
കണ്ടിട്ടില്ലെങ്കിലും ദിനോസറുകളെ കുറിച്ച് കേള്‍ക്കാത്തവരായി ആരുമുണ്ടാകില്ല. ദിനോസറുകളുടെ കഥ പറയുന്ന ജുറാസിക് പാര്‍ക്ക് എന്ന സീരീസിലെ തന്‍റെ ആദ്യ സിനിമ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് ഇറക്കുന്നത് 1993 ലാണ്. പിന്നീട് ഇങ്ങോട്ട് ഏഴോളം സിനിമകള്‍ ഇതുമായി ബന്ധപ്പെട്ട് ഇറങ്ങി. എന്നാല്‍, ഇപ്പോള്‍ ഇതിനെക്കാള്‍ വലിയൊരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷവും നശിക്കാത്ത നിലയില്‍ ഒരു ദിനോസറിന്‍റെ തലയോട്ടി കണ്ടെത്തിയിരിക്കുന്നുവെന്നത് തന്നെ.
ഹോമോസാപ്പിയന്‍സിന് ദശലക്ഷക്കണക്കിന് വര്‍ഷം മുമ്പ് (മെസോസോയിക് യുഗം) ഭൂമിയില്‍ ജീവിച്ചിരുന്ന അതിഭീമാകാരമായ വന്യമൃഗങ്ങളാണ് ദിനോസറുകള്‍. ചിത്രകാരന്‍റെ ഭാവനയിലല്ലാതെ മനുഷ്യന്‍ നേരിട്ട് ഇതുവരെയായും ഒരു ദിനോസറിനെ കണ്ടിട്ടില്ല. എന്നാല്‍, ബിബിസിയിലെ തന്‍റെ ഏറ്റവും പുതിയ സീരീസില്‍ ദശലക്ഷക്കണക്കിന് വര്‍ഷം മുമ്പ് പരമ്പരതന്നെ നഷ്ടമായ ദിനോസറിന്‍റെ തലയോട്ടി അവതരിപ്പിച്ചിരിക്കുകയാണ് പ്രശസ്ത ഡോക്യുമെന്‍റിറി സംവിധായകനായ സര്‍ ഡേവിഡ് ആറ്റന്‍ബറോ. ദിനോസറുകളുടെ ചരിത്രം പറയുന്ന സീരിസിലായിരുന്നു ആറ്റന്‍ബറോ തന്‍റെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലിനെ കുറിച്ച് അറിയിച്ചത്. ലഭ്യമായ ദിനോസറിന്‍റെ താടിയെല്ലിന് മാത്രം ആറടി നീളമുണ്ട്. മേല്‍ത്താടിയിലും കീഴ്ത്താടിയിലും കഠാര പോലുള്ള പല്ലുകളും ഉണ്ട്. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും ദിനോസറിന്‍റെ തലയോട്ടിക്ക് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടന്‍റെ കടല്‍ത്തീരത്ത് നിന്നാണ് ഈ തലയോട്ടി കണ്ടെത്തിയത്.
360 കിലോമീറ്റർ വ്യാസത്തിൽ ആകാശത്ത് ചുവന്ന മോതിരവളയം; അന്യഗ്രഹ ബഹിരാകാശ പേടകമെന്ന് നെറ്റിസണ്‍സ് !
'ജുറാസിക്കിലെ ഏറ്റവും വലുതും ശക്തനുമായ വേട്ടക്കാരായിരുന്നു പ്ലിയോസറുകൾ. ഇവയുടെ തലയോട്ടിക്ക് രണ്ട് മീറ്ററിലധികം നീളവും കൂറ്റൻ ദംഷ്‌ട്രങ്ങളുമുണ്ട്. ഒരു മൃഗത്തെക്കുറിച്ച് നമ്മോട് ഏറ്റവും കൂടുതൽ പറയാൻ കഴിയുന്ന തലയോട്ടികൾ സാധാരണ നിലയില്‍ ഫോസിലൈസേഷന് മുമ്പ് തന്നെ എളുപ്പത്തിൽ തകർക്കപ്പെടും. എന്നാൽ ഇത് ഫലത്തിൽ കേടുപാടുകൾ കൂടാതെ ഇംഗ്ലണ്ടിന്‍റെ ഒരു തീരപ്രദേശമായ ലൈം റെജിസിലെ അറിയപ്പെടുന്ന ഇക്ത്യോസോറുകളെ (ichthyosaurs - ദിനോസറുകളെ കാലത്ത് കടലില്‍ ജീവിച്ചിരുന്ന ഭീമാകാരമായ മത്സ്യം) വേട്ടയാടിയ ഈ ഭയാനകമായ വേട്ടക്കാരെക്കുറിച്ചുള്ള എല്ലാത്തരം പുതിയ വിശദാംശങ്ങളും വെളിപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്യുന്നു.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്ലിയോസറിന്‍റെ തലയോട്ടി ഉപയോഗിച്ച്, പ്ലിയോസര്‍ ( pliosaur) എങ്ങനെ കാണപ്പെടുന്നു, അത് ഏങ്ങനെയാണ് പെരുമാറിയിരുന്നത്, വേട്ടയാടിയിരുന്നത് ഏങ്ങനെ എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ കഴിയും. ബിബിസി സ്റ്റുഡിയോസ് നാച്ചുറൽ ഹിസ്റ്ററി യൂണിറ്റാണ് ആറ്റൻബറോയും ജയന്‍റ് സീ മോൺസ്റ്ററും നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം നടന്ന ഒരു വോട്ടെടുപ്പ് പ്രകാരം സർ ഡേവിഡ് എക്കാലത്തെയും മികച്ച ബ്രിട്ടീഷ് ടിവി അവതാരക പട്ടം സ്വന്തമാക്കിയിരുന്നു.
നദിയുടെ മുകളിലൂടെ നടന്നു; 'നര്‍മ്മദാ ദേവി'യെന്ന് ജനം; അല്ലെന്ന് സ്ത്രീ, സത്യമെന്ത്?