ആളുകളെയും നായകളെയും പരക്കെ ആക്രമിച്ച് കടൽകാക്കകൾ, എതിരിടാൻ നിയമിച്ചത് പരുന്തിനെ

Published : Mar 31, 2022, 10:49 AM IST
ആളുകളെയും നായകളെയും പരക്കെ ആക്രമിച്ച് കടൽകാക്കകൾ, എതിരിടാൻ നിയമിച്ചത് പരുന്തിനെ

Synopsis

ലോക്ക്ഡൗൺ സമയത്ത് ആ പ്രദേശം കടൽക്കാക്കകളുടെ കേന്ദ്രമായിരുന്നു. അവ നായ്ക്കളെ ആക്രമിച്ചു.

ആളുകളെയും നായ്ക്കളെയും ആക്രമിക്കുന്ന 'കൊലയാളി' കടൽക്കാക്കകളെ(seagulls) നേരിടാൻ പരുന്തി(hawk)നെ നിയമിച്ച് ലണ്ടൻ കൗൺസിൽ. സോഹോയിലെ ബെർവിക്ക് സ്ട്രീറ്റിലെ കെംപ് ഹൗസിന് സമീപമുള്ള താമസക്കാരെയും സന്ദർശകരെയും കടൽകാക്കകൾ ഒരു മയവുമില്ലാതെ ആക്രമിക്കുകയാണത്രെ. മേയ് മാസത്തിന്റെ തുടക്കത്തിൽ കടൽകാക്ക കൂടുണ്ടാക്കുന്ന സമയത്ത് പ്രദേശത്ത് വെസ്റ്റ്മിൻസ്റ്റർ സിറ്റി കൗൺസിൽ അവയുടെ ആക്രമണം നിയന്ത്രിക്കാൻ പരുന്തിനെ നിയമിക്കുകയായിരുന്നു. 

ഈ ഇരപിടിയൻ പക്ഷികൾ ഭയപ്പെടുത്താൻ പരിശീലിപ്പിക്കപ്പെട്ടവയാണ്. എന്നാൽ, അവ കൊല്ലില്ല എന്നും കൗൺസിൽ പറയുന്നു. കൗൺസിലിന്റെ പരിസ്ഥിതി എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജ് മിസ്‌ത്രി പറഞ്ഞു: “അതിശബ്‌ദമുള്ളതിനാൽ, കടൽകാക്കകൾ ഭക്ഷണത്തിനായുള്ള തിരയലിൽ കുഴപ്പം സൃഷ്ടിക്കുന്നു. മാത്രമല്ല അവയുടെ വിസർജ്ജനം സാൽമൊണല്ല പോലുള്ള രോഗങ്ങൾ പരത്തുകയും ചെയ്യും.“

വഴിയാത്രക്കാർക്കും ചെറിയ നായ്ക്കൾക്കും നേരെ ഈ കടൽകാക്കകൾ തുടർച്ചയായി ആക്രമണം നടത്തുന്നതായും ലോക്കൽ ഡെമോക്രസി റിപ്പോർട്ടിംഗ് സർവീസിനോട് പ്രദേശവാസികൾ പറഞ്ഞിരുന്നു. കഴിഞ്ഞ വസന്തകാലത്ത് മേൽക്കൂരയിലെ ഒരു കൂട് മാറ്റിയതിനെ തുടർന്ന് ഒരു സ്ത്രീ ആക്രമിക്കപ്പെട്ടുവത്രെ.

ലോക്ക്ഡൗൺ സമയത്ത് ആ പ്രദേശം കടൽക്കാക്കകളുടെ കേന്ദ്രമായിരുന്നു. അവ നായ്ക്കളെ ആക്രമിച്ചു. കടൽക്കാക്കകൾ തുടരെത്തുടരെ ഇറങ്ങിവന്ന് ഒരു പ്രാവിനെ കുത്തി കൊല്ലുന്നത് വരെ കാണാമായിരുന്നു എന്ന് പ്രദേശത്തെ ഒരു വ്യാപാരി പറയുന്നു. 

കൗൺസിലിന്റെ ലേബർ ഗ്രൂപ്പ് ഒരു വാർത്താക്കുറിപ്പിൽ പറഞ്ഞു: "കടൽകാക്കകളുടെ പ്രശ്നം തുടരുകയാണ്. ആ പ്രശ്നം നിയന്ത്രിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ ഞങ്ങൾ ഭവന വകുപ്പിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്." മുൻ ലണ്ടൻ മേയർ കെൻ ലിവിംഗ്സ്റ്റണാണ് 1990 -കളുടെ തുടക്കത്തിൽ പ്രാവുകളെ വേട്ടയാടാനും ഭയപ്പെടുത്താനും ട്രാഫൽഗർ സ്ക്വയറിൽ പരുന്തുകളെ പരിചയപ്പെടുത്തുന്നത്. പ്രാവുകൾ കളി തടസപ്പെടുത്തുന്നത് തടയാൻ വിംബിൾഡൺ ടെന്നീസ് ടൂർണമെന്റിലും പരുന്തുകളെ നിയമിച്ചിട്ടുണ്ട്.

ഏതായാലും കടൽക്കാക്കകളെ ഭയപ്പെടുത്തുക എന്ന പുതിയ ജോലിയാണ് ഇപ്പോൾ പരുന്ത് ഏറ്റെടുത്തിരിക്കുന്നത്. 

PREV
click me!

Recommended Stories

വിവാഹ വസ്ത്രത്തിൽ സോഫ്റ്റ്‌വെയർ പ്രശ്നം പരിഹരിച്ച വധുവിന് വിമ‍‍ർശനം; പിന്നാലെ ചുട്ട മറുപടി, വൈറൽ
വല്ലപ്പോഴും കിട്ടുന്ന ശമ്പളം, കടുത്ത അവഗണന; യുവതിയുടെ കുറിപ്പ് ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളെ വെളിപ്പെടുത്തുന്നു