ഇം​ഗ്ലണ്ടിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈം​ഗികാതിക്രമങ്ങൾ ദിനംപ്രതി കൂടുന്നു, ഒപ്പം ​ഗാർഹികപീഡനവും

Published : Jul 23, 2022, 10:16 AM IST
ഇം​ഗ്ലണ്ടിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈം​ഗികാതിക്രമങ്ങൾ ദിനംപ്രതി കൂടുന്നു, ഒപ്പം ​ഗാർഹികപീഡനവും

Synopsis

ഈ വർഷം മാർ‌ച്ച് വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ ​ഗാർഹികപീഡനവും വർധിച്ചതായി മനസിലാക്കാം. പൊലീസ് 909,504 കുറ്റകൃത്യങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ലോകം സാമൂഹികമായി പുരോ​ഗമിച്ചു എന്നാണ് പറയുന്നത്. ശാസ്ത്രം അതിവേ​ഗം വളരുകയാണ്. എന്നാൽ, ലോകത്തെല്ലായിടത്തും സ്ത്രീകൾ അതിക്രമങ്ങളെ അതിജീവിച്ച് കൊണ്ടിരിക്കുകയാണ്. അത് നമ്മുടെ കൊച്ചുകേരളത്തിലാണ് എങ്കിലും അങ്ങ് ദൂരെ ഇംഗ്ലണ്ടിലാണ് എങ്കിലും. ഇം​ഗ്ലണ്ടിലും വെയിൽസിലും പൊലീസ് രേഖകളനുസരിച്ച്, കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവുമധികം ലൈം​ഗികാതിക്രമങ്ങളും ബലാത്സം​ഗങ്ങളും ഈ വർഷമുണ്ടായി എന്നാണ്. 

70,330 ബലാത്സംഗങ്ങൾ ഉൾപ്പെടെ 2021-22 വർഷത്തിൽ 194,683 ലൈംഗിക കുറ്റകൃത്യങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2002/03 -മുതലാണ് ഇത്തരം കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തി വയ്ക്കാൻ തുടങ്ങിയത്. അതിന് ശേഷമുണ്ടായ ഏറ്റവും കൂടിയ നിരക്കാണിത്. ഇതിൽ വലിയ പ്രതിഷേധങ്ങൾക്കും കാമ്പയിനുകൾക്കും കാരണമായി തീർന്ന വലിയ കേസുകളടക്കം പെടുന്നു. 

സാറാ എവറാർഡ്, സബീന നെസ്സ എന്നിവരുടെ മരണം സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള എല്ലാത്തരം അക്രമങ്ങളെയും കുറിച്ച് ഉത്കണ്ഠയുണ്ടാക്കിയതായിരുന്നു. ഇത് വലിയ തരത്തിൽ ജനവികാരം ഇളക്കിവിടാൻ കാരണമായിരുന്നു.

കഴിഞ്ഞ ഏഴ് വർഷത്തിനിടയിലുണ്ടായ ലൈം​ഗികാതിക്രമങ്ങൾ അതിന് മുന്നിലെ കണക്കുകളുടെ ഇരട്ടിയിലധികമാണ്. 2014/15 ൽ 88,576 ആയിരുന്നു എങ്കിൽ അത് 2021-22 -ൽ 194,683 ആയി. ബലാത്സം​ഗക്കേസുകൾ കഴിഞ്ഞ ആറ് വർഷം കൊണ്ട് തന്നെ ഇരട്ടിയിൽ അധികമായിരിക്കുന്നു എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 2015-16 -ൽ 36,320 ആയിരുന്നത് 70,330 ആയി.

ഈ വർഷം മാർ‌ച്ച് വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ ​ഗാർഹികപീഡനവും വർധിച്ചതായി മനസിലാക്കാം. പൊലീസ് 909,504 കുറ്റകൃത്യങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ വർഷത്തേക്കാൾ 8% വും 2019/20 -ലെ പകർച്ചവ്യാധിക്ക് മുമ്പുള്ള വർഷത്തിൽ 12% വും ഇത് വർദ്ധിച്ചു.

കണക്കുകൾക്ക് പുറമെ പൊതുജനങ്ങളിൽ നിന്നും അവരുടെ അനുഭവങ്ങളും റെക്കോർഡ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് പ്രകാരം സ്ത്രീകൾ വീടുകൾക്ക് അകത്തുനിന്നും പുറത്ത് നിന്നും ​ഗാർഹിക പീഡനം മുതൽ ലൈം​ഗികാതിക്രമങ്ങൾ വരെ വലിയ തോതിൽ അതിജീവിക്കുകയാണ് എന്ന് പറയുന്നു. 

(ചിത്രങ്ങളിൽ സാറാ എവറാർഡിന്റെ കൊലപാതകത്തെ തുടർന്നുണ്ടായ അനുശോചനം)
 

PREV
Read more Articles on
click me!

Recommended Stories

അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്
10 ലക്ഷത്തിന്റെ കാർ വാങ്ങിയത് ജോലിയിലെ ടിപ്പ് മാത്രം ഉപയോ​ഗിച്ചെന്ന് യുവാവ്, ശമ്പളം മുഴുവന്‍ സേവിംഗ്സ്