ആകെയുണ്ടായിരുന്ന 10 രൂപ നീട്ടി അവൻ പറഞ്ഞു, രക്ഷിക്കണം; സൈക്കിൾ ഇടിച്ചിട്ട കോഴിക്കുഞ്ഞുമായി കുട്ടി ആശുപത്രിയിലേക്ക്

Published : Sep 29, 2025, 03:19 PM IST
viral post

Synopsis

ആശുപത്രിയിലെത്തിയ കുട്ടി കോഴിക്കുഞ്ഞിനെ എങ്ങനെയെങ്കിലും ജീവനോടെ തിരികെ വേണമെന്ന് പറഞ്ഞ് തന്റെ കയ്യിൽ ആകെയുണ്ടായിരുന്ന 10 രൂപ ഡോക്ടർക്ക് നൽകുകയായിരുന്നു.

ചിലപ്പോൾ കൊച്ചുകുട്ടികളുടെ നിഷ്കളങ്കതയ്ക്ക് പകരം വയ്ക്കാനായി ഈ ലോകത്ത് മറ്റൊന്നും ഇല്ലാത്തതുപോലെ നമുക്ക് തോന്നാറുണ്ട്. മിസോറാമിൽ നിന്നുള്ള ഈ ആറ് വയസുകാരനും നമ്മെ ഓർമ്മിപ്പിക്കുന്നത് മറ്റൊന്നുമല്ല. അവന്റെ നിഷ്കളങ്കമായ ഒരു പ്രവൃത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡയയിൽ ആളുകളുടെ ഹൃദയത്തെ തൊടുന്നത്. മറ്റ് ജീവികളോടുള്ള സഹാനുഭൂതിയും കരുണയുമാണ് ഒരാളെ മനുഷ്യനാക്കി മാറ്റുന്നത് എന്ന് നാം പറയാറുണ്ട്. അതിന് പ്രായം ഒരിക്കലും ഒരു തടസമല്ല എന്ന് തെളിയിക്കുന്നതാണ് ഈ ബാലന്റെ ചിത്രം.

ഡെറക് സി ലാൽചൻഹിമ എന്ന ആറ് വയസുകാരൻ തെരുവിലൂടെ സൈക്കിൾ ഓടിച്ചുപോവുകയായിരുന്നു. ആ സമയത്താണ് അബദ്ധത്തിൽ അവന്റെ സൈക്കിൾ അയൽക്കാരന്റെ കോഴിക്കുഞ്ഞിനെ ചെന്നിടിക്കുന്നത്. എന്നാൽ, പിന്നീട് സംഭവിച്ച കാര്യങ്ങളാണ് നെറ്റിസൺസിനെ സ്പർശിച്ചിരിക്കുന്നത്. കോഴിക്കുഞ്ഞിനെ ഇടിച്ചിട്ടതോടെ പേടിച്ച് ആ സ്ഥലത്ത് നിന്നും ഓടിപ്പോവുകയായിരുന്നില്ല ഡെറക്. പകരം അവൻ വളരെ ശ്രദ്ധയോടെ കോഴിക്കുഞ്ഞിനെയും എടുത്ത് അടുത്തുള്ള ആശുപത്രിയിലെത്തി. എന്നാൽ, അപ്പോഴേക്കും കോഴിക്കു‍ഞ്ഞിന് ജീവൻ നഷ്ടപ്പെട്ടിരുന്നു.

 

 

ആശുപത്രിയിലെത്തിയ കുട്ടി കോഴിക്കുഞ്ഞിനെ എങ്ങനെയെങ്കിലും ജീവനോടെ തിരികെ വേണമെന്ന് പറഞ്ഞ് തന്റെ കയ്യിൽ ആകെയുണ്ടായിരുന്ന 10 രൂപ ഡോക്ടർക്ക് നൽകുകയായിരുന്നു. എന്നാൽ, കോഴിക്കുഞ്ഞിന് ജീവനില്ലെന്ന കാര്യം ഡോക്ടർക്കും നഴ്സുമാർക്കും മനസിലായി. അവനെ വഴക്ക് പറയുന്നതിന് പകരം ആശുപത്രിയിലുള്ളവർ അവനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുകയായിരുന്നത്രെ. ഒപ്പം അവൻ ചെയ്തത് ഒരു വലിയ കാര്യമാണ് എന്നും അവൻ വളരെ നല്ല മനസിന് ഉടമയാണ് എന്നും അവർ അവനോട് പറഞ്ഞു.

സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്ന ചിത്രത്തിന് അനേകങ്ങളാണ് ക​മന്റ് നൽകിയിരിക്കുന്നത്. ശരിക്കും ആളുകളുടെ ഹൃദയത്തെ സ്പർശിക്കാൻ ഈ കുഞ്ഞിന്റെ നിഷ്കളങ്കതയ്ക്ക് കഴിഞ്ഞു എന്നാണ് ആ കമന്റുകൾ സൂചിപ്പിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?