Viral video: സ്രാവിന്റെ മുട്ട കണ്ടെത്തി, വീഡിയോയുമായി യുവതി, അവിശ്വസനീയം എന്ന് സോഷ്യൽ മീഡിയ 

Published : Jun 02, 2023, 07:59 AM ISTUpdated : Jun 02, 2023, 08:04 AM IST
Viral video: സ്രാവിന്റെ മുട്ട കണ്ടെത്തി, വീഡിയോയുമായി യുവതി, അവിശ്വസനീയം എന്ന് സോഷ്യൽ മീഡിയ 

Synopsis

നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിൽ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. മിക്കവർക്കും അത് ഒരു സ്രാവിന്റെ മുട്ടയാണ് എന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി.

മുട്ടയിടുന്ന പലതരം ജീവികളെ കുറിച്ച് നമുക്ക് അറിയാം അല്ലേ? എന്നാൽ, സ്രാവുകൾ മുട്ടയിടുന്ന ജീവികളാണ് എന്ന് അറിയാമായിരുന്നോ? അതേ, ചിലയിനം സ്രാവുകൾ മുട്ടയിടുന്ന ജീവികളാണ്. ആറ് മുതൽ ഒമ്പത് മാസം കൊണ്ടാണ് അവ വിരിയുന്നത്. സാധാരണ, കടലുകളിൽ മുങ്ങിക്കിടക്കുന്ന പാറകളിലും പാറയിടുക്കുകളിലും ഒക്കെയാണ് ഇവ മുട്ടയിടുന്നത്. എന്നിരുന്നാലും ചിലപ്പോൾ അവ തിരകളിൽ പെട്ട് കരകളിലേക്കും എത്താറുണ്ട്. അതുപോലെ ഒരു സ്രാവിന്റെ മുട്ട കണ്ടെത്തിയ വീഡിയോ അടുത്തിടെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. 

കടലിൽ നിന്നും കടൽക്കരയിൽ നിന്നുമൊക്കെയുള്ള വസ്തുക്കൾ ശേഖരിക്കുന്ന റെബേക്ക (@california.shelling)  എന്ന യുവതിയാണ് കാലിഫോർണിയ ബീച്ചിൽ നിന്നും സ്രാവിന്റെ മുട്ട കണ്ടെത്തിയത്. അത് നല്ല മൃദുലമായതും സ്പോഞ്ചിയുമാണ് എന്നും റെബേക്ക പറയുന്നുണ്ട്. ഒപ്പം തന്നെ അതിന്റെ അകത്ത് ഭ്രൂണമുണ്ട് എന്നും റെബേക്ക പറയുന്നു. 

ചില സ്രാവുകൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നു. എന്നാൽ, ചിലയിനം സ്രാവുകൾ മുട്ടയിടാറാണ് എന്നും റെബേക്ക വിശദീകരിക്കുന്നുണ്ട്. കാലിഫോർണിയ ഹോൺ ഷാർക്ക് അങ്ങനെ മുട്ടയിടുന്നവയുടെ കൂട്ടത്തിൽ പെട്ടതാണ് എന്നും റെബേക്ക അടിക്കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. 

നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിൽ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. മിക്കവർക്കും അത് ഒരു സ്രാവിന്റെ മുട്ടയാണ് എന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി. ആ അത്ഭുതം അവർ കമന്റുകളിൽ പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് ഒരു സ്രാവിന്റെ മുട്ടയാണ് എന്ന് വിശ്വസിക്കാൻ പ്രയാസം തോന്നുന്നു എന്നാണ് പലരും കുറിച്ചിരിക്കുന്നത്. 

എന്നാൽ, മറ്റ് ചിലർ ഇങ്ങനെ സ്രാവിന്റെയോ കടലാമകളുടെയോ മുട്ടകൾ തീരത്ത് നിന്നും നിങ്ങൾ കണ്ടെടുക്കുകയാണ് എങ്കിൽ പ്രദേശത്തെ അക്വാട്ടിക് സെന്ററിനെയോ മറൈൻ വൈൽഡ് ലൈഫ് സെന്ററിനെയോ ബന്ധപ്പെടുന്നത് ഉചിതമാണ് എന്നും അഭിപ്രായപ്പെട്ടു. 

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!