ചതിനും സ്കൂൾ ശുചീകരണ തൊഴിലാളിയെ എട്ട് വര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചെന്ന് റിപ്പോര്‍ട്ട്. ന്യൂജേഴ്സിയിലെ ബ്രിഡ്ജ്ടണ്ണിലെ എലിസബത്ത് എഫ് മൂർ സ്കൂളിലെ  ജിയോവാനി ഇംപെല്ലിസെരി എന്ന 27 -കാരനായ സ്കൂൾ ശുചീകരണ തൊഴിലാളിയെയാണ് എട്ട് വര്‍ഷത്തേക്ക് ശിക്ഷിച്ചത്. 

ആദ്യ പരോളിന് പരിഗണിക്കും മുമ്പ് ഇയാൾ അഞ്ച് വര്‍ഷം തടവ് പൂര്‍ത്തിയാക്കണമെന്നും കുമ്പർലാന്‍ഡ് കൌണ്ടി പ്രോസിക്യൂട്ടേഴ്സ് ഓഫീസ് അറിയിച്ചു. സ്കൂളിലെ നിര്‍ജ്ജീവമായ വസ്തുക്കളില്‍ ഇയാൾ ലൈംഗിക പ്രവര്‍ത്തികൾ ചെയ്യുന്നതിന്‍റെ വീഡിയോ ലഭിച്ചതിന് പിന്നാലെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കുട്ടികളുടെ ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്തിയതായി സമ്മതിച്ചതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. അന്വേഷണത്തില്‍ ഇയാളുടെ മൊബൈലില്‍ നിന്നും നിരവധി വീഡിയോകൾ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Read More: വിയർപ്പ് നാറ്റം രൂക്ഷമെന്ന് പരാതി; ക്യാബിൻ ക്രൂ അംഗമായ യുവതിയെ കടിച്ച് യാത്രക്കാരി; വിമാനം രണ്ട് മണിക്കൂർ വൈകി

കുട്ടികൾക്ക് ഭക്ഷണം തയ്യാറാക്കിന്ന പാത്രത്തിലേക്ക് മനുഷ്യ വിസർജ്യവും ഉമിനീരും മനുഷ്യ സ്രവങ്ങളും ചേർത്ത് ഭക്ഷണം പാകചം ചെയ്യുന്ന വീഡിയോകളും മറ്റും ഇയാൾ ഫോണില്‍ സൂചിച്ചിരുന്നു. വിചാരണ വേളകളില്‍ കുറ്റം സമ്മതിച്ച ജിയോവാനി, അങ്ങനെ ചെയ്തത് കുട്ടികൾക്കോ മറ്റാര്‍ക്കുമോ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും അവരത് രുചിയോടെ കഴിച്ചെന്നുമാണ് പറഞ്ഞത്. ഇത്തരം പ്രവര്‍ത്തികൾ ചെയ്യുമ്പോൾ അതിന്‍റെ വീഡിയോ ചിത്രീകരിച്ചിരുന്ന ഇയാൾ, ഏറ്റവും ഒടുവില്‍ 'ഇതും അവര്‍ രുചിയോടെ കഴിക്കും അവര്‍ക്ക് രോഗം വരും' എന്ന് വീഡിയോ നോക്കി പറഞ്ഞതായും പ്രോസിക്യൂട്ടര്‍ വിചാരണ വേളയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പോലീസ് അന്വേഷണത്തില്‍ ഇയാളുടെ കൈയില്‍ നിന്നും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Read More: 'കോഴിക്കള്ളന്‍'; യുവതിയുടെ കോഴിയെ മോഷ്ടിച്ച മുൻകാമുകനെ തോക്ക് ചൂണ്ടി അറസ്റ്റ് ചെയ്ത് പോലീസ്; വീഡിയോ വൈറൽ

 

 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ