മുന്നിലുള്ള കുട്ടിയെ കണ്ടില്ല, മുന്നോട്ട് എടുത്ത കാറിന് അടിയില്‍പ്പെട്ട് കുട്ടിക്ക് ഗുരുതര പരിക്ക്, ഞെട്ടിപ്പിക്കുന്ന വീഡിയോ

Published : Aug 13, 2025, 10:29 PM IST
Child seriously injured under the car that was driven forward

Synopsis

കളിയില്‍ മുഴുകിയ കുട്ടി കാര്‍ മുന്നോട്ട് വരുന്നത് കണ്ടില്ല. കുട്ടി കാറിന് തൊട്ട് മുന്നിലുള്ളത് കാര്‍ ഡ്രൈവറും. 

 

കാഞ്ചർമാർഗിലെ എംഎംആർഡിഎ കോളനിയിൽ തെരുവിൽ കളിച്ചുകൊണ്ടിരുന്ന ഒരു ആൺകുട്ടിയെ വാഹനം ഇടിച്ചുതെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടി സിയോണ്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് റിപ്പോര്‍ട്ടുകൾ. ഓഗസ്റ്റ് 11 ന് വൈകുന്നേരം ഏകദേശം 4:43 ന് ആണ് സംഭവം നടന്നതെന്ന് ടൈം സ്റ്റാമ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പരേഷ് പാർമർ എന്ന എക്സ് അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.

സമൂഹ മാധ്യമങ്ങളില്‍ പങ്കുവ്ക്കപ്പെട്ട വൈറൽ വീഡിയോയില്‍, റോഡരികിൽ കളിക്കുന്ന ഒരു ആൺകുട്ടിയെ കാണാം. പിന്നാലെ മറ്റൊരു കുട്ടി കൂടി തെരുവിലേക്ക് കളിക്കാനായി എത്തുന്നു. ഇവരുടെ അവിടെ വച്ചിരുന്ന ഒരു ബൈക്കിനെ ചുറ്റി പരസ്പരം ഓടുന്നു. ഈ സമയം അല്പം മാറി നിർത്തിയിട്ടിലുന്ന ഒരു ഓട്ടോ റിക്ഷയ്ക്ക് പിന്നിലൂടെ ഒരു കാര്‍ വളവ് തിരിഞ്ഞ് കയറി വരുന്നു. പിന്നാലെ കാര്‍ അല്പനേരം അവിടെ നിർത്തിയിടുന്നു. അതിന് ശേഷം കാര്‍ വീണ്ടും മുന്നോട്ടെടുക്കുന്നു. ഈ സമയം കളിച്ച് കൊണ്ടിരിക്കുന്നതില്‍ ഒരു കുട്ടി ഓടിപ്പോവുകയും മറ്റേ കുട്ടി തെരുവില്‍ എന്തോ എടുത്ത് കൊണ്ട് അവിടെ ഇരിക്കുകയും ചെയ്യുന്നു.

 

 

ഈ സമയം കാര്‍ വീണ്ടും മുന്നോട്ട് എടുക്കുന്നു. നിലത്ത് ഇരിക്കുന്ന കുട്ടി ഡ്രൈവറുടെ കാഴ്ചയ്ക്ക് വെളിയിലാണ്. ഈ സമയം കാര്‍ വീണ്ടും മുന്നോട്ട് എടുക്കുന്നു. കാര്‍ കുട്ടിയുടെ തൊട്ടടുത്ത് എത്താറായപ്പോൾ കാർ വരുന്നതിനെ കുറിച്ച് ഒന്നും അറിയാതെ കുട്ടി പെട്ടെന്ന് എഴുന്നേറ്റ് മുന്നോട്ട് നീങ്ങുന്നു. ഈ സമയം കാറും മുന്നോട്ട് നീങ്ങുന്നു. കാറിടിച്ച് കുട്ടി താഴെ വീഴുകയും കാര്‍ കുട്ടിക്ക് മുകളിലേക്ക് കയറുന്നതും ദൃശ്യങ്ങളില്‍ കാണാം. ഈസമയം സമീപത്ത് നിന്നവര്‍ ഓടിക്കൂടുകയും കാറിനോട് പിന്നോട്ടെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. കാര്‍ പിന്നോട്ടെടുത്തതിന് പിന്നാലെ ഒരു സ്ത്രീ കുട്ടിയെ കോരിയെടുത്ത് ചുമലിലേക്ക് ഇട്ട നടന്ന് പോകുന്നു. ആളുകൾ അല്പ സമയം അവിടെ നില്‍ക്കുകയും ഈ സമയം കാര്‍ വീണ്ടും മുന്നോട്ട് നീങ്ങുകയും ചെയ്യുന്നത് കാണാം.

കാര്‍ ഡ്രൈവറുടെ ബ്ലൈൻഡ് സ്പോട്ടിലാണ് കുട്ടി ഉണ്ടായിരുന്നത്. അതിനാല്‍ തന്നെ ഡ്രൈവർ കുട്ടിയെ കണാനുള്ള സാധ്യത വളരെ കുറവായിരുന്നു. കുട്ടിയാണെങ്കില്‍ വാഹനം വരുന്നതിനെ കുറിച്ച് അറിഞ്ഞുമില്ല. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ സിയോൺ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി റിപ്പോര്‍ട്ടുകൾ പറയുന്നു. കുട്ടിയുടെ പിതാവ് ഡ്രൈവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ഖേർവാഡി പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകൾ പറയുന്നു. തലയ്ക്കും കൈകൾക്കും ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. അശ്രദ്ധമായും അശ്രദ്ധമായും വാഹനമോടിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ബാധകമായ വകുപ്പുകൾ പ്രകാരം ഡ്രൈവർക്കെതിരെ കേസെടുത്തു.

 

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്