Latest Videos

സെക്സ് മ്യൂസിയത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടു, തുർക്കിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് വിചാരണ

By Web TeamFirst Published Aug 7, 2021, 10:25 AM IST
Highlights

അതിനുശേഷം ട്വീറ്റുകള്‍ പലതും ഡിലീറ്റ് ചെയ്തുവെങ്കിലും കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് എന്നും ടസ്കിന്‍ പറയുന്നു. നെതര്‍ലാന്‍ഡ്സില്‍ ടസ്കിനെ വിചാരണ ചെയ്യുന്നത് വലിയ വാര്‍ത്ത ആയിരിക്കുകയാണ്. 

തുര്‍ക്കിയിലെ ഒരു സോഷ്യല്‍  മീഡിയ ഇന്‍ഫ്ലുവന്‍സര്‍ സ്വന്തം രാജ്യത്ത് ഇപ്പോള്‍ വിചാരണ നേരിടുകയാണ്. കാരണം വേറൊന്നുമല്ല, ആംസ്റ്റര്‍ഡാമിലുള്ള ലോകപ്രശസ്ത സെക്സ് മ്യൂസിയത്തിൽ നിന്നുള്ള ഫോട്ടോ പോസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പിറന്നാളിനോടനുബന്ധിച്ചാണ് മെര്‍വ് ടസ്കിന്‍ എന്ന 23 -കാരി നെതര്‍ലാന്‍ഡ്സിലേക്ക് യാത്ര പോയത്. അവിടെ സെക്സ് മ്യൂസിയത്തില്‍ നിന്നും വാങ്ങിയ സെക്സ് ടോയ് -കളുടെ ചിത്രങ്ങള്‍ അവള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. 

കുറച്ച് മാസങ്ങള്‍ക്ക് ശേഷം തുര്‍ക്കിയില്‍ വെച്ച് അവള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അശ്ലീല ചിത്രങ്ങള്‍ പങ്കിട്ടു എന്നതാണ് ടസ്കിനെതിരെയുള്ള കേസ്. അശ്ലീലകുറ്റം ചുമത്തി അവളെ കോടതിയിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന് അവൾ ഇപ്പോൾ പറയുന്നു. തുര്‍ക്കിയില്‍ അശ്ലീല ചിത്രങ്ങള്‍ പങ്കുവച്ച ആര്‍ക്കെതിരെയും കേസ് എടുക്കാം. മൂന്നുവര്‍ഷം വരെ തടവും ലഭിക്കാം. ഇന്‍സ്റ്റഗ്രാമില്‍ ആറ് ലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ട് ടസ്കിന്. വെറും തമാശയ്ക്ക് വേണ്ടിയാണ് താനാ ചിത്രങ്ങള്‍ പങ്കുവച്ചത് എന്നാണ് ടസ്കിന്‍ പറയുന്നത്. ലണ്ടനിലെ ടര്‍ക്കിഷ് എംബസി ഇതിനോട് പ്രതികരിച്ചിട്ടില്ല. 

ഇസ്തംബുളില്‍ താമസിക്കുന്ന ടസ്കിന്‍ തന്‍റെ ഇരുപത്തിരണ്ടാമത്തെ പിറന്നാള്‍ ആഘോഷിക്കാനാണ് ആംസ്റ്റര്‍ഡാമിലേക്ക് പോയത്. ലോകത്താകെയുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന സെക്സ് മ്യൂസിയം സന്ദര്‍ശിക്കുക എന്നത് അവരുടെ ടു ഡു ലിസ്റ്റില്‍ ഒന്നായിരുന്നു. അതിനകത്ത് വച്ചെടുത്ത സെക്സ് ടോയ്സിന്റെ പടം അവള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. 

എന്നാല്‍, തുര്‍ക്കിയില്‍ സ്ഥിതി മറിച്ചായിരുന്നു. ആ ചിത്രങ്ങള്‍ അവിടെ സ്വീകരിക്കപ്പെട്ടില്ല. തിരികെ എത്തിയ ശേഷം അവള്‍ രണ്ട് തവണ അറസ്റ്റ് ചെയ്യപ്പെട്ടു. അന്ന് പ്രോസിക്യൂട്ടര്‍ക്ക് അവള്‍ സ്റ്റേറ്റ്മെന്‍റും നല്‍കി. എല്ലാം അവിടം കൊണ്ട് തീര്‍ന്നു എന്ന് കരുതിയെങ്കിലും ഈ വര്‍ഷം ആദ്യം ഇസ്താംബുളിലെ കോടതിയില്‍ ഹാജരാകണമെന്ന് കാണിച്ചു കൊണ്ട് ഒരു മെസേജ് കിട്ടി. തുര്‍ക്കി പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 226 ലംഘിച്ചു എന്ന് കാണിച്ചാണ് കോടതിയില്‍ ഹാജരാകാന്‍ അറിയിച്ചിരിക്കുന്നത്. 

അതിനുശേഷം ട്വീറ്റുകള്‍ പലതും ഡിലീറ്റ് ചെയ്തുവെങ്കിലും കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് എന്നും ടസ്കിന്‍ പറയുന്നു. നെതര്‍ലാന്‍ഡ്സില്‍ ടസ്കിനെ വിചാരണ ചെയ്യുന്നത് വലിയ വാര്‍ത്ത ആയിരിക്കുകയാണ്. സെക്സ് മ്യൂസിയത്തിന്റെ ഡയറക്ടർ മോണിക് വാൻ മാർലെ ബിബിസിയോട് പറഞ്ഞത്, ഈ സാഹചര്യം തികച്ചും പരിഹാസ്യമാണ് എന്നാണ്. "നിങ്ങൾ അനുഭവിക്കുന്ന പ്രശ്നത്തെ കുറിച്ച് കേട്ടതിൽ ഖേദിക്കുന്നു" എന്ന് പറയാൻ മ്യൂസിയം മിസ് ടാസ്കിന് സന്ദേശമയച്ചു. മറ്റ് സ്ത്രീകൾക്ക് ഒരു മികച്ച മാതൃകയാണ് ടസ്കിനെന്നും മാര്‍ലെ പറയുന്നു.

"ഞങ്ങളുടെ മ്യൂസിയം ലോകമെമ്പാടുമുള്ള ആളുകളെ ലൈംഗികതയുടെ ചരിത്രത്തെക്കുറിച്ച് ബോധവത്കരിക്കാനാണ് ഉദ്ദേശിക്കുന്നത്. സ്വയം പ്രകടിപ്പിക്കുന്നതിനും അത്തരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനും ഞങ്ങൾ നിങ്ങളെ അഭിനന്ദിക്കുന്നു" എന്നും സന്ദേശത്തിൽ പറയുന്നു.

വെബ്‌സൈറ്റുകളും പ്രസാധകരും സർക്കാർ വിമർശകരും തുർക്കിയിലെ നിയമപ്രകാരം സെൻസർ ചെയ്യുകയും പ്രോസിക്യൂട്ട് ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെ സർക്കാരിന് കീഴിൽ ഓൺലൈനിൽ അഭിപ്രായ സ്വാതന്ത്ര്യം കുറഞ്ഞുവെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നുണ്ട്. അദ്ദേഹം ഒരു സ്വേച്ഛാധിപത്യ നേതാവായി മാറുന്നുവെന്നും ആരോപണം ഉയരുന്നുണ്ട്. ഏതായാലും ടസ്കിന്റെ കേസും ഇപ്പോൾ വലിയ വാർത്ത ആയിരിക്കുകയാണ്. 

click me!