
ഇരുപതിനായിരത്തിൽ താഴെ മാത്രം മാസവരുമാനം കൊണ്ട് രണ്ടുപേർക്ക് ജീവിക്കാൻ കഴിയുമോ? ഉത്തരം എന്തുതന്നെയായാലും സാമൂഹിക മാധ്യമ ഉപഭോക്താക്കളുടെ കണ്ണ് നനയിച്ചിരിക്കുകയാണ് 20,000 രൂപയിൽ താഴെ മാത്രം മാസവരുമാനമുള്ള ഒരമ്മയുടെ കുറിപ്പ്. ഒരു ചെറിയ പ്രീ പ്രൈമറി സ്കൂളിൽ അധ്യാപികയാണ് 29 കാരിയായ ഗരിമ. കുറച്ച് കുട്ടികൾക്ക് ട്യൂഷൻ എടുക്കുകയും ചെയ്യുന്നുണ്ട്. സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ അവർ പങ്കുവെച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “എന്‍റെ പ്രതിമാസ വരുമാനം 18,500 രൂപ ആണ്. കിഴക്കൻ ഡൽഹിയിലെ 1 ബിഎച്ച്കെ അപ്പാർട്ട്‌മെന്‍റിലാണ് ഞങ്ങൾ ഇപ്പോൾ താമസിക്കുന്നത്. ഇവിടെ മാസം 5,500 രൂപ വാടക നൽകണം”, ഗരിമ കുറിച്ചു.
2,000 വര്‍ഷം പഴക്കമുള്ള സൗന്ദര്യവർദ്ധക വസ്തുക്കളും ആഭരണങ്ങളും കണ്ടെത്തി !
“എന്‍റെ മകന് 4 വയസുണ്ട്, അവന് മൈൽഡ് ഓട്ടിസം ഉണ്ട്, സംസാരിക്കാനുമാകില്ല. ഞാൻ പഠിപ്പിക്കുന്ന സ്കൂളിലേക്ക് അവനെയും ഒപ്പം കൊണ്ടുപോകും. ഞാൻ തന്നെയാണ് പഠിപ്പിക്കുന്നതും. ഫീസ് കൊടുക്കാനാകാത്തതിനാൽ മറ്റ് സ്കൂളുകളിൽ ചേർക്കാൻ സാധിക്കില്ല. പണമില്ലാത്തതിനാൽ അവനെ തെറാപ്പിക്ക് കൊണ്ട് പോകാനും സാധിക്കില്ല“ ഗരിമ കൂട്ടിച്ചേർത്തു. പഴങ്ങളും പോഷകാഹാരവും വാങ്ങാൻ കഴിയാത്തതിനാൽ സൗജന്യ ഭക്ഷണവും പോഷകസമൃദ്ധമായ ഭക്ഷണവും ലഭിക്കാൻ മകനെ അടുത്തുള്ള അംഗൻവാടിയിലും ഇടക്ക് വിടാറുണ്ടെന്നും ഗരിമ പറയുന്നു. ഇത്രയും കാലമായിട്ടും ഒരു രൂപ പോലും സമ്പാദിക്കാൻ സാധിക്കാത്തതിൽ തനിക്ക് ദുഃഖമുണ്ടെന്നും ഗരിമ കുറിച്ചു.
'വായുവില്‍ നിശ്ചലമായ വിമാനം'; ട്വിറ്റര്‍ ഉപയോക്താക്കളെ ഞെട്ടിച്ച വീഡിയോ വൈറല്‍ !
ഹൊറര്‍ സിനിമയുടെ ഓഡിഷനായി എത്തിയത് നൂറിലധികം കറുത്ത പൂച്ചകള്‍; വൈറലായി ഒരു ഫോട്ടോ !
വളരെ വേഗത്തിലാണ് സാമൂഹിക മാധ്യമത്തില്‍ ഗരിമയുടെ പോസ്റ്റ് വൈറലായത്. നിരവധി പേരാണ് അവർക്ക് മാനസിക പിന്തുണയും സാമ്പത്തിക പിന്തുണയും അറിയിച്ച് കൊണ്ട് കമൻറുകൾ രേഖപ്പെടുത്തിയത്. നിങ്ങൾ വളരെ ധീരയായ സ്ത്രീയാണെന്നും ഒരുപാട് കരുത്തരായവർക്ക് മാത്രമേ താങ്കളെപ്പോലെ കാര്യങ്ങൾ ചെയ്തു മുന്നോട്ടു പോകുവാൻ സാധിക്കുകയുള്ളൂവെന്നും ഒരാൾ കുറിച്ചു. താങ്കളെ സാമ്പത്തികമായി സഹായിക്കാൻ താല്പര്യം ഉണ്ടെന്നും നിരവധി പേർ പോസ്റ്റിന് താഴെ അഭിപ്രായം അറിയിച്ചു. ഏതായാലും നിരവധി സാമൂഹിക മാധ്യമ ഉപഭോക്താക്കളെയാണ് ഈ യുവതിയുടെ പോസ്റ്റ് സ്വാധീനിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക