
2007 ല്‍ ഇംഗ്ലണ്ടിലെ യോര്‍ക്കില്‍ നിന്നും കണ്ടെടുത്ത അസ്ഥികൂടം ഒരു മധ്യകാല സന്യാസിനിയുടെതെന്ന നിഗമനത്തിലാണ് പുരാവസ്തുശാസ്ത്രജ്ഞര്‍. നിരവധി പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് ശേഷം, ലഭിച്ച അസ്ഥികൂടം 15 -ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ലേഡി ഇസബല്‍ ജര്‍മ്മന്‍റെതാണെന്ന് തിരിച്ചറിഞ്ഞു. യോർക്ക് ബാർബിക്കനിലെ ഒരു മുൻ പള്ളിയുടെ അധീനതയിലായിരുന്ന സ്ഥലത്ത് കുഴിച്ചപ്പോള്‍ 667 പൂര്‍ണ്ണമായ അടിസ്ഥകൂടങ്ങളാണ് പുരാവസ്തു ഗവേഷകര്‍ക്ക് ലഭിച്ചത്. ലഭിച്ച അസ്ഥികൂടങ്ങളില്‍ ഇസബല്‍ ജര്‍മ്മന്‍ എന്ന സ്ത്രീയുടെ അസ്ഥികൂടം പുരാവസ്തു ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു. അവര്‍ ജീവിച്ചിരുന്ന സമൂഹത്തില്‍ ഏറെ വിലമതിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഷെഫീല്‍ഡ് സര്‍വ്വകലാശാലയിലെ പുരാവസ്തു ശാസ്ത്രജ്ഞനായ ഡോ ലോറൻ മക്കിന്‍റൈർ അഭിപ്രായപ്പെട്ടു.
കൂടുതല്‍ വായിക്കാന്‍: കാലിപ്പാണോ? ബംഗളൂര് വാ തല്ലിപ്പൊളിക്കാം!
പള്ളിയുടെ അൾത്താരയുടെ പിന്നിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ മുറിയിൽ, ഉയര്‍ന്ന പുരോഹിതന്മാരെയും ധനികരെയും മാത്രം അടക്കം ചെയ്തിരുന്ന അടിത്തറയില്‍ നിന്നാണ് ഇസബല്‍ ജര്‍മ്മന്‍റെ മൃതദേഹം ലഭിച്ചത്. ഇത് ഇവര്‍ സമൂഹത്തില്‍ വളരെ ഉയര്‍ന്ന നിലയില്‍ ജീവിച്ചിരുന്നതിന്‍റെ തെളിവാണിതെന്ന് പുരാവസ്തു ശാസ്ത്രജ്ഞര്‍ പറയുന്നു. യോർക്കിലെ ഫിഷർഗേറ്റിലെ ഓൾ സെയിന്‍റ്സ് ചർച്ചിൽ താമസിച്ചിരുന്ന അവര്‍ ചിലപ്പോള്‍ പള്ളിയിലെ പ്രധാനപ്പെട്ട പാട്ടുകാരിയാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാർത്ഥനയുടെയും ധ്യാനത്തിന്‍റെയും മാത്രമായ ജീവിതത്തിനായി അവര്‍ ഏകാന്തജീവിതം നയിച്ചിരിക്കാമെന്നും ഗവേഷകർ പറയുന്നു.
കൂടുതല്‍ വായിക്കാന്‍: നഗ്നരായി കടലില്‍ കുളിച്ച് മാത്രമേ ഈ ദ്വീപില്‍ പ്രവേശിക്കാന്‍ കഴിയൂ, അതും പുരുഷന്മാര്‍ക്ക് മാത്രം!
അവര്‍ക്ക് മാരകമായ രോഗങ്ങളുണ്ടായിരുന്നു. കാഴ്ചയില്‍ രൂപ വ്യാത്യാസം തോന്നാവുന്ന തരത്തിലുള്ള രോഗങ്ങള്‍ അവരെ ബാധിച്ചിരുന്നു. പ്രത്യേകിച്ചും വാദം പോലുള്ള രോഗങ്ങള്‍. ഇത് ഏറെ വേദന നിറഞ്ഞ ജീവിതമായിരിക്കാം അവര്‍ക്ക് നല്‍കിയിട്ടുണ്ടാകുക. മധ്യകാല പാരമ്പര്യമനുസരിച്ച് രോഗം പാപവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതായത് ദൈവത്തിന്‍റെ ശിക്ഷയായിട്ട് പോലും വ്യാഖ്യാനിക്കപ്പെടാവുന്നത്. എന്നാല്‍, ചിലപ്പോഴൊക്കെ അത് പോസറ്റീവായി കാണാനും സഹായിക്കുന്നു. പ്രത്യേക വ്യക്തികള്‍ക്ക് ദൈവം രക്തസാക്ഷി പദവി നല്‍കാനായി അയച്ചതാണെന്ന തരത്തില്‍. ഇസബല്‍ ജര്‍മ്മന്‍ സ്വന്തം രോഗത്തെ വിശുദ്ധിയുടെ മാര്‍ഗ്ഗത്തില്‍ ഏകാന്തജീവിതത്തിനായി സ്വയം സമര്‍പ്പിക്കാനായി തെരഞ്ഞെടുത്തതാകാമെന്നും പുരാവസ്തു ഗവേഷകര്‍ പറയുന്നു. ഈ പ്രദേശത്ത് നിന്നും ലഭിച്ച അസ്ഥികൂടങ്ങളെല്ലാം റോമന്‍, മധ്യകാല ആഭ്യന്തരയുദ്ധ കാലഘട്ടത്തിലെതാണെന്ന് പുരാസ്തു ശാസ്ത്രജ്ഞര്‍ പറയുന്നു.
കൂടുതല്‍ വായിക്കാന്‍: വായിക്കാന്‍ പുസ്തകം സൗജന്യമായി നല്‍കിയ പ്രൊഫസറെ താലിബാന്‍ അറസ്റ്റ് ചെയ്തു; പിന്നാലെ ക്രൂരമര്‍ദ്ദനം