
സോഷ്യൽ മീഡിയ തുറന്നാൽ പാമ്പുകളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണോ നാട്ടുകാരായ നാട്ടുകാർ മൊത്തം എന്ന് തോന്നും. അതിനും മാത്രം പാമ്പുകളുടെ വീഡിയോയും ചിത്രങ്ങളുമാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പാമ്പുകളെ കാണാത്ത സ്ഥലമില്ല. നേരത്തെ കാട്ടിലും കാട്ടിനോട് ചേർന്നുള്ള സ്ഥലങ്ങളിലുമാണ് പാമ്പുകളെ കണ്ടിരുന്നത് എങ്കിൽ ഇപ്പോൾ നാട്ടിലും നഗരത്തിലും വീട്ടിലും വാഹനങ്ങളിലും വഴിയിലും എല്ലാം പാമ്പുകളാണ്. ഇത്തരത്തിൽ പാമ്പുകളെ റെസ്ക്യൂ ചെയ്യുന്നതിന്റെ അനേകം ചിത്രങ്ങള്‍ ദിവസവും സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. അതുപോലെ ഒരു ചിത്രമാണ് ഇതും.
നോർത്ത് കരോലിനയിലെ ഒരു വീട്ടിൽ കുളിമുറിയിൽ നിന്നുമാണ് പാമ്പിനെ പിടികൂടിയിരിക്കുന്നത്. ക്ഷണിക്കപ്പെടാത്ത അതിഥിയെ കണ്ട് ഭയന്ന വീട്ടുകാർ ഉടനെ തന്നെ ഗ്രഹാം പൊലീസ് ഡിപാർട്‍മെന്റിൽ വിവരം അറിയിച്ച് സഹായം തേടി. അധികൃതർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ പാമ്പിനെ റെസ്ക്യൂ ചെയ്യുന്നത് കാണാം. ഓഫീസറായ സെർജന്റ് വേ പാമ്പിനെ പിടികൂടുന്നതാണ് കാണാൻ സാധിക്കുന്നത്. മൂന്ന് ദിവസം മുമ്പാണ് ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കണ്ടാൽ വള്ളിച്ചെടി, പക്ഷേ മരങ്ങളിൽ തൂങ്ങിയാടി പാമ്പിൻകൂട്ടങ്ങൾ, വൈറലായ കാഴ്ച ഇവിടെ നിന്നും...
ഇന്നലെ രാത്രിയിൽ ഒരു വീട്ടിൽ അതിക്രമിച്ച് കയറിയതാണ് പാമ്പ്. അത് അകത്ത് കടന്നത് എങ്ങനെയാണ് എന്ന് വിളിച്ചയാൾക്കും വലിയ ഉറപ്പില്ലായിരുന്നു. കുളിമുറിയിൽ പാമ്പിനെ കണ്ടത് തങ്ങളെ ആശ്ചര്യപ്പെടുത്തി എന്നും പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. പോസ്റ്റിന് നിരവധിപ്പേരാണ് കമന്റുകളുമായി വന്നത്. യഥാർത്ഥ നായകൻ എന്നൊക്കെയാണ് പൊലീസ് ഉദ്യോഗസ്ഥനെ പലരും വിശേഷിപ്പിച്ചിരിക്കുന്നത്. ചിലർ പാമ്പിന്റെ രൂപവും വലിപ്പവും കണ്ടിട്ടാണ് ആശ്ചര്യപ്പെട്ടത്. ഇത് എന്ത് വലുതാണ് എന്നും എത്രമാത്രം ഭയപ്പെടുത്തുന്നതാണ് എന്നുമാണ് മറ്റ് ചിലർ കമന്റ് നൽകിയത്.