ആളില്ലാത്ത നേരത്ത് വീട്ടിലൊരു സ്ത്രീ, 2 ദിവസത്തിന് ശേഷം അതേ വസ്ത്രത്തിൽ ആശുപത്രി ബ്രേസ്‍ലെറ്റുമായി വീണ്ടും

Published : Aug 13, 2026, 10:37 AM IST
door, house , dark

Synopsis

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി തോന്നിക്കുന്ന വിധം കൈയിൽ ആശുപത്രിയിലെ ബ്രേസ്ലെറ്റും ധരിച്ച്, ആദ്യ ദിവസം ധരിച്ച അതേ വസ്ത്രവുമായി രണ്ട് ദിവസത്തിന് ശേഷം ഈ സ്ത്രീ വീണ്ടും അപ്പാർട്ട്മെന്റിന് മുന്നിലെത്തിയത് ദമ്പതികളിൽ ഭീതി പരത്തി.

അവധിക്കാലം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ദമ്പതികളുടെ അപ്പാർട്ട്മെന്റിൽ അതിക്രമിച്ചു കയറി അപരിചിതയായ സ്ത്രീ. അമേരിക്കയിലെ ലോങ് ഐലൻഡ് സിറ്റിയിലാണ് സംഭവം നടന്നത്. ബിൽ കിം, യെലിം കിം ദമ്പതികളുടെ വീട്ടിലാണ് ഈ അസാധാരണമായ സംഭവമുണ്ടായത്. യെല്ലോസ്റ്റോൺ നാഷണൽ പാർക്കിൽ അവധിക്കാലം ആഘോഷിക്കാൻ പോയതായിരുന്നു ദമ്പതികൾ. ജൂലൈ 24 -നാണ് അപ്പാർട്ട്മെന്റിൽ അപരിചിതയായ സ്ത്രീ പ്രവേശിച്ചതായി ദമ്പതികളുടെ ഹോം സെക്യൂരിറ്റി സിസ്റ്റത്തിന് അലർട്ട് ലഭിച്ചത്. ലൈവ് ക്യാമറ പരിശോധിച്ച ദമ്പതികൾ, ഒരു സ്ത്രീ വീടിനുള്ളിൽ നടന്നുനീങ്ങുന്നതും ഡ്രിങ്ക്സ് കുടിക്കുന്നതും സോഫയിൽ വിശ്രമിക്കുന്നതും കണ്ട് ഞെട്ടിപ്പോയി.

ക്യാമറ ശ്രദ്ധയിൽപ്പെട്ട ആ സ്ത്രീ, ബുക്ക് ഷെൽഫിൽ ഉണ്ടായിരുന്ന ക്യാമറയും വലിച്ചൂരി മാറ്റുകയായിരുന്നു. കെട്ടിടത്തിലെ ഡോർമാൻ അബദ്ധത്തിൽ ഈ സ്ത്രീക്ക് അപ്പാർട്ട്മെന്റിലേക്കുള്ള പ്രവേശനം അനുവദിക്കുകയായിരുന്നുവെന്ന് ബിൽഡിങ് മാനേജ്മെന്റ് അറിയിച്ചു. നായയെ നടക്കാൻ കൊണ്ടുപോകുന്ന 'ഡോഗ് വാക്കർ' ആണെന്ന് തെറ്റിദ്ധരിച്ചാണ് ഡോർമാൻ ഇവരെ അകത്തേക്ക് കടത്തിവിട്ടത്. സംഭവത്തിന് പിന്നാലെ ഡോർമാനെ ജോലിയിൽ നിന്ന് നീക്കം ചെയ്തു.

ദമ്പതികളുടെ സുഹൃത്തുക്കൾ സ്ഥലത്തെത്തി സ്ത്രീയെ ചോദ്യം ചെയ്‌തെങ്കിലും, പിന്നീട് പൊലീസ് എത്തി ഇവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി തോന്നിക്കുന്ന വിധം കൈയിൽ ആശുപത്രിയിലെ ബ്രേസ്ലെറ്റും ധരിച്ച്, ആദ്യ ദിവസം ധരിച്ച അതേ വസ്ത്രവുമായി രണ്ട് ദിവസത്തിന് ശേഷം ഈ സ്ത്രീ വീണ്ടും അപ്പാർട്ട്മെന്റിന് മുന്നിലെത്തിയത് ദമ്പതികളിൽ ഭീതി പരത്തി. സംഭവത്തിൽ ആരുടെയും സാധനങ്ങൾ മോഷ്‌ടിച്ചിട്ടില്ലെങ്കിലും, ഈ സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സുരക്ഷാ നടപടികൾ ശക്തമാക്കുമെന്ന് ബിൽഡിങ് മാനേജ്മെന്റും അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഒരു കൊല്ലം മുമ്പ് ലീസിനെടുത്ത ഖനി, തൊഴിലാളികൾക്ക് കിട്ടിയത് 50 ലക്ഷത്തിന്റെ വജ്രം!
വീട്ടുകാരുടെ 50 ലക്ഷത്തിന്റെ എഫ് ഡി പൊട്ടിച്ച് വിദേശത്ത് പോയി, ഇപ്പോള്‍ അവസ്ഥ കഷ്ടം!