പെർഫ്യൂമിന്റെയോ മറ്റോ സഹായമില്ലാതെ തന്നെ ശരീരം സു​ഗന്ധം പുറപ്പെടുവിക്കുന്നു, അവകാശവാദവുമായി യുവതി

Published : Dec 18, 2021, 12:14 PM IST
പെർഫ്യൂമിന്റെയോ മറ്റോ സഹായമില്ലാതെ തന്നെ ശരീരം സു​ഗന്ധം പുറപ്പെടുവിക്കുന്നു, അവകാശവാദവുമായി യുവതി

Synopsis

"പകൽ സമയത്ത്, നിങ്ങൾക്ക് സുഗന്ധം അനുഭവപ്പെടണമെങ്കിൽ, കൈകൊണ്ട് ശരീരത്തിൽ തടവണം. പക്ഷേ രാത്രിയിൽ, എനിക്ക് ചുറ്റുമുള്ള ആളുകൾക്ക് എന്റെ ശരീരത്തിൽ നിന്ന് പുറപ്പെടുന്ന സുഗന്ധം ശ്വസിക്കാൻ കഴിയും, ആ ഗന്ധം മീറ്ററുകൾ അകലെ ഇരുന്നാലും അനുഭവപ്പെടും" യൂട്യൂബ് ചാനലായ ഡോക് ലാ ബിൻ തുവോങിനോട് അവൾ പറഞ്ഞു.

ശരീര ദുർഗന്ധം അകറ്റാൻ ആളുകൾ ഡിയോഡറന്റുകളും പെർഫ്യൂമും ഒക്കെ ഉപയോഗിക്കുന്നത് ഇന്ന് സാധാരണമാണ്. എന്നാൽ, പെർഫ്യൂമിന്റെ സഹായമില്ലാതെ തന്നെ തന്റെ ശരീരം പ്രകൃതിദത്തമായ സുഗന്ധം പുറപ്പെടുവിക്കുന്നതായി ഒരു സ്ത്രീ അവകാശപ്പെടുന്നു. വിയറ്റ്‌നാമിലെ സോക് ട്രാങ് പ്രവിശ്യ(Vietnam’s Sóc Trăng province)യിൽ താമസിക്കുന്ന ഡാങ് തി തുവോയ്(Dang Thi Tuoi) കാഴ്‌ചയിൽ ഒരു സാധാരണ സ്ത്രീയെപ്പോലെയാണ്. പക്ഷേ, ഡാങ്ങിന്റെ ശരീരം പെർഫ്യൂം പോലെ മണക്കുമത്രെ. എന്നാൽ പക്ഷേ  ഡിയോയോ പെർഫ്യൂമോ ഒന്നും അവൾ ഉപയോഗിക്കുന്നുമില്ല.  

അവളുടെ ശരീരത്തിൽ തടവുമ്പോൾ, അവളുടെ ചർമ്മം പ്രകൃതിദത്തമായ പെർഫ്യൂം എന്ന് വിശേഷിപ്പിക്കാവുന്ന മനംമയക്കുന്ന ഒരു തരം സുഗന്ധം പുറപ്പെടുവിക്കുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു ദിവസം അവൾ ജോലിയൊക്കെ തീർത്ത് വീട്ടിൽ വിശ്രമിക്കുകയായിരുന്നു. വളരെ നേരം അധ്വാനിച്ചത് കൊണ്ടാകാം, അവൾക്ക് കൈയ്ക്കും കാലിനും വേദന അനുഭവപ്പെട്ടു. അവൾ കൈകളും കാലുകളും തടവാൻ തുടങ്ങി. അപ്പോഴാണ് ഡാങ് തന്റെ ശരീരത്തിന്റെ പ്രത്യേകത ആദ്യമായി മനസ്സിലാക്കുന്നത് എന്നാണ് അവകാശപ്പെടുന്നത്. തടവുന്തോറും സുഖകരമായ ഒരു ഗന്ധം വായുവിൽ നിറയുന്നതു പോലെ അവൾക്ക് തോന്നി. ഒടുവിൽ അത് അവളുടെ ശരീരത്തിൽ നിന്നാണ് വരുന്നതെന്ന് അവൾ തിരിച്ചറിഞ്ഞു.

"പകൽ സമയത്ത്, നിങ്ങൾക്ക് സുഗന്ധം അനുഭവപ്പെടണമെങ്കിൽ, കൈകൊണ്ട് ശരീരത്തിൽ തടവണം. പക്ഷേ രാത്രിയിൽ, എനിക്ക് ചുറ്റുമുള്ള ആളുകൾക്ക് എന്റെ ശരീരത്തിൽ നിന്ന് പുറപ്പെടുന്ന സുഗന്ധം ശ്വസിക്കാൻ കഴിയും, ആ ഗന്ധം മീറ്ററുകൾ അകലെ ഇരുന്നാലും അനുഭവപ്പെടും" യൂട്യൂബ് ചാനലായ ഡോക് ലാ ബിൻ തുവോങിനോട് അവൾ പറഞ്ഞു. തന്റെ ശരീരത്തിലെ ചില ഭാഗങ്ങൾ മറ്റുള്ളവയേക്കാൾ സുഗന്ധമുള്ളതാണെന്നും പകലിനേക്കാൾ രാത്രിയിൽ മണം ശക്തമാണെന്നും ഡാങ് അവകാശപ്പെടുന്നു. ആർത്തവ സമയത്ത് സുഗന്ധത്തിന്റെ തീവ്രത ഏകദേശം 10 ശതമാനമായി കുറയുന്നുവെന്നും, എന്നാൽ പൗർണമി നാളിൽ ഇത് ശക്തമാണെന്നും അവൾ അവകാശപ്പെടുന്നു. ഡാങ്ങിന്റെ അസാധാരണമായ ഈ കഥ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടി. യൂട്യൂബിൽ വന്ന അവരെ കുറിച്ചുള്ള വീഡിയോ 1.7 ദശലക്ഷത്തിലധികം ആളുകൾ കണ്ടു. അവൾ ഇപ്പോൾ വിയറ്റ്നാമിൽ ഒരു കൊച്ചു സെലിബ്രിറ്റിയാണ്. അവളെ കാണാനും, പറഞ്ഞതിൽ വല്ല സത്യമുണ്ടോ എന്നറിയാനുമായി ആളുകൾ ഇപ്പോൾ അവളുടെ വീട് സന്ദർശിക്കുന്നു. 
 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ