ബാലിയിലേക്ക് മയക്കുമരുന്ന് കടത്തിയെന്ന് ആരോപണം, വധശിക്ഷയോ ജീവപര്യന്തമോ എന്നറിയാതെ യുവതി 

Published : Apr 10, 2023, 02:33 PM IST
ബാലിയിലേക്ക് മയക്കുമരുന്ന് കടത്തിയെന്ന് ആരോപണം, വധശിക്ഷയോ ജീവപര്യന്തമോ എന്നറിയാതെ യുവതി 

Synopsis

ഇന്തോനേഷ്യയിലെ ആന്റി ഡ്ര​ഗ് നിയമങ്ങൾ വളരെ കർശനമാണ്. അതിനാൽ കുറ്റം തെളിഞ്ഞാൽ മാനുവേലയ്ക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ നേരിടേണ്ടി വരും എന്നാണ് പറയുന്നത്.

ബാലിയിലേക്ക് മയക്കുമരുന്ന് കടത്തിയെന്ന് ആരോപിക്കപ്പെടുന്ന യുവതിയെ വധശിക്ഷയ്‍ക്ക് വിധിക്കാനോ ജീവപര്യന്തം തടവ് വിധിക്കാനോ ഉള്ള തയ്യാറെടുപ്പിൽ ഇന്തോനേഷ്യൻ ഭരണകൂടം. ഈ വർഷമാദ്യമാണ് ബ്രസീൽ സ്വദേശിയായ മാനുവേല വിറ്റോറിയ ഡി അരൗജോ ഫാരിയാസ് എന്ന 19 -കാരി ഇന്തോനേഷ്യയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ബാലിയിൽ എത്തിയത്. ഇവരുടെ ലഗേജിൽ മൂന്ന് കിലോഗ്രാം കൊക്കെയ്നുണ്ടായിരുന്നു. പിന്നാലെ മാനുവേല പിടിയിലാവുകയും ചെയ്തു. 

ബാലി രാജ്യാന്തര വിമാനത്താവളത്തിൽ വച്ചാണ് മാനുവേല പിടിയിലായത്. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ആരോപിച്ച് കഴിഞ്ഞ മൂന്ന് മാസമായി മാനുവേല കസ്റ്റഡിയിലാണ്. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ സാധ്യമായ പരമാവധി ശിക്ഷ യുവതിക്ക് നൽകണം എന്നാണ് പ്രോസിക്യൂട്ടർമാർ കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടത്. 

ഇന്തോനേഷ്യയിലെ ആന്റി ഡ്ര​ഗ് നിയമങ്ങൾ വളരെ കർശനമാണ്. അതിനാൽ കുറ്റം തെളിഞ്ഞാൽ മാനുവേലയ്ക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ നേരിടേണ്ടി വരും എന്നാണ് പറയുന്നത്. ഇവർ മയക്കുമരുന്ന് സംഘത്തോടൊപ്പം പ്രവർത്തിക്കുന്ന ആളാണ് എന്നാണ് പ്രോസിക്യൂട്ടർമാർ കോടതിയെ അറിയിച്ചത്. എന്നാൽ, മാനുവേലയെ അവൾ വിശ്വസിച്ചിരുന്ന ചിലർ ചേർന്ന് കബളിപ്പിക്കുകയായിരുന്നു എന്നാണ് അവളുടെ അഭിഭാഷകർ വാദിച്ചത്. 

അടിവസ്ത്രങ്ങളും പെർഫ്യൂമുകളും വിറ്റാണ് 19 കാരിയായ മാനുവേല ജീവിക്കുന്നത്. അവളുടെ അമ്മ താമസിക്കുന്ന ബ്രസീലിലെ സാന്താ കാറ്ററീനയ്ക്കും പിതാവ് താമസിക്കുന്ന പാരയ്ക്കും ഇടയിലാണ് അവൾ കഴിഞ്ഞിരുന്നത്. അവളുടെ അഭിഭാഷകൻ ഡേവി ലിറ ഡ സിൽവ അവകാശപ്പെടുന്നത് ബാലിയിലെ ക്ഷേത്രങ്ങളെ കുറിച്ച് പറഞ്ഞ ശേഷം അവളെ ഒരു സംഘം ആളുകൾ ചതിക്കുകയായിരുന്നു എന്നാണ്. അവളുടെ അമ്മയുടെ രോ​ഗശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കാനാണ് അവൾ ബാലിയിൽ എത്തിയത് എന്നും അഭിഭാഷകർ പറയുന്നു. 

അന്താരാഷ്ട്രനിയമത്തിൽ കൂടുതൽ മികവുള്ള ആളുകളെ മകൾക്ക് വേണ്ടി ഹാജരാക്കുന്നതിനായി മാനുവേലയുടെ അമ്മ ഒരു ക്രൗഡ്ഫണ്ടിം​ഗ് ആരംഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം ഇപ്പോഴും നടക്കുകയാണ്. 

PREV
click me!

Recommended Stories

പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?
'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം