'എങ്ങനെയെങ്കിലും ഈ ചായ കുടിക്ക് സാറേ', കാമുകി തരുമോ ഇത്രയും കെയര്‍? സൊമാറ്റോയുടെ മെസ്സേജ് പങ്കുവച്ച് യുവാവ് 

Published : Jan 17, 2025, 11:35 AM ISTUpdated : Jan 17, 2025, 01:18 PM IST
'എങ്ങനെയെങ്കിലും ഈ ചായ കുടിക്ക് സാറേ', കാമുകി തരുമോ ഇത്രയും കെയര്‍? സൊമാറ്റോയുടെ മെസ്സേജ് പങ്കുവച്ച് യുവാവ് 

Synopsis

'മധുരമില്ലാത്ത ചായ കുടിക്കാൻ തനിക്ക് കഴിയില്ല' എന്നാണ് ഇഷാൻ മറുപടി നൽകുന്നത്. അതിന് തിരികെ വന്ന മെസ്സേജാണ് കൂടുതൽ രസകരം.

ബെം​ഗളൂരുവിൽ നിന്നുള്ള യൂട്യൂബറാണ് ഇഷാൻ ശർമ്മ. അടുത്തിടെ സൊമാറ്റൊയുമായി നടത്തിയ ഒരു രസകരമായ സംഭാഷണത്തിന്റെ സ്ക്രീൻഷോട്ട് ഇഷാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. വളരെ പെട്ടെന്നാണ് സ്ക്രീൻഷോട്ട് പങ്കിട്ടു കൊണ്ടുള്ള പോസ്റ്റ് ശ്രദ്ധ നേടിയത്. 

ശർക്കര ചേർത്ത, മധുരമുള്ള ചായയാണ് ഇഷാൻ ശർമ്മ സൊമാറ്റോയിൽ ഓർഡർ ചെയ്തത്. എന്നാൽ, കിട്ടിയതോ മധുരമില്ലാത്ത ചായയും. എന്നാൽ, ഇതിനേക്കാളേറെ ഇഷാന് രസകരമായി തോന്നിയത് ഇതറിയിച്ചപ്പോൾ അവരുടെ കസ്റ്റമർ സർവീസിൽ നിന്നുള്ള പ്രതികരണമാണ്. 

'തനിക്ക് ഇപ്പോൾ ഈ ചായ കുടിക്കാനാവില്ല' എന്നാണ് ഇഷാൻ തന്റെ സന്ദേശത്തിൽ പറയുന്നത്. എന്നാൽ, കസ്റ്റമർ സർവീസിൽ നിന്നും പറയുന്നത്, 'സർ, ഇപ്പോൾ ഈ ചായ കുടിക്കൂ' എന്നാണ്. മാത്രമല്ല, ശർക്കരയുടെ പൈസ റീഫണ്ട് ചെയ്ത് തരാമെന്നും ചാറ്റിൽ പറയുന്നുണ്ട്. 

'മധുരമില്ലാത്ത ചായ കുടിക്കാൻ തനിക്ക് കഴിയില്ല' എന്നാണ് ഇഷാൻ മറുപടി നൽകുന്നത്. അതിന് തിരികെ വന്ന മെസ്സേജാണ് കൂടുതൽ രസകരം. ഇഷാന്റെ അവസ്ഥ മനസിലാകും എന്നാണ് പ്രതികരണം. 'രാവിലെ എങ്ങനെ അനുഭവപ്പെടും എന്ന് എനിക്കറിയാം, ചായയില്ലെങ്കിൽ അത് നിങ്ങളെ ലോസ്റ്റ് ആയതുപോലെയുള്ള അവസ്ഥയിൽ എത്തിക്കും' എന്നാണ് കസ്റ്റമർ സർവീസിൽ നിന്നുള്ള മെസ്സേജ്. 

'ദയവായി സർ..! ഇന്നത്തേക്ക് ഈ ചായ കുടിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു! നിങ്ങൾക്ക് ഇങ്ങനെ ഫീൽ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല' എന്നും മെസ്സേജിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. 

വളരെ പെട്ടെന്നാണ് സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. അടുത്ത ഒരു സുഹൃത്ത് നൽകുന്ന പിന്തുണയാണ് സൊമാറ്റോ തനിക്ക് നൽകിയത് എന്നാണ് ഇഷാൻ പറയുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. 

അതേസമയം, സൊമാറ്റോയും പോസ്റ്റിന് കമന്റ് നൽകി. രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പർ നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

പണിക്ക് പോയില്ലെങ്കിലും ജീവിക്കാം, എന്നാലും പോവും, 80 കോടി ലോട്ടറിയടിച്ച യുവാവ് 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!