ജന്‍മവൈകല്യങ്ങള്‍ തിരുത്താന്‍ പരീക്ഷണം, എലികളില്‍ മനുഷ്യ മസ്തിഷ്‌ക കോശങ്ങള്‍ വളര്‍ത്തുന്നു

Published : Oct 15, 2022, 06:11 PM IST
ജന്‍മവൈകല്യങ്ങള്‍ തിരുത്താന്‍ പരീക്ഷണം, എലികളില്‍  മനുഷ്യ മസ്തിഷ്‌ക കോശങ്ങള്‍ വളര്‍ത്തുന്നു

Synopsis

ശാസ്ത്രജ്ഞര്‍ മനുഷ്യ മസ്തിഷ്‌ക കോശങ്ങളെ കുഞ്ഞ് എലികളുടെ തലച്ചോറിലേക്ക് മാറ്റുകയും അവിടെ കോശങ്ങള്‍ വളരുകയും ബന്ധങ്ങള്‍ രൂപപ്പെടുകയും ചെയ്തു എന്നാണ് നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണ പ്രബന്ധം വെളിപ്പെടുത്തുന്നത്. 

തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ പുതിയൊരു വഴി കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. മനുഷ്യ മസ്തിഷ്‌ക കോശങ്ങള്‍ എലികളില്‍ വളര്‍ത്തിയാണ് ഈ പഠനം സാധ്യമാകുന്നത്. ഇതിന്റെ ഭാഗമായി ശാസ്ത്രജ്ഞര്‍ മനുഷ്യ മസ്തിഷ്‌ക കോശങ്ങളെ കുഞ്ഞ് എലികളുടെ തലച്ചോറിലേക്ക് മാറ്റുകയും അവിടെ കോശങ്ങള്‍ വളരുകയും ബന്ധങ്ങള്‍ രൂപപ്പെടുകയും ചെയ്തു എന്നാണ് നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണ പ്രബന്ധം വെളിപ്പെടുത്തുന്നത്. 

മനുഷ്യന്റെ മസ്തിഷ്‌ക വികാസവും അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങളും നന്നായി പഠിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. മനുഷ്യന്റെ ബൗദ്ധിക വളര്‍ച്ചയിലെ നിര്‍ണായക നാഴികക്കല്ലുകള്‍ എന്തൊക്കെയാണെന്ന് കണ്ടെത്താന്‍ ഈ പഠനം സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്.

ഓട്ടിസം, സ്‌കീസോഫ്രീനിയ തുടങ്ങിയ പല വൈകല്യങ്ങളും മനുഷ്യരുടേതാണ്. എന്നാല്‍ ഈ വൈകല്യങ്ങള്‍ക്ക് ഒന്നുമുള്ള ഒരു ശാശ്വത പരിഹാരം കണ്ടെത്താന്‍ ഇന്നും വൈദ്യശാസ്ത്രത്തിന് ആയിട്ടില്ല. ഇപ്പോള്‍ എലികളില്‍ നടത്തിക്കൊണ്ടിരിക്കുന്ന പഠനം ഈ വൈകല്യങ്ങളുടെ കാരണങ്ങളിലേക്കും അതിന്റെ പരിഹാരങ്ങളിലേക്കും എത്തിക്കും എന്നുള്ള പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍ .

കരള്‍, വൃക്കകള്‍, പ്രോസ്റ്റേറ്റ് ഗ്രന്ഥികള്‍ അല്ലെങ്കില്‍ അവയുടെ പ്രധാന ഭാഗങ്ങള്‍ എന്നിവയെ പ്രതിനിധീകരിക്കുന്നതിനായി നിര്‍മ്മിച്ച മനുഷ്യാവയവങ്ങളോട് സാമ്യമുള്ള മസ്തിഷ്‌ക 'ഓര്‍ഗനോയിഡുകള്‍' സൃഷ്ടിക്കുന്ന ടീമിന്റെ മുമ്പത്തെ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കിയാണ് ഗവേഷണം നടത്തുന്നത്. മസ്തിഷ്‌കത്തെ ഓര്‍ഗനോയിഡുകളാക്കാന്‍, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ മനുഷ്യ ചര്‍മ്മകോശങ്ങളെ സ്റ്റെം സെല്ലുകളാക്കി മാറ്റുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് അവയെ പലതരം മസ്തിഷ്‌ക കോശങ്ങളാക്കി മാറ്റി. ആ കോശങ്ങള്‍ പിന്നീട് പെരുകി മനുഷ്യ മസ്തിഷ്‌കത്തിന്റെ ഏറ്റവും പുറം പാളിയായ സെറിബ്രല്‍ കോര്‍ട്ടെക്സിനോട് സാമ്യമുള്ള ഓര്‍ഗനോയിഡുകള്‍ രൂപപ്പെടുന്നു, ഇത് മെമ്മറി, ചിന്ത, പഠനം, യുക്തി, വികാരങ്ങള്‍ എന്നിവയില്‍ പ്രധാന പങ്ക് വഹിക്കുന്നു. 

ഏതായാലും പുതിയ പഠനം ഇന്നും നിഗൂഢമായിരിക്കുന്ന പല കാര്യങ്ങള്‍ക്കും ഉത്തരം നല്‍കും എന്നാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

നാലാമതും ഗർഭിണിയായ ഭാര്യയോട് ബിസിനസ് ടൂറെന്ന് പറഞ്ഞു, വെള്ളപ്പൊക്കത്തിൽപ്പെട്ടു; അന്വേഷിച്ചപ്പോൾ കാമുകിയുടെ കൂടെ ഹോട്ടലിൽ
'വെറുപ്പ് സഹായിക്കില്ല'; സ്വന്തം രാജ്യത്തെ കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കരുതെന്ന് ഇന്ത്യക്കാരോട് ഫ്രഞ്ച് യുവതിയുടെ ഉപദേശം