കടൽപ്പക്ഷികളെ പേടിപ്പിച്ച് തുരത്തണം, ജോലിക്ക് ആളെ തിരഞ്ഞ് മൃ​ഗശാല

Published : May 02, 2023, 10:50 AM IST
കടൽപ്പക്ഷികളെ പേടിപ്പിച്ച് തുരത്തണം, ജോലിക്ക് ആളെ തിരഞ്ഞ് മൃ​ഗശാല

Synopsis

ജോലിക്ക് വേണ്ടി അപേക്ഷിക്കുന്നവർ പുറത്തിറങ്ങാൻ തയ്യാറാകുന്നവരും പക്ഷികളുടെ വേഷത്തിൽ കംഫർട്ട് തോന്നുന്നവരും ആയിരിക്കണം എന്നും പരസ്യത്തിൽ പറയുന്നുണ്ട്. 

ലോകത്ത് വളരെ ഏറെ വ്യത്യസ്തങ്ങളായ ജോലികൾ പലതും ഉണ്ട്. അതുപോലെ ഇം​ഗ്ലണ്ടിലെ ബ്ലാക്ക്പൂൾ മൃ​ഗശാല വളരെ വ്യത്യസ്തമായ ഒരു ജോലിക്ക് ആളുകളെ അന്വേഷിക്കുകയാണ്. നിലവിൽ 200 -ലധികം ആളുകൾ ജോലിക്ക് അപേക്ഷ നൽകി കഴിഞ്ഞു. എന്താണ് ജോലി എന്നല്ലേ? കടൽപ്പക്ഷികളെ പേടിപ്പിച്ച് തുരത്തിയോടിക്കണം. 

മൃ​ഗശാലയിൽ നിരന്തരം ശല്യക്കാരാണത്രെ കടൽപ്പക്ഷികൾ. അവ സന്ദർശകരെ അടക്കം പലപ്പോഴും വല്ലാതെ ഉപദ്രവിക്കുന്നു. ഇതേ തുടർന്നാണ് അവയെ തുരത്തിയോടിക്കാൻ വേണ്ടി ആളുകളെ അന്വേഷിക്കുന്നത്. വെറുതെ കൈകൊട്ടിയൊന്നും പേടിപ്പിച്ച് വിടാമെന്ന് കരുതണ്ട. ഈ പക്ഷികൾക്ക് ഭയം തോന്നുന്ന വിധത്തിലുള്ള പക്ഷികളുടെയും മറ്റും വേഷമൊക്കെ ധരിച്ചാണ് ഇവയെ തുരത്തേണ്ടത്. 

വിജയികളായ ഉദ്യോഗാർത്ഥികൾക്ക് ഉടനെ തന്നെ സംഘത്തിന്റെ കടൽപ്പക്ഷികളെ തുരത്തുന്ന ആളുകളായി ജോലിയിൽ പ്രവേശിക്കാം എന്നും ജോലിക്ക് വേണ്ടിയുള്ള പരസ്യത്തിൽ പറയുന്നു. ജോലിക്ക് വേണ്ടി അപേക്ഷിക്കുന്നവർ പുറത്തിറങ്ങാൻ തയ്യാറാകുന്നവരും പക്ഷികളുടെ വേഷത്തിൽ കംഫർട്ട് തോന്നുന്നവരും ആയിരിക്കണം എന്നും പരസ്യത്തിൽ പറയുന്നുണ്ട്. 

കടൽത്തീരത്ത് പ്രവർത്തിക്കുന്ന ഒരു സ്ഥാപനം എന്ന നിലയിൽ, ബ്ലാക്ക്പൂളിൽ കടൽക്കാക്കകൾ കുറവല്ല. എന്നിരുന്നാലും, നമ്മുടെ സന്ദർശകരിൽ നിന്നും ഞങ്ങളുടെ മൃഗങ്ങളുടെ അടുത്തുനിന്നും അവ നിരന്തരം ഭക്ഷണം മോഷ്ടിക്കാൻ ശ്രമിക്കുകയാണ്. അതിനാൽ അവ ശല്ല്യക്കാരായി മാറുന്നു എന്നും പരസ്യത്തിൽ പറയുന്നുണ്ട്. അതുപോലെ സന്ദർശകർ വരുമ്പോൾ അവർ എത്തുന്ന സ്ഥലങ്ങളും ഭക്ഷണം കഴിക്കുന്ന സ്ഥലങ്ങളുമെല്ലാം വൃത്തിയായിരിക്കണം എന്നും അതുകൊണ്ട് കൂടിയാണ് കടൽപ്പക്ഷികളെ തുരത്താൻ ആളെ അന്വേഷിക്കുന്നത് എന്നും മൃ​ഗശാല പറയുന്നു. 

ഏതായാലും പരസ്യം വന്നതോട് കൂടി തന്നെ നിരവധിപ്പേരാണ് അപേക്ഷ അയച്ചിരിക്കുന്നത്. ഈ ജോലി ആളുകളെ ആകർഷിക്കുന്നുണ്ട് എന്നാണ് ഇതിൽ നിന്നും മനസിലാവുന്നത്. 

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ