അഭിനയത്തിൽ യാതൊരു സ്ഥിരതയും ഇല്ല. ഒരു റോളിന് വേണ്ടി ചിലപ്പോൾ ആറ് മാസം ഒക്കെയാണ് കാത്തിരിക്കേണ്ടി വരുന്നത് എന്നും അവൾ പറയുന്നു. ഈ ജോലിക്ക് ആ കുഴപ്പമില്ല എന്നാണ് യു മിയാവോ പറയുന്നത്. 

അഭിനയജീവിതം ഉപേക്ഷിച്ച് വെയിട്രസ്സായി മാറി ഹോങ്കോങ്ങിൽ നിന്നുള്ള ടിവി താരം. നടിയായ യു മിയാവോ എന്നറിയപ്പെടുന്ന മാഗി യു മിയാവോയാണ് അഭിനയജീവിതം ഉപേക്ഷിച്ച് വെയിട്രസ്സായി മാറിയത്. 2023 -ലാണ് അവർ അഭിനയജീവിതം ഉപേക്ഷിച്ചത്. അതിനുശേഷം ഒരു റെസ്റ്റോറന്റിൽ ജോലി ചെയ്യുകയാണെന്നും ദി സ്റ്റാർ റിപ്പോർട്ട് ചെയ്തു.

ചൈനയിലെ ഡോങ്‌ഗുവാനിൽ ഒരു റെസ്റ്റോറന്റിൽ വെയിട്രസ്സായി ജോലി ചെയ്യുന്ന സമയത്തുള്ള ചില അനുഭവങ്ങൾ ഇവർ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഒരു വീഡിയോയിൽ, 37 -കാരിയായ യു മിയാവോ തണ്ണിമത്തൻ മുറിക്കുന്നതാണ് കാണുന്നത്. 

ആ ദിവസം താൻ 30 തണ്ണിമത്തൻ അരിഞ്ഞുവെന്നും അതിന് 150 യുവാൻ ആണ് കിട്ടിയത് എന്നും യു പറയുന്നു. അതിനുമുമ്പ്, ടോബിൾ സെറ്റ് ചെയ്തതിന് 180 യുവാൻ നേടി എന്നും അവർ പറയുന്നു. 

അഭിനയിക്കാൻ ക്ഷണിച്ചു കൊണ്ടുള്ള ഒരു മെസ്സേജ് സ്ക്രീൻഷോട്ടും അവർ വീഡിയോയിൽ പങ്കുവയ്ക്കുന്നുണ്ട്. അതിൽ പറയുന്നത് നിങ്ങൾക്ക് പറ്റിയ ഒരു റോളുണ്ട്. 500 യുവാനാണ് പ്രതിഫലം വരാമോ എന്നാണ്. പക്ഷേ, അവൾക്ക് അഭിനയജീവിതത്തേക്കാൾ‌ ഇതാണ് സമാധാനം എന്നാണ് പറയുന്നത്.

അഭിനയരം​ഗം ഉപേക്ഷിച്ച് ഈ ജോലിയിലേക്ക് തിരിയാനുള്ള കാരണമായി അവൾ പറയുന്നത്, ജോലിയിൽ നേടാനാവുന്ന പരിചയവും സ്ഥിരതയുമാണ്. ഈ ജോലി തനിക്ക് കുറച്ചുകൂടി മാനേജ് ചെയ്യാനാവുന്ന തരത്തിലുള്ളതാണ് എന്നും അവൾ പറയുന്നു. എന്തുകൊണ്ടാണ് അഭിനയജീവിതത്തിലേക്ക് തിരികെ പോകാത്തത് എന്ന് ചോദിക്കുമ്പോൾ അവൾ പറയുന്നത്, താനിപ്പോൾ ഡോങ്​ഗുവാനിലാണ്, ഈ ജോലി തന്നെ പൂർണ്ണയാക്കുന്നു, തനിക്ക് പണവും തരുന്നു എന്നാണ്. 

അഭിനയത്തിൽ യാതൊരു സ്ഥിരതയും ഇല്ല. ഒരു റോളിന് വേണ്ടി ചിലപ്പോൾ ആറ് മാസം ഒക്കെയാണ് കാത്തിരിക്കേണ്ടി വരുന്നത് എന്നും അവൾ പറയുന്നു. ഈ ജോലിക്ക് ആ കുഴപ്പമില്ല എന്നാണ് യു മിയാവോ പറയുന്നത്. 

മിസ് ചൈന ഇന്റർനാഷണൽ മത്സരത്തിൽ ഫൈനലിസ്റ്റായ ശേഷം, 2012 -ലാണ് യു മിയാവോ ഹോങ്കോംഗ് ബ്രോഡ്കാസ്റ്റർ ടിവിബിയിൽ ചേരുന്നത്. ഗോസ്റ്റ് ഓഫ് റിലേറ്റിവിറ്റി, മൈ ലവർ ഫ്രം ദി പ്ലാനറ്റ് മ്യാവൂ തുടങ്ങിയ ടിവി ഷോകളിലെ വേഷങ്ങളിലൂടെയാണ് യു കൂടുതൽ ജനപ്രീതിയാർജ്ജിച്ചത്. 

റോസിന്‍റെ സ്വപ്നം പൂവണിഞ്ഞു, കെട്ടിപ്പിടിച്ച് നന്ദി, ഒരിക്കലുംമറക്കില്ലെന്ന് വാക്കും; ഇന്‍ഫ്ലുവന്‍സറിന് കയ്യടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം