അഴുക്കായ സോക്സ് മണപ്പിക്കും, വിചിത്ര സ്വഭാവവുമായി യുവാവ്, ശ്വാസകോശത്തിൽ അണുബാധ

Published : Apr 26, 2025, 01:14 PM IST
അഴുക്കായ സോക്സ് മണപ്പിക്കും, വിചിത്ര സ്വഭാവവുമായി യുവാവ്, ശ്വാസകോശത്തിൽ അണുബാധ

Synopsis

തുടക്കത്തിൽ, ലി കുറച്ച് കഫ് സിറപ്പുകൾ ഒക്കെ കഴിച്ചു. എന്നാൽ, ലക്ഷണങ്ങൾ വഷളായപ്പോൾ, ഡോക്ടർമാർ പരിശോധന ആരംഭിക്കുകയായിരുന്നു.

വിചിത്രമായ ചില ഹോബികളും സ്വഭാവങ്ങളും ഒക്കെയുള്ള അനേകം ആളുകൾ നമുക്കിടയിലുണ്ടാവാം. അതുപോലെ ചൈനയിൽ നിന്നുള്ള ഒരു യുവാവിന്റെ അതിവിചിത്രമായ ഒരു സ്വഭാവം അയാളെ എത്തിച്ചത് ആശുപത്രിയിലാണ്. ചൈനയിലെ ചോങ്‌കിംഗിൽ നിന്നുള്ള ലി ക്വി എന്ന യുവാവാണ് ആശുപത്രിയിൽ എത്തിയത്. ഇയാളുടെ വിചിത്രമായ ശീലമായിരുന്നു അഴുക്കായിരിക്കുന്ന സോക്സ് മണപ്പിച്ച് നോക്കുക എന്നത്. ഇത് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളിലേക്കാണ് ഇയാളെ നയിച്ചത്. 

ദിവസവും വൈകുന്നേരം ഇയാൾ ഉപയോ​ഗിച്ച സോക്സ് മണത്ത് നോക്കുമത്രെ. ഇതാണ് പിന്നീട് ​ഗുരുതരമായ പ്രശ്നങ്ങളിൽ എത്തിച്ചത്. ഇതിന് പിന്നാലെ ഇയാൾക്ക് കഠിനമായ ചുമ വരികയായിരുന്നു. ഉറങ്ങാനോ ശരിക്കും ശ്വാസം കഴിക്കാനോ ഒന്നും തന്നെ പറ്റാത്ത അവസ്ഥയായി തീർന്നു. 

തുടക്കത്തിൽ, ലി കുറച്ച് കഫ് സിറപ്പുകൾ ഒക്കെ കഴിച്ചു. എന്നാൽ, ലക്ഷണങ്ങൾ വഷളായപ്പോൾ, ഡോക്ടർമാർ പരിശോധന ആരംഭിക്കുകയായിരുന്നു. ആശുപത്രിയിലെ റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ ചീഫ് ഫിസിഷ്യൻ ഡോ. ലിയാങ് പീക്യാങ്ങ് പറയുന്നത് ലി ക്വിയുടെ സിടി, എംആർഐ സ്കാനുകളിൽ ശ്വാസകോശത്തിന്റെ താഴെ ഭാഗത്തായി വീക്കത്തിന്റെയും അണുബാധയുടെയും ലക്ഷണങ്ങൾ കാണാമായിരുന്നു എന്നാണ്. 

വിശദമായ ബ്രോങ്കോസ്കോപ്പിക്ക് ശേഷമാണ് യുവാവിന് ആസ്പർജില്ലോസിസ് എന്നറിയപ്പെടുന്ന ആസ്പർജില്ലസ് ഫംഗസ് മൂലമുണ്ടാകുന്ന ഫംഗസ് അണുബാധയാണ് എന്ന് സ്ഥിരീകരിക്കുന്നത്. ചെറിയ അലർജി ആയും ​ഗുരുതരമായ അണുബാധയായും ഒക്കെ ഇത് മാറിയേക്കാം എന്നാണ് പറയുന്നത്. അതുപോലെ, ശ്വാസകോശം, സൈനസസ്, മറ്റ് അവയവങ്ങൾ‌ എന്നിവയെ ഒക്കെയും ഇത് ബാധിക്കുകയും ചെയ്യാം.  

ഡോ. പീക്യാങ്ങ് പറയുന്നത് ലിയുടെ സോക്സ് മണപ്പിക്കുന്ന ശീലം അദ്ദേഹത്തിന്റെ ശ്വാസകോശത്തെ ഫംഗസ് ബാധിക്കുന്നതിന് കാരണമായി തീർന്നിരിക്കാം എന്നാണ്. ലി തന്റെ ഈ വിചിത്രമായ ശീലത്തെ കുറിച്ച് പറഞ്ഞപ്പോഴാണ് ഡോക്ടർമാർക്ക് ഈ സംശയം ഉണ്ടായത്. 

ചികിത്സയോട് ലിയുടെ ശരീരം നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട് എന്നും ഇയാളെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തു എന്നും ഡോക്ടർമാർ പറയുന്നു. 

സമാധാനം മുഖ്യം, അഭിനയ ജീവിതമുപേക്ഷിച്ച് റെസ്റ്റോറന്റിൽ വെയിട്രസ്സായി നടി, സ്ഥിരതയുള്ള ജോലിയുള്ളതില്‍ സന്തോഷം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

130 വർഷം പഴക്കമുള്ള വീട് വാങ്ങി, പിന്നാലെ മുൻ ഉടമയുടെ കത്ത്, വീട്ടിൽ മദ്യശേഖരം, പതിറ്റാണ്ടുകൾ പഴക്കം! മൂന്ന് രഹസ്യ മുറികൾ, വീഡിയോ
വിവാഹയാത്രയ്ക്കിടെ അപ്രതീക്ഷിത അപകടം; കാർ നെൽപ്പാടത്തേക്ക് മറിഞ്ഞു, ചെളിയിൽ മുങ്ങി വധു!