
ഭൂമിയില്‍ ഉറുമ്പുകള്‍ പലവിധമുണ്ട്. ചോണനുറുമ്പ്, കട്ടുറുമ്പ്, അങ്ങനെ 11,000 ഇനം ഉറുമ്പുകള്‍ ഭൂമുഖത്തുണ്ടെന്ന് ജന്തുശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. അതിലൊന്ന് 'Cow Killer' എന്ന പേരില്‍ അമേരിക്കയില്‍ പ്രത്യേകിച്ചും ഫ്ലോറിഡയില്‍ പ്രശസ്തനാണ്. സത്യത്തില്‍ ചുവന്ന വെൽവെറ്റ് നിറത്തിലുള്ള ഈ ഉറുമ്പ് കന്നുകാലികളുടെ മരണത്തിന് ഉത്തരവാദിയല്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ അവയുടെ ഒരു കുത്ത് സൃഷ്ടിക്കുന്ന വേദന വളരെ കടുത്തതാണ്. ഇതിനാലാണ് ഈ ഉറുമ്പുകള്‍ക്ക് അത്തരമൊരു പേര് വരാന്‍ കാരണം.
കഴിഞ്ഞ ദിവസം അത്തരമൊരു ഉറുമ്പിന്‍റെ കടിയേറ്റ പാടുകളുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവയ്ക്കപ്പെട്ടു. കടിച്ച ഉറുമ്പിനെ കുറിച്ച് കൂടുതലൊന്നും അറിയില്ലാത്തതിനാലും അതെന്ത് ജീവിയാണെന്ന് തിരിച്ചറിയാനുമായി അദ്ദേഹത്തിന്‍റെ സുഹൃത്തായ റോജർ ജോൺസ് ചിത്രങ്ങള്‍ സഹിതം അണ്‍സീന്‍ ഫ്ലോറിഡ എന്ന ഫേസ്ബുക്ക് പേജില്‍ മുമ്പ് പങ്കുവച്ചിരുന്നു. അതിന്‍റെ മറുകുറിപ്പായിരുന്നു കഴിഞ്ഞ ദിവസം പങ്കുവച്ചത്. ഉറുമ്പ് കടിച്ചയാളുടെ തുടയില്‍ ഏതാണ്ട് നാല് ഇഞ്ചോളം പ്രദേശത്ത് ചുവന്ന് തുടുത്ത നിലയിലായിരുന്നു. എറിക് ബ്രൂവർ എന്നയാള്‍ അണ്‍സീന്‍ ഫ്ലോറിഡ എന്ന ഫേസ്ബുക്ക് പേജില്‍ തന്‍റെ പഴയ ചിത്രങ്ങള്‍ വീണ്ടും പോസ്റ്റ് ചെയ്തുകൊണ്ട് ഇങ്ങനെ എഴുതി, 'റോജർ ജോൺസ് ഇവിടെ ഒരു ചുവന്ന വെൽവെറ്റ് ഉറുമ്പിന്‍റെയോ ചിറകില്ലാത്ത കടന്നലിന്‍റെയോ പശുവിനെ കൊല്ലുന്നവന്‍റെയോ ഫോട്ടോ പോസ്റ്റ് ചെയ്തു. എല്ലാ ജീവജാലങ്ങളും ഒരു ചെറിയ തീ ഉറുമ്പല്ല. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ അനുഭവിച്ച കടിയുടെ ചിത്രം ഇതാ.' എന്നായിരുന്നു ആ കുറിപ്പ്.
2020 ന്‍റെ മധ്യത്തിലായിരുന്നു എറികിനെ 'cow killer' ഉറുമ്പ് കടിച്ചത്. ഫ്ലോറിഡയിലെ ഡാവൻപോർട്ടിലുള്ള ഒരു പബ്ലിക്‌സ് സൂപ്പർമാർക്കറ്റിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായിരുന്നു അത്. 'ബൈക്ക് നിന്നും ഇറങ്ങി രണ്ട് ചുവടുകൾക്ക് ശേഷം തനിക്ക് കുത്തേറ്റു. എന്‍റെ വലത് തുടയിൽ ആരോ എന്നെ സിഗരറ്റ് കൊണ്ട് കത്തിക്കുന്നത് പോലെയാണ് അനുഭവപ്പെട്ടത്. എറിക് ന്യൂസ് വീക്കിനോട് ആ സംഭവം വിശദീകരിച്ചു. "ഞാൻ ഉടനെ എന്‍റെ കാലിൽ തട്ടി, പ്രാണി എന്‍റെ പാന്‍റിൽ നിന്ന് താഴേക്ക് വീണു. 1.5 സെന്‍റ്മീറ്റർ നീളമുള്ള കടും ചുവപ്പും കറുപ്പും നിറത്തിലുള്ള ഒരു ചെറു പ്രാണി. അതിന് മുമ്പോ ശേഷമോ അത്തരമൊരെണ്ണത്തിനെ ഞാന്‍ കണ്ടിട്ടില്ല. " എറിക് കൂട്ടിച്ചേര്‍ത്തു.
ഫ്ലോറിഡ സര്‍വ്വകലാശാലയുടെ കണക്കനുസരിച്ച്, കടന്നൽ കുടുംബത്തിൽപ്പെട്ട വെൽവെറ്റ് ഉറുമ്പിന്‍റെ 435 ഇനങ്ങളെയാണ് ഇതിനകം രേഖപ്പെടുത്തിയിരിക്കുന്നത്. അവയെല്ലാം തന്നെ വടക്കേ അമേരിക്കയിലാണ് കണ്ടെത്തിയത്. ഫ്ലോറിഡയിൽ മാത്രം അവയുടെ 50 ഓളം വൈവിധ്യങ്ങളുണ്ട്. ഈ പ്രാണികള്‍ പരാന്നഭോജികളാണ്. കാരണം അവ മറ്റ് പ്രാണികളുടെ പ്യൂപ്പയിൽ മുട്ടയിടുന്നു. പുതിയ ജീവി പുറത്ത് വരുമ്പോള്‍ യഥാര്‍ത്ഥ പ്യൂപ്പയെ അത് കൊന്ന് തിന്നുന്നു. ഇതിന്‍റെ കുത്തിന് അതിശക്തമായ വേദനയാണ്. ഈ ശക്തമായ വേദനയാണ് ഉറുമ്പിന് 'പശു കൊലയാളി' എന്ന് പേര് വീഴാന്‍ കാരണം. അല്ലാതെ ഇവയ്ക്ക് പശുക്കളെ കൊല്ലാനുള്ള കഴിവില്ല. എന്നാല്‍ ഇവ സാധാരണയായി അക്രമകാരിയല്ല. മറിച്ച് ആരെങ്കിലും ഉപദ്രവിച്ചാലോ പ്രകോപിപ്പിച്ചാലോ മാത്രമാണ് ഇവ അക്രമണത്തിന് മുതിരുക.
ലോകമെമ്പാടുമുള്ള 550 ല്‍ അധികം കുട്ടികളുടെ അച്ഛനായ ബീജ ദാതാവിന് വിലക്കേര്‍പ്പെടുത്തി കോടതി