
ഇന്ത്യൻ റെയില്‍വേയിലൂടെ ലോക്കൽ കംമ്പാർട്ട്മെന്‍റുകളിലും റിസർവേഷന്‍ കംമ്പാർട്ട്മെന്‍റുകളിലുമുള്ള യാത്ര വലിയ അനുഭവങ്ങളാകും നിങ്ങൾക്ക് സമ്മാനിക്കുക. പല യാത്രക്കാരും ടിക്കറ്റ് എടുത്തുവെന്നതിന്‍റെ പേരിൽ സ്വന്തം വീടെന്ന പേലെയാകും ട്രെയിനില്‍ പെരുമാറുക. സഹയാത്രക്കാരന്‍റെ പ്രശ്നങ്ങൾക്കൊന്നും അത്തരം യാത്രക്കാര്‍ ഒരു വിലയും കല്‍പ്പിക്കില്ല, അത്തരമൊരു അനൂവഭത്തെ കുറിച്ച് ചിത്രങ്ങൾ സഹിതം ഒരു യാത്രക്കാരന്‍ പങ്കുവച്ചപ്പോൾ അത് സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ദി അണ്‍ബീറ്റബിൾ ലസങ്ക എന്ന ഹാന്‍റില്‍ നിന്നും റെഡ്ഡിറ്റിലാണ് കുറിപ്പ് പങ്കുവയ്ക്കപ്പെട്ടത്. റിസർവേഷന്‍ ചെയ്ത ചെയ്ത സീറ്റിൽ മുന്നിലെ സീറ്റിലിരിക്കുന്നയാൾ കാൽ കയറ്റിവച്ചതിനാല്‍ തനിക്ക് ഇരിക്കാന്‍ കഴിഞ്ഞില്ലെന്നും പിന്നീട് മറ്റൊരാളുടെ സീറ്റിൽ ഇരിക്കേണ്ടിവന്നെന്നും താനെന്താണ് ചെയ്യേണ്ടതെന്നും കുറിച്ച് കൊണ്ട് യാത്രക്കാരന്‍ ഒരു ചിത്രവും പങ്കുവച്ചു. ചിത്രത്തിൽ ഒരു വശത്തെ വീന്‍ഡോ സീറ്റിൽ ഇരിക്കുന്നയാൾ മറുവശത്ത് വീന്‍റോ സീറ്റിനോട് ചേർന്ന് തന്‍റെ കാല്‍ കയറ്റിവച്ചിരിക്കുന്നത് കാണാം. തൊട്ടടുത്തായി മറ്റൊരാൾ മൊബൈലും നോക്കിയിരിക്കുന്നു. യുവാവിന്‍റെ കുറിപ്പും ചിത്രവും റെഡ്ഡിറ്റ് ഉപഭോക്താക്കൾക്കിടയില്‍ വലിയ ചര്‍ച്ചയായി.
അദ്ദേഹത്തിന്‍റെ കുറിപ്പ് വളരെ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേര്‍ ഇതൊരു സ്ഥിരം കാഴ്ചയാണെന്നും വളരെ ലളിതമായി പരിഹരിക്കാമെന്നു കുറിച്ചു. 'അയാളോട് കാല് മാറ്റാന്‍ ആവശ്യപ്പെടുക. ശേഷം നിങ്ങൾ അവിടെ ഇരിക്കുക' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. നിങ്ങൾ റിസര്‍വേഷന് പണം നല്‍കിയ സീറ്റാണെങ്കില്‍ പിന്നെന്തിന് മറ്റൊരു സീറ്റിലേക്ക് മാറിയിരിക്കണം എന്നായിരുന്നു മറ്റൊരു ഉപഭോക്താവ് ചോദിച്ചത്. ' ഇത് ഇന്ത്യയാണ്, അമേരിക്കയല്ല, സഹോദരാ. ഇവിടെ നമ്മൾ സംസാരിക്കണം, ഇവിടെ പൗരബോധം പ്രതീക്ഷിക്കാനാവില്ലെന്ന് മറ്റൊരു കാഴ്ചക്കാരന്‍ ചൂണ്ടിക്കാണിച്ചു.
അതേ സമയം മറ്റ് ചിലർ കുറിപ്പും പോസ്റ്റുമിട്ട ആളെയും വിമർശിച്ചു. ഇത്രയും ലളിതമായൊരു സംഗതിക്ക് പോസ്റ്റ് പങ്കുവയ്ക്കാന്‍ തേന്നിയതെങ്ങനെ എന്നായിരുന്നു ഒരു ചോദ്യം. മറ്റൊരു കാഴ്ചക്കാരന്‍ അല്പം രൂക്ഷമായി പ്രതികരിച്ചു. നിങ്ങൾ റിസർവ് ചെയ്ത സീറ്റ് നിങ്ങൾക്കുള്ളതാണെന്ന് നിങ്ങൾക്കറിയാം. എന്നിട്ടും അവിടെ പോയി ഇരിക്കാതെ മറ്റൊരിടത്ത് ഇരുന്ന് അതിനെ കുറിച്ച് സമൂഹ മാധ്യമ പോസ്റ്റ് പങ്കുവയ്ക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കില്‍ ആ സീറ്റ് നിങ്ങളെ അര്‍ഹിക്കുന്നില്ല എന്നായിരുന്നു ആ കുറിപ്പ്.