ജയിലോ ഓഫീസോ? 400 കോടിക്ക് മേലെ ടേണോവർ ഉണ്ടാക്കിയ കമ്പനിയിലെ നിയമങ്ങൾ കേട്ട് അന്തംവിട്ട് സോഷ്യൽ മീഡിയ

Published : Apr 03, 2025, 11:19 AM ISTUpdated : Apr 03, 2025, 11:33 AM IST
ജയിലോ ഓഫീസോ?  400 കോടിക്ക് മേലെ ടേണോവർ ഉണ്ടാക്കിയ കമ്പനിയിലെ നിയമങ്ങൾ കേട്ട് അന്തംവിട്ട് സോഷ്യൽ മീഡിയ

Synopsis

ജോലി സമയത്ത് ജീവനക്കാര്‍ പരസ്പരം സംസാരിക്കാന്‍ പാടില്ല, ഫോണ്‍ ഉപയോഗിക്കരുത്, ടോയ്‍ലറ്റ് ഉപയോഗം വളരെ പരിമിതം, എന്തിന് ഭക്ഷണം കഴിക്കുന്നതിന് പോലും സ്വന്തം ടേബിളിന് പുറത്ത് പോകാന്‍ പാടില്ല. ഒരു കുറ്റവാളിയോട് എന്നതിന് സമാനമായ രീതിയിലാണ് കമ്പനി തങ്ങളുടെ തൊഴിലാളികളോട് പെരുമാറുന്നത്. 

ജീവനക്കാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ഇടവേളകളിൽ ഓഫീസ് വിട്ട് പോകുന്നത് വിലക്കുന്നത് ഉൾപ്പെടെയുള്ള കർശന നിബന്ധനകൾ ഏർപ്പെടുത്തിയതിന് ചൈനീസ് കമ്പനിക്കെതിരെ വ്യാപക പ്രതിഷേധം. ജയിലിൽ തടവുപുള്ളികളോട് പെരുമാറുന്ന അതേ രീതിയിലാണ് ഇവിടെ കമ്പനിയിലെ മേലുദ്യോഗസ്ഥർ ജീവനക്കാരോടും പെരുമാറുന്നത് എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

കിഴക്കൻ ചൈനയിലെ അൻഹുയി പ്രവിശ്യയിലെ ഹെഫെയിലുള്ള ഡെന്‍റൽ കെയർ മാനുഫാക്ചറിംഗ് കമ്പനിയായ സൂപ്പർ ഡീർ എന്ന കമ്പനിക്കെതിരെയാണ് വ്യാപക പ്രതിഷേധം ഉയരുന്നത്. ജീവനക്കാരുടെ മേൽ കർശനമായ നിയന്ത്രണങ്ങളും കഠിനമായ മാനേജ്മെന്‍റ് ശൈലിയും ഏർപ്പെടുത്തിയതിനെ തുടർന്നാണ് ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ കമ്പനിക്കെതിരെ വിവാദമുയർന്നത്. കമ്പനി ഡാറ്റ പ്രകാരം, 2016 -ൽ സ്ഥാപിതമായ സൂപ്പർ ഡീർ, 2023 -ന്‍റെ ആദ്യ പകുതിയിൽ തന്നെ ഡെന്‍റൽ ഫ്ലോസ് ഉൽപ്പന്നങ്ങളിൽ 75 ശതമാനം വിപണി വിഹിതം നേടിയിരുന്നു. കമ്പനിയുടെ നിലവിലെ വാർഷിക വിൽപ്പന 40 കോടി യുവാൻ (471 കോടി രൂപ) എത്തിയതായി റിപ്പോർട്ടുണ്ട്.

Read More: പാമ്പുകളുടെ മഹാസംഗമം; ഇത്തവണ 75,000 -ത്തോളം പാമ്പുകൾ നാർസിസില്‍ എത്തുമെന്ന് പ്രതീക്ഷ

ഓൺലൈനിൽ പ്രചരിക്കുന്ന കമ്പനിയുടെ ഓഫീസ് ചട്ടങ്ങളുടെ ഒരു പകർപ്പ് അനുസരിച്ച്, ജോലി സമയത്ത് ജീവനക്കാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതോ കമ്പനി പരിസരത്ത് നിന്ന് പുറത്ത് പോകുന്നതോ കർശനമായി വിലക്കിയിട്ടുണ്ട്. ഉച്ചഭക്ഷണ ഇടവേളകളിൽ പോലും ഓഫീസിൽ നിന്ന് പുറത്ത് പോകാൻ ജീവനക്കാര്‍ക്ക് അനുവാദമില്ലെന്നും ജോലി ചെയ്യുന്ന അതേ മേശയിൽ ഇരുന്ന് തന്നെ വേഗത്തിൽ ഭക്ഷണം കഴിച്ച് തീർക്കേണ്ട അവസ്ഥയാണെന്നും ജീവനക്കാർ വെളിപ്പെടുത്തുന്നു.

അതേസമയം നിമയങ്ങൾ മാത്രമല്ല, ജീവനക്കാര്‍‌ നിയമങ്ങൾ തെറ്റിച്ചാല്‍ അതിനുള്ള ശിക്ഷയും കമ്പനി തന്നെ നല്‍കും. നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന ജീവനക്കാർക്ക് ശിക്ഷാ നടപടി എന്ന രീതിയിൽ ഓഫീസ് വൃത്തിയാക്കുന്നത് ഉൾപ്പെടെയുള്ള ജോലികൾ ചെയ്യേണ്ടി വരുമെന്നും ജീവനക്കാർ പറയുന്നു. ജീവനക്കാരുടെ പരാതിയിൽ ഹെഫെയ് ലേബർ സെക്യൂരിറ്റി സൂപ്പർവിഷൻ യൂണിറ്റ് അന്വേഷണം ആരംഭിച്ചു. എന്നാൽ വിവാദത്തെക്കുറിച്ച് പ്രതികരിക്കാന്‍ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല.

Read More: സ്ത്രീകൾക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞ് കൊടുക്കാൻ മടിച്ച് യുവാവ്; കൂറച്ച് കൂടി മര്യാദയാവാമെന്ന് സോഷ്യൽ മീഡിയ

PREV
Read more Articles on
click me!

Recommended Stories

രാത്രി അഴുക്കുചാലിൽ നിന്നും അവ്യക്തമായ ശബ്ദം, നിലവിളി, ഡെലിവറി ഏജന്റുമാരായ യുവാക്കളുടെ ഇടപെടലിൽ കുട്ടികൾക്ക് പുതുജീവൻ
മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്